പല്ലു തേക്കാതെ മകനെ ഉമ്മ വയ്ക്കരുതെന്ന് ഭാര്യ; മകന്റെ മുന്നില്‍ വച്ച് വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ്
പാലക്കാട്: പാലക്കാട് മണ്ണാര്‍ക്കാട് കാരക്കുറിശിയില് ഭാര്യ ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്തി. കണ്ടുകണ്ടം വീട്ടില്‍ അവിനാഷാണ് ഭാര്യ ദീപികയെ മകന്റെ മുന്നിലിട്ട് കൊടുവാള് ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയത്. ദമ്പതിമാര്‍ തമ്മിലുള്ള വഴക്കാണ് കൊലപാതകത്തില്‍ കാലാശിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് അവിനാഷിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ കൊലപാചകം നടന്നത്. രാവിലെ എഴുനേറ്റ അവിനാഷ് മകനെ ഉമ്മ വയ്ക്കാന്‍ ശ്രമിച്ചതോടെയാണ് പ്രശ്നം ആരംഭിച്ചത്. പല്ല് തേക്കാതെ മകനെ ഉമ്മ വയ്ക്കരുതെന്ന് ഭാര്യ പറയുകയായിരുന്നു. ഇതേ തുടര്‍ന്നുണ്ടായ തര്‍ക്കം രൂക്ഷമായതോടെ അവിനാഷ് ദീപികയെ കൊടുവാള് കൊണ്ട് ആക്രമിക്കുകയായിരുന്നു. കരച്ചില് കേട്ട് അയല്‍വാസികള്‍ എത്തിയപ്പോള്‍ ദീപിക വെട്ടേറ്റ് വീണു കിടക്കുകയായിരുന്നു. ഒന്നര വയസ്സുള്ള മകന് ഐവിന് അമ്മയെ കെട്ടിപ്പിടിച്ച് കരയുന്നുണ്ടായിരുന്നു. ഭാര്യയെ വെട്ടാനു?പയോഗിച്ച കൊടുവാളും കൈയില്‍പിടിച്ച് സമീപത്ത് തന്നെ അവിനാശമുണ്ടായിരുന്നു.
അവനെ ബ്ലോക് ചെയ്തു, നാട്ടുകാര്‍ക്ക് തന്നെ ശല്യമാണ്, തിലകനെ വെച്ച് കളിക്കണ്ട, ഷമ്മിക്കെതിരെ ഗണേഷ്
ദീപികയുടെ കഴുത്തിലും കൈക്കുമാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ ദീപികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെഹ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല. മൃതദേഹം മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കോയമ്പത്തൂര്‍ സ്വദേശിയായ ദീപികയുമായി വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അവിനാഷ് വിവാഹിതനായത്. വര്‍ഷങ്ങളായി ബംഗളൂരുവില്‍ താമസിച്ചുവരികയായിരുന്നു. രണ്ട് മാസങ്ങള്‍ക്ക് മുമ്പാണ് നാട്ടിലേക്ക് താമസം മാറിയത്. അഗ്നിരക്ഷാ സേനയുടെ കരാര്‍ ജോലികള്‍ എടുത്ത് ചെയ്യുന്ന ജോലിയാണ് അവിനാഷിന്. ഇയാള്‍ മാനസിക പ്രശ്നങ്ങള്‍ക്ക് ചികിത്സ തേടിയിരുന്നതായും വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. ഏക മകന് ഐവിന്.