പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വനിതാ ഹോസ്റ്റൽ സെക്യൂരിറ്റി ജീവനക്കാരനെ തലക്കടിച്ച് കൊലപ്പെടുത്തി; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • By Aami Madhu
Google Oneindia Malayalam News

പാലക്കാട്; വനിതാ ഹോസ്റ്റൽ സെക്യൂരിറ്റി ജീവനക്കാരനെ ഇരുമ്പ് പൈപ്പ് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. കഞ്ചിക്കോട് വനിതാ ഹോസ്റ്റലിലെ ജീവനക്കാരനായിരുന്ന കോഴിക്കോട് കണ്ണോത്ത് പൂത്തോട്ട് പിഎം ജോൺ ആണ് (72) കൊല്ലപ്പെട്ടത്.കഴിഞ്ഞ ദിവസമായിരുന്നു സംഭവം.

കഴിഞ്ഞ ദിവസം രാത്രി 12.30 യോടെയായിരുന്നു സംഭവം. ഹോസ്റ്റലിന് സമീപം സംശയാസ്പദമായി ഒരാളെ കണ്ടതോടെ ഹോസ്റ്റലിലെ അന്തേവാസികളായ സ്ത്രീകൾ വാർഡനെ ഇക്കാര്യം അറിയിച്ചു. വാർഡന്റെ നിർദ്ദേശപ്രകാരം ജോൺ ഹോസ്റ്റൽ വളപ്പിൽ നടത്തിയ പരിശോധനയിൽ പുറക് വശത്ത് ഒരാളെ കണ്ടെത്തി. തുടർന്ന് ഇയാളെ പിടികൂടിയ ജോൺ ഇയാളെ ഹോസ്റ്റലിന് മുന്നിലേക്ക് കൊണ്ടുവന്നു. പോലീസിനെ വിളിക്കാനായി ജോൺ ശ്രമിക്കുന്നതിനിടെ ഇയാൾ ജോണിന്റെ കൈയ്യിലുണ്ടായിരുന്ന ഇരുമ്പ് വടി ബലം പ്രയോഗിച്ച് പിടിച്ച് വലിച്ച് തലക്കടിക്കുകയായിരുന്നു.

1590854811

ഉടൻ തന്നെ ഇയാൾ ഓടി മറഞ്ഞു. ബഹളം കേട്ട് ഹോസ്റ്റലിലെ സ്ത്രീകൾ ഓടിയെത്തിയപ്പോഴേക്കും ജോൺ ചോരയിൽ കുളിച്ച് കിടക്കുകയായിരുന്നു. തുടർന്ന് പോലീസിനെ വിവരം അറിയിച്ചു. പോലീസെത്തി ജോണിനെ ജില്ലാ ആശുപത്രിയിലും പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിക്കുകയായിരന്നു. രക്തസ്രാവമാണ് മരണകാരണം. 2017 ലാണ് ജോൺ കഞ്ചിക്കോട്ടെ ഹോസ്റ്റലിൽ എത്തുന്നത്. മൃതദേഹം പോസ്റ്റുമാർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ട് നൽകി.

അതേസമയം സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചെങ്കിലും പ്രതിയെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല. പാലക്കാട് താമസമാക്കിയ തമിഴ്നാട് സ്വദേശിയാണ് പ്രതിയെന്നാണ് സൂചന.

എറണാകുളത്ത് നാല് പേർക്ക് കൊവിഡ്; സ്വകാര്യ ഷിപ്പിങ്ങ് കമ്പനിയിലെ 2 പേർക്കും രോഗംഎറണാകുളത്ത് നാല് പേർക്ക് കൊവിഡ്; സ്വകാര്യ ഷിപ്പിങ്ങ് കമ്പനിയിലെ 2 പേർക്കും രോഗം

പാലക്കാട് ഇന്ന് 4 വയസ്സുകാരിക്കും ആരോഗ്യ പ്രവർത്തകനും കൊവിഡ്; 9 പേർക്ക് രോഗംപാലക്കാട് ഇന്ന് 4 വയസ്സുകാരിക്കും ആരോഗ്യ പ്രവർത്തകനും കൊവിഡ്; 9 പേർക്ക് രോഗം

 ലോക്ക് ഡൗൺ; വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കില്ല, തിരുമാനം രണ്ടാം ഘട്ടത്തിൽ മാത്രം ലോക്ക് ഡൗൺ; വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കില്ല, തിരുമാനം രണ്ടാം ഘട്ടത്തിൽ മാത്രം

English summary
Hostel security guard murderd in palakkad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X