പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഗവ മെഡിക്കൽ കോളേജിൽ കോവിഡ് പരിശോധനയ്ക്ക് ഐസിഎംആറിന്റെ അനുമതി

  • By Aami Madhu
Google Oneindia Malayalam News

പാലക്കാട്; ഗവ.മെഡിക്കൽ കോളേജിൽ കോവിഡ് പരിശോധന നടത്തുന്നതിനായി സജ്ജമാക്കിയ ആർ.ടി.പി.സി.ആർ ലാബിന് ഐ. സി.എം.ആറിന്റെ അംഗീകാരം ലഭിച്ചതായി മെഡിക്കൽ കോളേജ് ഡയറക്ടർ ഡോ.എം.എസ് പത്മനാഭൻ അറിയിച്ചു. ഒരു ടെസ്റ്റ് റൺ കൂടി നടത്തി ജൂൺ 25 മുതൽ പരിശോധന തുടങ്ങാനാകും.

ഐ.സി.എം.ആർ നിർദ്ദേശിച്ചത് പ്രകാരം സജ്ജമാക്കിയ ലാബിന്റെയും മെഷീനുകളുടെയും ആദ്യ ടെസ്റ്റ് റണ്ണിന്റെയും വിവരങ്ങൾ സമർപ്പിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് അംഗീകാരം ലഭിച്ചത്.മൈക്രോബയോളജി വകുപ്പിനു കീഴിലാണ് ലാബിന്റെ പ്രവർത്തനം. രോഗ സാധ്യതയുള്ളവരുടെ മൂക്കിൽ നിന്നും തൊണ്ടയിൽ നിന്നും സ്രവം എടുത്താണ് പരിശോധന നടത്തുക.

Recommended Video

cmsvideo
ലോകം കോവിഡിന്റെ അപകടകരമായ ഘട്ടത്തില്‍ | Oneindia Malayalam
1592944406

ടെസ്റ്റ് മുഖേന നാല്-അഞ്ച് മണിക്കൂറിനുള്ളിൽ ഫലം അറിയാനും വിവരം സംസ്ഥാന കൺട്രോൾ റൂമിലേക്ക് നൽകാനും അവിടെനിന്ന് ജില്ലാ കൺട്രോൾ റൂമിലേക്ക് ലഭിക്കുകയും ചെയ്യും. ലാബിൽ പരിശോധന ആരംഭിക്കുന്നതോടെ ജില്ലയിൽ കോവിഡ് ഫലം നിലവിലുള്ളതിനേക്കാൾ വേഗത്തിൽ ലഭിക്കും. പട്ടികജാതി വികസന വകുപ്പിൽ നിന്ന് 30 ലക്ഷം രൂപ അനുവദിച്ചാണ് ലാബ് സജ്ജമാക്കിയിരിക്കുന്നത്. നിലവിൽ ഗവ. മെഡിക്കൽ കോളേജിൽ കോവിഡ് ഒ.പിയും സാമ്പിൾ ശേഖരിക്കുന്നതിനുള്ള സംവിധാനവും പ്രവർത്തിക്കുന്നുണ്ട്.

കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററായ മെഡിക്കൽ കോളജിൽ 100 പേരെ കിടത്തി ചികിത്സിക്കാനുള്ള ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ട്. ബുധനാഴ്ച മുതൽ രോഗികളെ മെഡിക്കൽ കോളേജിലേക്ക് രോഗികളെ മാറ്റി തുടങ്ങി. ഗവ, മെഡിക്കൽ കോളേജ് കൂടാതെ മങ്ങോട് കേരള മെഡിക്കൽ കോളേജിലും ഇനി മുതൽ കൊവിഡ് രോഗികളെ ചികിത്സിക്കും. കൂടുതൽ വിദഗ്ധ ചികിത്സ വേണ്ടവരെ മാത്രം തുടർന്നും ജില്ലാ ആശുപത്രിയിൽ ചികിത്സിക്കും.

പത്തനംതിട്ടയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 27 പേര്‍ക്ക് ഒരാള്‍ക്ക് രോഗമുക്തിപത്തനംതിട്ടയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 27 പേര്‍ക്ക് ഒരാള്‍ക്ക് രോഗമുക്തി

രാംദേവിന്റെ 'കൊവിഡ് മരുന്നിന്റെ' വിശദാംശങ്ങൾ തേടി കേന്ദ്രം!! പരസ്യം ചെയ്യരുതെന്ന് നിർദ്ദേശംരാംദേവിന്റെ 'കൊവിഡ് മരുന്നിന്റെ' വിശദാംശങ്ങൾ തേടി കേന്ദ്രം!! പരസ്യം ചെയ്യരുതെന്ന് നിർദ്ദേശം

സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ രോഗികൾ പാലക്കാട്; രോഗം സ്ഥിരീകരിച്ചത് 27 പേർക്ക്സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ രോഗികൾ പാലക്കാട്; രോഗം സ്ഥിരീകരിച്ചത് 27 പേർക്ക്

English summary
ICMR approval for covid test in palakkad tommorow
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X