കാട്ടിനുളളിൽ മനുഷ്യന്റെ തലയോട്ടി കണ്ടെത്തി; ദുരൂഹത ഏറുന്നു; അന്വേഷണം ആരംഭിച്ച് പൊലീസ്
കാട്ടിനുളളിൽ മനുഷ്യന്റെ തലയോട്ടി കണ്ടെത്തി; ദുരൂഹത ഏറുന്നു; അന്വേഷണം ആരംഭിച്ച് പൊലീസ്
പാലക്കാട്: ജില്ലയിൽ മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. വന വിഭവം ശേഖരിക്കാൻ പോയ പ്രദേശ വാസിയാണ് തലയോട്ടി ആദ്യം കണ്ടത്. പാലക്കാട് മുതലമട ചപ്പക്കാടാണ് സംഭവം നടന്നത്. സംഭവത്തെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ഓഗസ്റ്റിൽ കാണാതായ യുവാക്കളിൽ ആരുടേതെങ്കിലുമാണോ തലയോട്ടി എന്ന് പൊലീസ് പരിശോധിക്കുകയാണ്. ഫൊറൻസിക് പരിശോധനക്കായി തലയോട്ടി തൃശൂരിലെ ലാബിലേക്ക് അയക്കും എന്നാണ് വിവരം.
അതേസമയം, ശനിയാഴ്ച്ച വൈകിട്ട് വന വിഭവം ശേഖരിക്കാൻ പോയ ചപ്പക്കാട്ട് സ്വദേശിയായ അയ്യപ്പനാണ് തലയോട്ടി ആദ്യം കണ്ടത്. ഉടൻ തന്നെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ചിറ്റൂർ ഡി വൈ എസ് പിയുടെ സുന്ദരന്റെ നേതൃത്വത്തിൽ കാട്ടിനുള്ളിൽ പരിശോധന നടത്തി. വനത്തിന് അകത്ത് തോട്ടിൽ നിന്നാണ് തലയോട്ടി കണ്ടെടുത്തത്.
Recommended Video

അതേസമയം, പ്രദേശത്ത് രണ്ട് യുവാക്കളെ കാണാതായിരുന്നു. ലക്ഷം വീട് കോളനിയിലെ സാമുവൽ, മുരുകേശൻ എന്നിവരെയാണ് കാണാതായത്. കഴിഞ്ഞ ഓഗസ്റ്റ് മുപ്പതിനാണ് ഇവരെ കാണാതെ ആയത്. എന്നാൽ, ഇവരെ കണ്ടെത്താൻ പൊലീസ് വിപുലമായ തിരച്ചിൽ ഇവിടെ നടത്തിയിരുന്നു. എന്നാൽ കണ്ടെത്താൻ കഴിഞ്ഞില്ല. ഈ വനത്തിലേക്ക് യുവാക്കൾ കടന്നിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം.

എന്നാൽ, കണ്ടെത്തിയ തലയോട്ടി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിരിക്കുകയാണ്. പ്രദേശത്ത് കൂടുതൽ പരിശോധന നടത്താൻ ആണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ബന്ധുക്കളുടെ ഡി എൻ എ സാന്പിൾ എടുത്ത ശേഷം ഫൊറൻസിക് പരിശോധക്കായി തൃശൂരിലെ ലാബിലേക്ക് അയക്കും. അധികം കാല പ്പഴക്കം ഇല്ലാത്ത തലയോട്ടി ആണെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ.

അതേ സമയം, ബസിൽ വെച്ച് പ്രായ പൂർത്തിയാകാത്ത ആൺകുട്ടിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ച കേസിലെ പ്രതിക്ക് അഞ്ചു വർഷം തടവ്. ഇതിന് പുറമെ, 20,000 രൂപ പിഴയും കോടതി വിധിച്ചു. കുഴൽ മന്ദം ചിതലി ആലുംപെട്ടി എം. സിയാദിനാണ് (41) പാലക്കാട് ഫാസ്റ്റ് സ്ട്രാക്ക് സ്പെഷൽ പോക്സോ കോടതി ജഡ്ജി ജി. രാജേഷ് ശിക്ഷ വിധിച്ചത്. വടക്കഞ്ചേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രോസിക്യൂഷന് വേണ്ടി ടി. ശോഭന ഹാജരായി. എസ്.ഐ മാരായ എ. കെ. ബാബു, എസ്. ഷമീർ, ഓമനക്കുട്ടൻ എന്നിവർ ആണ് കേസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. 2019 മേയ് 15ന് തൃശൂർ നിന്ന് പാലക്കാട്ടേക്ക് വരുകയായിരുന്ന സ്വകാര്യ ബസിൽ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

