പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മണ്ഡലം കുടുംബ സ്വത്താക്കാൻ നോക്കിയാൽ നട്ടെല്ലുള്ള കമ്മ്യൂണിസ്റ്റുകൾ തിരിച്ചടിക്കും; എകെ ബാലനെതിരെ പോസ്റ്റർ

Google Oneindia Malayalam News

പാലക്കാട്: മന്ത്രി എകെ ബാലനെതിരെ പാലക്കാട് വീണ്ടും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. തരൂര്‍ മണ്ഡലത്തില്‍ മന്ത്രി എകെ ബാലന്റെ ഭാര്യ ഡോ പികെ ജമീലയെ മത്സരിപ്പിക്കുന്നതിനെതിരെയാണ് ഇപ്പോള്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. സിപിഎമ്മില്‍ വ്യാപക പ്രതിഷേധമാണ് ഇതിനെതിരെ ഉയരുന്നത്. തരൂര്‍ മണ്ഡലത്തെ കുടുംബ സ്വത്താക്കാന്‍ ശ്രമിച്ചാല്‍ നട്ടെല്ലുള്ള കമ്യൂണിസ്റ്റുകാര്‍ തിരിച്ചടിക്കുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പാലക്കാട് നഗരങ്ങളിലെ പല മേഖലകളിലും ഇന്ന് രാവിലെയോടെ പോസ്റ്ററുകല്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

ak balan

സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് സമീപം, വിക്്‌ടോറിയ കോളേജ് പരിസരം, മന്ത്രിയുടെ വീടിന് സമീപം, പ്രസ് ക്ലബ്ബ് പരിസരം എന്നിവിടങ്ങളിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ആരുടെയും പേര് എടുത്ത് പറയാതെ സേഫ് കമ്മ്യൂണിസ്റ്റ് എന്ന പേരിലാണ് പോസ്റ്ററുകള്‍. കുടുംബാധിപത്യം അവസാനിപ്പിക്കണമെന്നും പോസ്റ്ററുകളില്‍ പറയുന്നു. പോസ്റ്ററുകള്‍ പലതും കീറിയ അവസ്ഥയിലാണ്.

മന്ത്രി എകെ ബാലന്റെ ഭാര്യയെ തരൂരില്‍ മത്സരിപ്പിക്കുമെന്ന തരത്തില്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇതില്‍ ജില്ലയിലെ ഒറു വിഭാഗം നേതാക്കള്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. ഇന്ന് സിപിഎം ജില്ലാ സെക്രട്ടറിയേറ്റും ജില്ലാ കമ്മറ്റിയും ചേരാനിരിക്കെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

ഗണേഷ് കുമാറിനെതിരെ പത്തനാപുരത്ത് ജ്യോതികുമാര്‍ ചാമക്കാല വേണ്ട, കൊല്ലത്ത് കോൺഗ്രസിൽ കലാപംഗണേഷ് കുമാറിനെതിരെ പത്തനാപുരത്ത് ജ്യോതികുമാര്‍ ചാമക്കാല വേണ്ട, കൊല്ലത്ത് കോൺഗ്രസിൽ കലാപം

ആലത്തൂര്‍ താലൂക്കിലെ കണ്ണമ്പ്ര, കാവശ്ശേരി, കോട്ടായി, കുത്തന്നൂര്‍, പെരിങ്ങോട്ടുകുറിശ്ശി, പുതുക്കോട്, തരൂര്‍, വടക്കഞ്ചേരി എന്നീ ഗ്രാമപഞ്ചായത്തുകള്‍ ഉള്‍ക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് തരൂര്‍. 2008-ലെ നിയമസഭാ പുനഃനിര്‍ണ്ണയത്തോടെയാണ് മണ്ഡലം നിലവില്‍ വന്നത്. സംവരണ മണ്ഡലമായ തരൂരില്‍ 2011 ല്‍ നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ എകെ ബാലനായിരുന്നു ഇവിടെ നിന്ന് മത്സരിച്ചത്.

തൃണമൂല്‍ മുന്‍ നേതാവ് ദിനേശ് ത്രിവേദി ബിജെപിയില്‍ ചേര്‍ന്നു, ചിത്രങ്ങള്‍ കാണാം

മന്ത്രി എകെ ബാലന് ഇത്തവണ മത്സരിക്കാന്‍ സാധിക്കാത്തതോടെ ആരെ മത്സരിപ്പിക്കുമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ശക്തമായിരുന്നു. ജില്ലാ നേതാക്കളെ മത്സരിപ്പിക്കുമെന്ന തരത്തിലായിരുന്നു ആദ്യഘട്ട ചര്‍ച്ചകള്‍. എന്നാല്‍ തരൂര്‍ നിലനിര്‍ത്താന്‍ മന്ത്രിയുടെ ഭാര്യയെ തന്നെ കളത്തിലിറക്കാനാണ് സിപിഎം നീക്കമുണ്ടായത്.

12 സീറ്റ് ഉറപ്പിച്ച് ജോസ് കെ മാണി, പെരുമ്പാവൂരും പിറവവും കൂടി നേടിയെടുത്ത് കേരള കോണ്‍ഗ്രസ്12 സീറ്റ് ഉറപ്പിച്ച് ജോസ് കെ മാണി, പെരുമ്പാവൂരും പിറവവും കൂടി നേടിയെടുത്ത് കേരള കോണ്‍ഗ്രസ്

കെ സുരേന്ദ്രന് കോന്നി, സുരേഷ് ഗോപിക്ക് തൃശൂർ, ഇ ശ്രീധരൻ പാലക്കാട്, ആവശ്യവുമായി കോർ കമ്മിറ്റികെ സുരേന്ദ്രന് കോന്നി, സുരേഷ് ഗോപിക്ക് തൃശൂർ, ഇ ശ്രീധരൻ പാലക്കാട്, ആവശ്യവുമായി കോർ കമ്മിറ്റി

ബിജെപി പ്രവര്‍ത്തകര്‍ക്ക് ആവേശം പകരാന്‍ നരേന്ദ്ര മോദി ഇന്ന് ബംഗാളില്‍; മിഥുന്‍ ചക്രവര്‍ത്തിയും വേദിയില്‍ബിജെപി പ്രവര്‍ത്തകര്‍ക്ക് ആവേശം പകരാന്‍ നരേന്ദ്ര മോദി ഇന്ന് ബംഗാളില്‍; മിഥുന്‍ ചക്രവര്‍ത്തിയും വേദിയില്‍

96ലും മാസ്റ്ററിലും തിളങ്ങിയ യുവനടി: ഗൗരി ജി കിഷന്റെ പുതിയ ചിത്രങ്ങള്‍ കാണാം

English summary
If the constituency seeks family property, Real communists will retaliate; Poster against AK Balan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X