പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അന്താരാഷ്ട്ര ചലച്ചിത്രോത്സവം: മാര്‍ച്ച് ഒന്ന് മുതല്‍ അഞ്ച് വരെ പാലക്കാട്

Google Oneindia Malayalam News

പാലക്കാട്; 25-മത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം മാര്‍ച്ച് ഒന്ന് മുതല്‍ അഞ്ച് വരെ പാലക്കാട് ജില്ലയില്‍ നടക്കും. ജില്ലയിലെ പ്രിയദര്‍ശനി, പ്രിയതമ, പ്രിയ, സത്യ, ശ്രീദേവിദുര്‍ഗ എന്നീ അഞ്ചു തിയേറ്ററുകളിലാണ് പ്രദര്‍ശനം നടക്കുക. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഒരു ദിവസം ഓരോ തിയേറ്ററുകളിലും നാല് സിനിമകളാണ് പ്രദര്‍ശിപ്പിക്കുക. ഫെബ്രുവരി 27,28, മാര്‍ച്ച് ഒന്ന് തിയതികളിലായി ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ കോവിഡ് ടെസ്റ്റ് നടത്തും. പ്രദര്‍ശന സ്റ്റാളില്‍ ഒന്നായ പ്രിയദര്‍ശിനി തിയേറ്റര്‍ പരിസരത്ത് കോവിഡ് പരിശോധന നടത്തി കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാവുന്നവര്‍ക്കാണ് ഡെലിഗേറ്റ്‌സ് പാസ് അനുവദിക്കുക.

iffk

തിയേറ്ററുകളില്‍ 50 ശതമാനം സീറ്റുകള്‍ സജ്ജീകരിക്കും. പ്രദര്‍ശനത്തിന് പാസ് ലഭിച്ചവര്‍ തിയറ്ററില്‍ എത്തുന്നതിനു മുന്‍പു തന്നെ ഫോണ്‍ മുഖേന ഐ.എഫ്.എഫ്.കെ ആപ്പ് വഴി റിസര്‍വേഷന്‍ ഉറപ്പാക്കേണ്ടതാണ്. പ്രദര്‍ശന നഗരിയില്‍ പ്രിയദര്‍ശിനി തിയേറ്റര്‍ പരിസരത്ത് ഐ.എഫ്.എഫ്.കെയുടെ 25 വര്‍ഷത്തെ യാത്രാവിവരണം ഉള്‍പ്പെടുത്തിയുള്ള എക്‌സിബിഷന്‍ സജ്ജമാക്കും. അതോടൊപ്പം ചലച്ചിത്ര അക്കാദമി, മലയാള മിഷന്‍ എന്നിവയുടെ രണ്ട് ഉപഹാര ശാലകള്‍ സജ്ജമാക്കും. ചലച്ചിത്ര അക്കാദമി പ്രസിദ്ധീകരിച്ച ആനുകാലിക പുസ്തകങ്ങള്‍, പ്രസിദ്ധീകരണങ്ങള്‍, സന്ദര്‍ശകര്‍ക്ക് വിലകൊടുത്ത് വാങ്ങാവുന്ന വിവിധ ഉത്പന്നങ്ങള്‍ എന്നിവ ഉപഹാര ശാലകളില്‍ ലഭിക്കും. കൂടാതെ സംവിധായകരുമായി ചേര്‍ന്ന് ഓപ്പണ്‍ ഫോറം, മീറ്റ് ദി പ്രസ്സ് എന്നിവ സംഘടിപ്പിക്കും. മീഡിയ സെല്ലും സജ്ജമാക്കും.

പബ്ലിക് ലൈബ്രറി ഹാളില്‍ നടന്ന മീഡിയ ഉപസമിതി യോഗത്തില്‍ മീഡിയ ഉപദേശകസമിതി ജനറല്‍ കണ്‍വീനര്‍ ടി.ആര്‍ അജയന്‍, ജി.പി രാമചന്ദ്രന്‍, മധു ജനാര്‍ദ്ദനന്‍, മീഡിയ ഉപസമിതി കണ്‍വീനര്‍മാരായ ഷജില്‍ കുമാര്‍ (പ്രസ് ക്ലബ്ബ് പ്രസിഡന്റ്) , പ്രിയാ കെ ഉണ്ണി കൃഷ്ണന്‍ (ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍), മീഡിയ ഉപസമിതി അംഗം അബ്ദുള്‍ ലത്തീഫ് നാഹ (പ്രസ്‌ക്ലബ് സെക്രട്ടറി), മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു

100 ഓളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും

അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ അഞ്ച് ദിവസങ്ങളിലായി 46 രാജ്യങ്ങളിലെ 74 സംവിധായകരുടെ 100 ഓളം ചിത്രങ്ങളാണ് അഞ്ച് ദിവസങ്ങളിലായി പ്രദര്‍ശിപ്പിക്കുക. 1500 പേര്‍ക്കാണ് ഡെലിഗേറ്റ്‌സ് പാസ് അനുവദിക്കുക.

കോവിഡ് വാക്സിൻ കൂടുതൽ ലഭ്യമാക്കാൻ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തും- മുഖ്യമന്ത്രികോവിഡ് വാക്സിൻ കൂടുതൽ ലഭ്യമാക്കാൻ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തും- മുഖ്യമന്ത്രി

10 രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് അബുദാബിയില്‍ ക്വാറന്റീന്‍ വേണ്ട; പുതിയ നിർദ്ദേശങ്ങൾ ഇങ്ങനെ10 രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് അബുദാബിയില്‍ ക്വാറന്റീന്‍ വേണ്ട; പുതിയ നിർദ്ദേശങ്ങൾ ഇങ്ങനെ

വിമാനത്താവളങ്ങളിലെ ആര്‍ടിപിസിആര്‍ പരിശോധന: തിരുമാനം പിൻവലിക്കാൻ സർക്കാർ തയ്യാറാവണമെന്ന് പികെ ഫിറോസ്വിമാനത്താവളങ്ങളിലെ ആര്‍ടിപിസിആര്‍ പരിശോധന: തിരുമാനം പിൻവലിക്കാൻ സർക്കാർ തയ്യാറാവണമെന്ന് പികെ ഫിറോസ്

English summary
International Film Festival: March 1 to 5 in Palakkad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X