പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജനങ്ങള്‍ സഹകരിച്ചില്ലെങ്കില്‍ സമൂഹവ്യാപനത്തിന് സാധ്യത; മുന്നറിയിപ്പുമായി മന്ത്രി

  • By Aami Madhu
Google Oneindia Malayalam News

പാലക്കാട്; കൊവിഡ് കേസുകൾ കുത്തനെ ഉയർന്ന സാഹചര്യത്തിൽ
ജനങ്ങള്‍ സഹകരിച്ചില്ലെങ്കില്‍ സമൂഹവ്യാപനത്തിന് സാധ്യതയുണ്ടെന്ന് മന്ത്രി എകെ ബാലൻ. ലോക്ക് ഡൗണിന്റെ നാലാം ഘട്ടത്തില്‍ സര്‍ക്കാര്‍ ഇളവുകള്‍ നല്‍കിയത് ഉപജീവനത്തിനു വേണ്ടി മാത്രമാണ്. ഇത് ദുരുപയോഗം ചെയ്യാന്‍ പാടില്ല. ഉപജീവനമാര്‍ഗത്തിനായാണ് പല വ്യാപാര സ്ഥാപനങ്ങളും തുറക്കാന്‍ അനുമതി നല്‍കിയത്. എന്നാല്‍ സാമൂഹിക അകലം പാലിക്കാതെയാണ് ആളുകള്‍ പെരുമാറുന്നത്. ഈ സാഹചര്യം തുടരുകയാണെങ്കില്‍ സമൂഹ വ്യാപനത്തിനുള്ള സാധ്യതയാണ് കാണിക്കുന്നത്. അതിനാല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പൊതുജനങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മന്ത്രി പറഞ്ഞു

രോഗികളുടെ എണ്ണം കൂടിയാല്‍ ഗുരുതരമായവരെ മാത്രമേ ചികിത്സിക്കാനാവൂ എന്നുള്ള അവസ്ഥ ഉണ്ടാകും. നിയന്ത്രണങ്ങള്‍ കൈവിട്ടുപോയാല്‍ പൂര്‍വസ്ഥിതിയിലേക്ക് കൊണ്ടുവരാനാകില്ല. അതിര്‍ത്തിയില്‍ നിയന്ത്രണം ഉണ്ടായതിനാലാണ് ജില്ലയില്‍ ഇതുവരെ രോഗം പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞത്. എന്നാല്‍ അതിര്‍ത്തികള്‍ തുറക്കാതിരിക്കാനാവില്ല. അതിനാല്‍ ഇളവുകള്‍ ദുരുപയോഗം ചെയ്യാതെ രോഗത്തെ നേരിടുക എന്ന നയം സ്വീകരിക്കണമെന്ന് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു.

1590252002

പൊതു ഗതാഗതത്തിന് ജില്ലയില്‍ ശക്തമായ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എങ്കിലും ഇതരസംസ്ഥാനത്തു നിന്നും വരുന്ന വാഹനങ്ങള്‍ പലപ്പോഴും ഫലപ്രദമായി പരിശോധന നടത്താനാവില്ല. പ്രവാസികളുടെ കാര്യത്തിലുള്ള നിയന്ത്രണം ഇതരസംസ്ഥാനത്തു നിന്നും വരുന്നവരുടെ കാര്യത്തില്‍ പ്രായോഗികമല്ല. കൂടാതെ ഇവര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ ഇല്ല. ഇവര്‍ സ്വമേധയാ വീടുകളില്‍ നിരീക്ഷണത്തില്‍ ഇരുന്നില്ലെങ്കില്‍ രോഗവ്യാപന സാധ്യത കൂടും.

ട്രെയിന്‍ സര്‍വീസുകള്‍ നടത്തുമ്പോള്‍ അതത് സംസ്ഥാനങ്ങളുടെ അനുമതിയില്ലാത്ത സാഹചര്യത്തില്‍ എത്രപേര്‍ എവിടെ ഇറങ്ങും എന്നത് സംബന്ധിച്ച് വ്യക്തമായ ധാരണ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കില്ലെന്നും ഇത് അപകടകരമായ സ്ഥിതി ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യപ്രവര്‍ത്തകര്‍, പോലീസ് എന്നിവര്‍ക്ക് വിശ്രമമില്ലാത്ത ജോലിയാണ്. ഇവര്‍ക്ക് രോഗം പിടിപെടുകയും നിരീക്ഷണത്തിലാവുകയും ചെയ്താല്‍ സാഹചര്യങ്ങള്‍ അപകടകരമാകും. അതിനാല്‍ ജനങ്ങള്‍ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും പൊതുജനങ്ങള്‍ മാസ്‌ക്, സാനിറ്റൈസര്‍, ഹാന്‍ഡ് വാഷ് എന്നിവ നിത്യ ജീവിതത്തിന്റെ ഭാഗമാകണമെന്നും മന്ത്രി പറഞ്ഞു.

പ്രവാസികളും റെഡ് സോണ്‍ ഉള്‍പ്പെടെയുള്ള ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് രോഗം ബാധിക്കുന്ന സാഹചര്യത്തില്‍ സാമ്പിള്‍ പരിശോധനകള്‍ വര്‍ധിപ്പിക്കും. നിലവില്‍ ഹോട്ട് സ്‌പോട്ടുകളില്‍ നിന്നെത്തി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞവരെ രോഗലക്ഷണമില്ലെങ്കില്‍ പോലും ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിലാണ് ഇത്രയും രോഗബാധിതരെ കണ്ടെത്തിയത്. റാപിഡ് ടെസ്റ്റിനായി ജില്ലയില്‍ നിലവില്‍ രണ്ട് മെഷീനുകള്‍ ലഭ്യമാണ്.

സ്റ്റേറ്റ് ടിബി സെന്ററില്‍ നിന്നും പാലക്കാട് എംഎല്‍എയുടെ ഫണ്ടില്‍ നിന്നും ഉള്ളതാണിവ. ജൂണ്‍-ജൂലൈ മാസത്തോടെ പി.സി.ആര്‍ ടെസ്റ്റ് നടത്താന്‍ പാലക്കാട് ഗവ. മെഡിക്കല്‍ കോളേജില്‍ സൗകര്യമുണ്ടാകും. ഇതിനായി 70 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിക്കുന്നതിനായി സമര്‍പ്പിച്ചിട്ടുണ്ട്. പുറത്തുനിന്നും വരുന്നവരില്‍ രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെയും പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

 ' 'ചിലർ' കടുത്ത അതൃപ്തിയിലാണെന്നത് മലപ്പുറത്ത് അങ്ങാടിപ്പാട്ടാണ്'; വൈറലായി കെടി ജലീലിന്റെ കുറിപ്പ് ' 'ചിലർ' കടുത്ത അതൃപ്തിയിലാണെന്നത് മലപ്പുറത്ത് അങ്ങാടിപ്പാട്ടാണ്'; വൈറലായി കെടി ജലീലിന്റെ കുറിപ്പ്

 പതിവുകള്‍ പൊളിച്ചെഴുതി കോണ്‍ഗ്രസ്; സ്ഥാനാര്‍ത്ഥിയാവാന്‍ ഒരൊറ്റ യോഗ്യത മാത്രം, അടിമുടി മാറ്റം പതിവുകള്‍ പൊളിച്ചെഴുതി കോണ്‍ഗ്രസ്; സ്ഥാനാര്‍ത്ഥിയാവാന്‍ ഒരൊറ്റ യോഗ്യത മാത്രം, അടിമുടി മാറ്റം

English summary
if people do not cooperate there is a possibility of community transmission; warns minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X