വാഹന പരിശോധനയ്ക്കിടെ എസ്ഐയെ ഇടിച്ച് തെറിപ്പിച്ച സംഭവം; 19കാരൻ പിടിയിൽ
പാലക്കാട്: തൃത്താലയിൽ വാഹന പരിശോധനയ്ക്കിടെ എസ്ഐയെ ഇടിച്ച് തെറിപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. പത്തൊമ്പതുകാരനായ അലനെയാണ് തൃത്താല പോലീസ് പിടികൂടിയത്. അലന്റെ പിതാവും വാഹന ഉടമയുമായ ഞാങ്ങാട്ടിരി സ്വദേശി അഭിലാഷിനേയും പോലീസ് കസ്റ്റഡിയിൽ എടുത്തു.
ഇന്നലെ അർധരാത്രിയാണ് വാഹന പരിശോധനക്കിടെ എസ്ഐ ശശികുമാറിനെ അലനും സംഘവും ആക്രമിച്ചത്. തൃത്താല വെള്ളിയാങ്കല്ല് ഭാഗത്ത് അസാധാരണ സാഹചര്യത്തിൽ കാർ നിർത്തിയിട്ടത് കണ്ട് എത്തിയതായിരുന്നു പോലീസ് സംഘം. പോലീസിനെ കണ്ടപാടെ അലൻ ഉൾപ്പെടെയുള്ള ആളുകൾ കാറിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് കാർ എസ്‌ഐയെ ഇടിച്ചുതെറിപ്പിച്ചത്.

നിർത്താതെ പോയ വാഹനത്തിന്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഉടമ അഭിലാഷിനെ കസ്റ്റഡിയിലെടുത്തത്. അതേസമയം സംഭവ ശേഷം കാർ വീട്ടിൽ എത്തിച്ച് യുവാവ് കടന്നുകളയുകയായിരുന്നു. പരിക്കേറ്റ ശശികുമാർ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്; ആക്രമണത്തിനിരയായ എസ്ഐ
തന്നെ മനപ്പൂർവ്വം വാഹനം ഇടിക്കുകയായിരുന്നുവെന്നും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്നും ആക്രമണത്തിനിരയായ തൃത്താല എസ് ഐ ശശി കുമാർ. ശരീരത്തിലൂടെ വാഹനം കയറിയിറങ്ങുകയായിരുന്നു.
വാഹനത്തിൽ രണ്ടു പേരാണ് ഉണ്ടായിരുന്നതെന്നും ദുരൂഹ സാഹചര്യത്തിലാണ് സംഘത്തെ കണ്ടതെന്നും സിഐ പറഞ്ഞു. ജോലി തടസപ്പെടുത്തിയതിനും കൊലപാതക ശ്രമത്തിനും പ്രതികൾക്കെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു.












Click it and Unblock the Notifications