Get Updates
Get notified of breaking news, exclusive insights, and must-see stories!

വരയാടിനെ പിടിച്ച് നിർത്തി ഫോട്ടോ എടുത്ത സംഭവം; മലയാളി വൈദികനും സുഹൃത്തും ജയിലില്‍

സംരക്ഷിത മൃഗമായ വരയാടിനെ ബലമായി കൊമ്പില്‍ പിടിച്ചു നിര്‍ത്തി ഫോട്ടോയെടുത്ത സംഭവത്തിൽ രണ്ട് പേർ പിടിയിൽ.ഇടുക്കി രാജാക്കാട് എന്‍എആര്‍ സിറ്റി സെന്‍റ് മേരീസ് പള്ളി വികാരി ഫാ.ഷെല്‍ട്ടണേയും സുഹൃത്തായ ജോബി അബ്രഹാമിനേയുമാണ് തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തത്.ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് ഇരുവര്‍ക്കുമെതിരെ കേസ് എടുത്തിരിക്കുന്നത്.

arayadu-1-1524730225-1673690308.jp

വാല്‍പാറയിലേക്കുള്ള യാത്രക്കിടെയായിരുന്നു ഇരുവരും ഫോട്ടോ പകർത്തിയത്. ഈ മാസം അഞ്ചിനായിരുന്നു സംഭവം. വരയാനിടെ പിടിച്ച് നിർത്തി ഇരുകൊമ്പുകളിലും പിടിക്കുന്ന ചിത്രം പ്രചരിക്കുകയായിരുന്നു.
ഇത് തമിഴ്നാട്ടിലെ മാധ്യമങ്ങളിൽ വാർത്തയായതിന് പിന്നാലെയാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്.

ഇവരുടെ വാഹനത്തിൻറെ നമ്പർ പിന്തുടർന്ന് തമിഴ്നാട് പോലീസ് രാജക്കാട് എത്തുകയായിരുന്നു. രാജക്കാട് പോലീസിന്റെ സഹായത്തോടെയായിരുന്നു ഇരുവരേയും സ്ഥിരീകരിച്ചത്. പിന്നാലെ കസ്റ്റഡിയിൽ എടുത്ത് പൊള്ളാച്ചിയിൽ എത്തിച്ചു. നിലനിൽ പൊള്ളാച്ചി ജയിലിലാണ് ഇരുവരും.

തമിഴ്‌നാടിന്റെ സംസ്ഥാന മൃഗവും ഷെഡ്യൂള്‍ വണ്ണില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സംരക്ഷിത മൃഗവുമാണ് നീലഗിരി താര്‍ എന്നറിയപ്പെടുന്ന വരയാട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+