പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊല്ലങ്കോട് പിടിയിലായത് അന്തർ സംസ്ഥാന മോഷ്ടാവ്

  • By Desk
Google Oneindia Malayalam News

പാലക്കാട്: കൊല്ലങ്കോട് നടന്ന 48 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും 40000 രൂപയും മോഷണം പോയ കേസില്‍ നടത്തിയ അന്വേഷണത്തില്‍ പിടിയിലായത് ജില്ലയിലങ്ങോളമിങ്ങോളം മോഷണങ്ങള്‍ നടത്തികൊണ്ടിരിക്കുന്ന അന്തര്‍ സംസ്ഥാന മോഷ്ടാവ്.

വടകരയില്‍ ജയരാജന്‍; തോല്‍പ്പിക്കാന്‍ കച്ചകെട്ടി ആര്‍എംപി; യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചേക്കും
കണ്ണമ്പ്ര സ്വദേശിയായ പള്‍സര്‍ സുലൈമാന്‍ എന്നയാളാണ് അറസ്റ്റിലായത്. ഇയാള്‍ മുന്‍പ് 300 ഓളം മോഷണകേസുകളില്‍ പ്രതിയാണ്, ജയിലില്‍ നിന്നും പുറത്തിറങ്ങിയ സുലൈമാന്‍ തമിഴ്നാട്ടില്‍ താമസിച്ച് പാലക്കാട് വന്ന് മോഷണം നടത്തി പോകുകയാണ് പതിവ്.

palakkad, police, Interstate thief,

പാലക്കാട് ജില്ലാ പോലീസ് മേധാവി ശ്രീ PS സാബു IPS ന്‍റെ നിര്‍ദ്ദേശപ്രകാരം ആലത്തൂര്‍ DySP കൃഷ്ണദാസ്, സ്പെഷ്യല്‍ ബ്രാഞ്ച് DySP സി സുന്ദരന്‍, കൊല്ലങ്കോട് സി‌ഐ KP ബെന്നി, SI സുരേഷ്, ASI സുരേഷ്കുമാര്‍, SCPO ഗണേശന്‍, പി രാജേഷ്, V ചന്ദ്രന്‍, CPO മാരായ ജിജോ, ശിവപ്രകാശ് k എന്നിവരും ജില്ലാ ക്രൈം സ്ക്വാഡ് അംഗങ്ങളായ SI ജലീല്‍, SCPO ജയകുമാര്‍, നസീറലി, റഹീം മുത്തു CPOമാരായ സജിത്ത്, ഷമീര്‍, വിനീഷ്, അഹമ്മദ് കബീര്‍, രജീദ്, ദിലീപ്, സൂരജ് ബാബു, കിഷോര്‍, സന്ദീപ്, കൃഷ്ണദാസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ കണ്ടെത്തിയത്.
English summary
interstate thief arrested in Kollankodu,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X