പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വീട്ടുപണിക്ക് നിന്ന വീടുകളിൽ മോഷണം: പാലക്കാട് വേലക്കാരി അറസ്റ്റിൽ, മോഷ്ടിച്ച ആഭരണങ്ങൾ കണ്ടെടുത്തു

  • By Desk
Google Oneindia Malayalam News

പാലക്കാട്: വീട്ടുപണിക്കു നിന്ന വീടുകളിൽ നിന്നും വീട്ടുകാർ അറിയാതെ സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച യുവതി പിടിയിൽ. പാലക്കാട്, അമ്പികാപുരം, തോണിപ്പാളയം സ്വദേശിനി ജയലക്ഷ്മി, വ : 30 നെയാണ് പാലക്കാട് നോർത്ത് പോലീസ് അറസ്റ്റു ചെയ്തത്.

പുത്തൂർ, പ്രിയദർശിനി നഗറിൽ മുരളീധരന്റെ വീട്ടിൽ നിന്നും 10 പവനോളം സ്വർണ്ണാഭരണങ്ങൾ മോഷണം പോയ പരാതിയിൽ നോർത്ത് പോലീസ് കേസ്സെടുത്തു നടത്തിയ അന്വേഷണത്തിലാണ് സംശയം തോന്നിയ അവിടത്തെ വീട്ടിലെ ജോലിക്കാരിയായ ജയലക്ഷ്മിയെ പോലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തതിൽ നിന്നും പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു കൂടാതെ കഴിഞ്ഞ ഒക്ടോബർ മാസം വലിയ പാടം , കാരക്കാട്ട് പറമ്പിൽ ശ്രീദേവിയുടെ വീട്ടിൽ നിന്നും 3 പവൻ സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ചതായും സമ്മതിച്ചു. മോഷണ മുതലുകളെല്ലാം പാലക്കാട് ടൗണിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നും, മറ്റൊരു ജ്വല്ലറിയിൽ നിന്നും പോലീസ് കണ്ടെടുത്തു.

housemaidarrest

ജോലിക്കു നിൽക്കുന്ന വീടുകളിൽ വീട്ടുകാർ അറിയാതെ ആഭരണങ്ങൾ സൂക്ഷിക്കുന്ന സ്ഥലം കണ്ടു വെച്ച് പിന്നീട് അവരറിയാതെ മോഷ്ടിക്കുകയാണ് രീതി. പ്രതി കൂടുതൽ മോഷണങ്ങൾ നടത്തിയിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. പ്രതിയെ നടപടിക്രമങ്ങൾക്കു ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും. തുടരന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങുന്നതായിരിക്കും.

പാലക്കാട് ടൗൺ നോർത്ത് സബ് ഇൻസ്പെക്ടർമാരായ R. രഞ്ജിത്ത് , R. രാജേഷ് , സ്പെഷ്യൽ ടീമംഗങ്ങളായ P. H. നൗഷാദ്, R. കിഷോർ, C.R അരവിന്ദാക്ഷൻ , R. രാജീദ് , S. സജീന്ദ്രൻ , Y. അബ്ദുൾ മജീദ്, വനിതാ SCPO C. സജീന, C.സുധ,K. രാധ എന്നിവരടങ്ങിയ സംഘമാണ് കേസ്സന്വേഷണം നടത്തിയത്.

English summary
house maid arrested in robbery case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X