പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

7 മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ പാലക്കാട് 1 കുടുംബത്തിലെ 4 പേർക്ക് കൊവിഡ്! ഇന്ന് 5 കേസ്

Google Oneindia Malayalam News

പാലക്കാട്; ജില്ലയിൽ എഴു മാസം പ്രായമുള്ള ആൺകുഞ്ഞിന് ഉൾപ്പെടെ അഞ്ച് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പെരിങ്ങോട് സ്വദേശികളായ ഒരു കുടുംബത്തിലെ നാല് പേർക്കും കടമ്പഴിപ്പുറം, കുളക്കാട്ടുകുറിശ്ശി സ്വദേശിനിക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

പെരിങ്ങോട് സ്വദേശികളിൽ 32 വയസ്സുള്ള പുരുഷനും 58, 30 വയസ്സുള്ള രണ്ട് വനിതകൾക്കുമാണ് രോഗം.ഇവർ മുംബൈയിൽ നിന്നും മെയ് 16 ന് പുറപ്പെട്ട് 18ന് പെരിങ്ങോട് ഉള്ള വീട്ടിലെത്തി. രണ്ട് കാറുകളിലായി ഒൻപത് പേരാണ് വന്നിട്ടുള്ളത്. ഇതിൽ ഒരാൾക്ക് പനി ഉണ്ടായതിനെ തുടർന്ന് മെയ് 20ന് എല്ലാവരുടെയും സ്രവം പരിശോധനയ്ക്ക് എടുത്തു. തുടർന്ന് വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിഞ്ഞു വരികെയാണ് ഇന്ന് നാലു പേർക്ക് രോഗം സ്ഥിരീകരിച്ചത്. ഇവരോടൊപ്പം വേറെ വാഹനത്തിൽ വന്ന അഞ്ചു പേരുടെയും പരിശോധനാ ഫലം നെഗറ്റീവ് ആണ്. ഇവർക്ക് ഏവർക്കും യാത്രാ പാസ് ഉണ്ടായിരുന്നു.

ovidpalakkad-1

രോഗം സ്ഥിരീകരിച്ച് കുളക്കാട്ടുകുറിശ്ശി സ്വദേശിനിയ്ക്ക് 45 വയസാണ്. ഇവർ മെയ് എട്ടിന് ചെന്നൈയിൽ നിന്നും നാട്ടിലെത്തി. മെയ് 16ന് രോഗം സ്ഥിരീകരിച്ച കാരാകുറുശ്ശി സ്വദേശി ഉൾപ്പെടുന്ന സംഘത്തോടൊപ്പമാണ് ഇവർ എത്തിയത്. ഇവരുടെ ഭർത്താവ് ചെന്നൈയിൽ ചായക്കട നടത്തുകയാണ്.ഭർത്താവും മകനും നേരത്തെ രോഗം സ്ഥിരീകരിച്ച വ്യക്തിയും ഉൾപ്പെടെ 11 പേരാണ് സംഘത്തിലുണ്ടായിരുന്നത്.

മെയ് എട്ടിന് വാളയാർ ചെക്പോസ്റ്റിൽ എത്തിയശേഷം ടാക്സി വിളിച്ചാണ് ഇവർ വീടുകളിലേക്ക് പോയത്. മെയ് പതിനാറിന് കാരാകുറുശ്ശി സ്വദേശിക്ക് രോഗം സ്വീകരിച്ചതിന്റെ അടിസ്ഥാനത്തിൽ മെയ് 20ന് മറ്റുള്ളവരുടെയും സാമ്പിൾ പരിശോധനയ്ക്ക് എടുത്തിരുന്നു. ഇന്ന് രോഗം സ്ഥിരീകരിച്ച സ്ത്രീയുടെ ഭർത്താവിന്റേയും മകന്റേയും പരിശോധനാഫലം നെഗറ്റീവ് ആണ്.ഇവർക്കെല്ലാവർക്കും യാത്രാ പാസ് ഉണ്ടായിരുന്നു.

Recommended Video

cmsvideo
Kerala Needs strong quarantine: K K Shailaja | Oneindia Malayalam

ഇതോടെ പാലക്കാട് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവർ മലപ്പുറം, തൃശൂർ സ്വദേശി ഉൾപ്പെടെ 26 പേരായി. ഒരു ആലത്തൂർ സ്വദേശിയും മങ്കര സ്വദേശിയും ഉൾപ്പെടെ രണ്ടുപേർ എറണാകുളത്തും ചികിത്സയിലുണ്ട്.

'കോൺഗ്രസിന്റേത് നാടകം, കുടിയേറ്റ തൊഴിലാളികളെ കാറിൽ എത്തിച്ചത്'; ചിത്രത്തിന് പിന്നിൽ'കോൺഗ്രസിന്റേത് നാടകം, കുടിയേറ്റ തൊഴിലാളികളെ കാറിൽ എത്തിച്ചത്'; ചിത്രത്തിന് പിന്നിൽ

രണ്ടര മാസത്തിന് ശേഷം മോദി ദില്ലിക്ക് പുറത്തേക്ക്, മമതയ്‌ക്കൊപ്പം ആകാശ നിരീക്ഷണം, ബംഗാളിന് 1000 കോടി!രണ്ടര മാസത്തിന് ശേഷം മോദി ദില്ലിക്ക് പുറത്തേക്ക്, മമതയ്‌ക്കൊപ്പം ആകാശ നിരീക്ഷണം, ബംഗാളിന് 1000 കോടി!

<strong>സംസ്ഥാനത്ത് ഇന്ന് 42 പേർക്ക് കൊവിഡ്; ഇന്ന് ഏറ്റവും കൂടതൽ രോഗികൾ!! 2 പേർക്ക് രോഗമുക്തി</strong>സംസ്ഥാനത്ത് ഇന്ന് 42 പേർക്ക് കൊവിഡ്; ഇന്ന് ഏറ്റവും കൂടതൽ രോഗികൾ!! 2 പേർക്ക് രോഗമുക്തി

English summary
including 7 month old baby 5 covid cases confirmed in Palakkad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X