അനധികൃത സ്വത്ത് സമ്പാദനക്കേസ്; എഎംവിഐയും നടനുമായ മണികണ്ഠന് സസ്പെൻഷൻ
പാലക്കാട്: അനധികൃത സ്വത്ത് സമ്പാദന കേസിൽ മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥനും നടനുമായ കെ മണികണ്ഠനെ സസ്പെന്റ് ചെയ്തു. മണിക്ണഠന്റെ ഒറ്റപ്പാലത്തെ വാടക വീട്ടിൽനിന്ന് 1.90 ലക്ഷം രൂപ പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. ഒറ്റപ്പാലം ജോയിന്‍റ് ആർ ടി ഒ ഓഫീസിലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ആണ് മണികണ്ഠൻ
ഒക്ടോബർ 29 നായിരുന്നു മണികണ്ഠൻ വീട്ടിൽ വിജിലൻസ് റെയ്ഡ് നടത്തയത്. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ കോഴിക്കോട്ടെ വിജിലൻസ് സ്പെഷൽ സെൽ ആയിരുന്നു എഫ്ഐആർ റജിസ്റ്റർ ചെയ്തത് പരിശോധന നടത്തിയത്.

കാസർകോട് ചെറുവത്തൂർ സ്വദേശിയാണ് മണികണ്ഠൻ. വാടക വീട്ടിൽ നിന്ന് പണത്തിനു പുറമെ മൊബൈൽ ഫോണും ചില രേഖകളും വിജിലൻസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇയാളുടെ കാസർഗോഡുള്ള വീട്ടിലും അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു.തുടർന്ന് പരിശോധനാ റിപ്പോർട്ട് വിജിലൻസ് സംഘം കോടതിയിൽ സമർപ്പിച്ചു. ഇതിന് പിന്നാലെയാണ് സസ്പെൻഷൻ. ആട്2, ജാനകീജാനെ, അഞ്ചാംപാതിര ഉൾപ്പെടെ ഒട്ടേറെ സിനിമകളിൽ ഇയാൾ അഭിനയിച്ചിട്ടുണ്ട്.












Click it and Unblock the Notifications