അതേ സമയം, മുംബൈയില്‍ 54 കാരനെ കൊലപ്പെടുത്തി ഏഴാം നിലയില്‍ നിന്ന് മൃതദേഹം താഴേക്ക് എറിഞ്ഞ സംഭവത്തില്‍ ഭാര്യയെയും മകനെയും പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈ അംബോലി പ്രദേശത്താണ് സംഭവം നടന്നത്. സംഭവത്തില്‍ കൊല്ലപ്പെട്ട ആളുടെ ഭാര്യയ്ക്ക് എതിരെയും മകന് എതിരെയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തെന്നും പൊലീസ് അറിയിച്ചു. ശന്തനുകൃഷ്ണ ശേഷാദ്രി എന്ന് പേരുളള ആളാണ് കൊല്ലപ്പെട്ടത്. ഇയാള്‍ ആത്മഹത്യ ചെയ്തത് ആണെന്ന് ഭാര്യയും മകനും പൊലീസിനോട് പറഞ്ഞത്.

എന്നാൽ, നേരത്തെയും ഇയാള്‍ ആത്മഹത്യക്ക് ശ്രമിച്ചു എന്നും ഇവര്‍ പൊലീസിനെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ കള്ളം പറയുകാണെന്ന് വ്യക്തമായി. തെളിവുകള്‍ നശിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചതും പൊലീസ് കണ്ടെത്തി. കുടുംബ കലഹം ആണ് കൊലപാതകത്തിന് കാരണം എന്ന് ഡി സി പി മഞ്ജു നാഥ് ഷിന്‍ഗെ മാധ്യമങ്ങളോട് പറഞ്ഞു.
-
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
വിവരക്കേട് കൂവുന്നവരോട് യാഥാര്‍ഥ്യം പറയുന്നു; ട്വന്റി20 ബിജെപിയില്‍ ലയിച്ചതല്ലെന്ന് അഖില്‍ മാരാര്‍ -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഇടുക്കിയില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി; പരീക്ഷയില്ല, അഭിമുഖം മാത്രം; നിങ്ങള്‍ യോഗ്യരാണോ? -
ക്യാൻസറിനെ വരെ പ്രതിരോധിക്കും; ദിവസവും രാവിലെ ഈ 'സ്പെഷ്യൽ' ടീ കുടിക്കാം -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
'ഇത്രയും ക്രൂരമായ കാര്യങ്ങൾ ചെയ്യുന്ന ഒരാളെ എങ്ങനെ ബിജെപി അധ്യക്ഷനാക്കി?'; രാജീവ് ചന്ദ്രശേഖറിനെതിരെ സെൻകുമാർ -
ബെംഗളൂരുവിലെ യാത്രികർക്ക് സന്തോഷവാർത്ത; പീനിയ ഫ്ലൈഓവർ അടച്ചിടുന്നത് മാറ്റി, ഗതാഗതം തുടരും -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
മീനം രാശിഫലം: ജോലിസ്ഥലത്ത് പോസിറ്റീവ് ഫലങ്ങൾ, ചില പഴയ കടങ്ങൾ തീർക്കാൻ സാധ്യത, ആരോഗ്യം ശ്രദ്ധിക്കുക -
അക്ഷയ തൃതീയയിൽ സ്വർണം വാങ്ങാൻ പോവുകയാണോ? മുഹൂർത്തം മാത്രം പോരാ, ഈ കാര്യങ്ങളും ശ്രദ്ധിക്കണം -
10 കേന്ദ്ര ബാങ്കുകളിലുള്ളതിനേക്കാള്‍ സ്വര്‍ണം ഇന്ത്യയിലെ വീടുകളില്‍! അസോചം പറയുന്നതിങ്ങനെ








Click it and Unblock the Notifications