പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഭാര്യയ്ക്ക് 'കല്യാണാലോചന'യുമായി 53കാരന്റെ അടുത്ത് ചാറ്റും സൗഹൃദവും, തട്ടിയത് ലക്ഷങ്ങള്‍

Google Oneindia Malayalam News

തട്ടിപ്പുകൾ പലവിധം ഉണ്ട്. അതിൽ ഏറ്റവും കൂടുതൽ ആളുകൾ വീണുപോകുന്നത് വിവാഹത്തട്ടിപ്പിലാണ്. ചതിയുടെ വലയുമായി ഒരു സംഘം തന്നെ വിവാഹത്തട്ടിപ്പിന് പിന്നിൽ ഉണ്ട്. ഓൺലൈൻ ആയും അല്ലാതെയും വിവാഹത്തട്ടിപ്പ് നമ്മുടെ നാടുകളിൽ നടക്കുന്നുണ്ട്. അത്തരത്തിൽ വിവാഹത്തട്ടിപ്പിലൂടെ ലക്ഷങ്ങൾ തട്ടിയെടുത്ത ഭാര്യയെയും ഭർത്താവിനെയും കുറിച്ചാണ് ഇനി പറയുന്നത്.

പാലക്കാടാണ് സംഭവം നടക്കുന്നത്. 53കാരനെയാണ് ഇവർ വിവാ​ഹത്തട്ടിപ്പിന് ഇരയാക്കിയത്. ഇത് ഇവരുടെ ആദ്യത്തെ തട്ടിപ്പല്ല. ഇതിന് മുമ്പും ഇവർ ഇത്തരം തട്ടിപ്പ് നടത്തിയിട്ടുണ്ട്. എന്നാൽ പാലക്കാട് നടത്തിയ തട്ടിപ്പ് ആരെയും അമ്പരിപ്പക്കുന്നതാണ്. സംഭവത്തെക്കുറിച്ച് വിശദമായി അറിയാം...

1

വിവാഹ വാഗ്ദാനം നല്‍കിക്കൊണ്ടാണ് ഇവർ 53കാരനെ സമീപിക്കുന്നത്. ഇയാളുടെ കയ്യിൽ നിന്ന് 41 ലക്ഷം രൂപയാണ് യുവാവ് ഭാര്യയെ മുന്നിൽ നിർത്തി തട്ടിയെടുത്തത്. കേസില്‍ യുവാവ് അറസ്റ്റില്‍ ആയി. ഭര്‍ത്താവ് മരിച്ച യുവതിയാണെന്ന വ്യാജേന ആയിരുന്നു ഭാര്യയെ മുന്നില്‍ നിര്‍ത്തി തട്ടിപ്പ് നടത്തിയത്.

പോസ്റ്റമോര്‍ട്ടത്തിനിടെ മൃതദേഹത്തിനുള്ളില്‍ നിന്ന് ജീവനുള്ള പാമ്പ്; പിന്നെ നടന്നത്‌പോസ്റ്റമോര്‍ട്ടത്തിനിടെ മൃതദേഹത്തിനുള്ളില്‍ നിന്ന് ജീവനുള്ള പാമ്പ്; പിന്നെ നടന്നത്‌

2

കടമ്പഴിപ്പുറം സ്വദേശി സരിന്‍ കുമാര്‍ (37) ആണ് പൊലീസിന്റെ പിടിയിലായത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അഞ്ച് വിവാഹ തട്ടിപ്പുകേസുകളില്‍ പ്രതിയായ ഭാര്യ ശാലിനി (36) ഒളിവിൽ ആണെന്ന് പോലീസ് പറഞ്ഞു. പ്രമുഖ മലയാള പത്രങ്ങളില്‍ പുനര്‍വിവാഹത്തിന് ആലോചന ക്ഷണിച്ച പരസ്യദാതാവിന്റെ ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ട് ഭര്‍ത്താവ് വാഹനാപകടത്തില്‍ മരിച്ച യുവതിയാണെന്ന് പറഞ്ഞുകൊണ്ടാണ് യുവതി ഇയാളെ പരിചയപ്പെട്ടത്. മധ്യപ്രദേശില്‍ അധ്യാപികയാണെന്നാണ് പറഞ്ഞിരുന്നത്.

3

പരസ്യം നല്‍കിയ 53 കാരന്റെ ഫോണില്‍ സന്ദേശങ്ങള്‍ അയച്ചു സൗഹൃദം ഉണ്ടാക്കി. വാഹനാപകടത്തില്‍ മരിച്ച ആദ്യ ഭര്‍ത്താവിന്റെ ചികിത്സയ്ക്ക് പലരില്‍നിന്ന് കടം വാങ്ങിയാണ് ആശുപത്രി ചെലവ് നടത്തിയെന്നു പറഞ്ഞ് പലതവണയായി 41 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി.

4

പ്രതികള്‍ക്കെതിരെ വഞ്ചന കുറ്റത്തിന് ആണ് കോങ്ങാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രതിയെ പാലക്കാട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഒളിവില്‍ പോയ പ്രതി കടമ്പഴിപ്പുറം ഭാഗത്ത് താമസിച്ചാണ് തട്ടിപ്പ് ആസൂത്രണം ചെയ്തതെന്ന് പോലീസ് പറഞ്ഞു.

ആ പത്രപ്പരസ്യമായിരുന്നു എല്ലാത്തിന്റെയും തുടക്കം, ചര്‍മ്മത്തിന്റെ നിറം നീലയായി..കാരണം!!!ആ പത്രപ്പരസ്യമായിരുന്നു എല്ലാത്തിന്റെയും തുടക്കം, ചര്‍മ്മത്തിന്റെ നിറം നീലയായി..കാരണം!!!

English summary
husband and wife tricked a 53-year-old man with a promise of marriage, and here's what happened next
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X