Get Updates
Get notified of breaking news, exclusive insights, and must-see stories!

'പോലീസിന്റെ അധികാരം സേവഭാരതിക്ക്‌ നൽകുന്നത്‌ ശരിയാണോ?';രൂക്ഷവിമർശനവുമായി സിദ്ധിഖ്

പാലക്കാട്; പോലീസിനൊപ്പം പാലക്കാട് സേവാ ഭാരതി പ്രവർത്തകരും വാഹന പരിശോധന നടത്തിയ സംഭവത്തിൽ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് ടി സിദ്ധിഖ്. പോലീസിന്റെ അധികാരം സേവഭാരതിക്ക്‌ നൽകുന്നത്‌ ശരിയാണോ എന്ന് പരിശോധിക്കണമെന്ന് സിദ്ധിഖ് ചോദിച്ചു. പോലീസിനെ സംഘടനകൾ സഹായിക്കേണ്ടത്‌ അധികാരം പങ്കിട്ട്‌ കൊണ്ടാവരുത്‌. ഉത്തരേന്ത്യ അല്ല കേരളം എന്ന് മാത്രം പറയുന്നുവെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ സിദ്ധിഖ് പറഞ്ഞു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

siddhiq-1620

'പാലക്കാട് ജില്ലയില്‍ സേവാഭാരതി പ്രവര്‍ത്തകരും പോലീസും ചേര്‍ന്ന് വാഹന പരിശോധന. പാലക്കാട് കാടാംകോടാണ് സേവാഭാരതി എന്നെഴുതിയ ടി ഷര്‍ട്ട് ഇട്ട പ്രവര്‍ത്തകര്‍ പോലീസിനൊപ്പം പരിശോധന നടത്തുന്നത്. കടന്നുപോകുന്ന വാഹനങ്ങളോട് പൊലീസിനൊപ്പം തന്നെ സേവാഭാരതി അംഗങ്ങളും കാര്യങ്ങള്‍ ചോദിച്ചറിയുന്നുണ്ട്. പോലീസിന്റെ അധികാരം സേവഭാരതിക്ക്‌ നൽകുന്നത്‌ ശരിയാണോ എന്ന് പരിശോധിക്കണം. പോലീസിനെ സംഘടനകൾ സഹായിക്കേണ്ടത്‌ അധികാരം പങ്കിട്ട്‌ കൊണ്ടാവരുത്‌. ഉത്തരേന്ത്യ അല്ല കേരളം എന്ന് മാത്രം പറയുന്നു',സിദ്ധിഖ് പോസ്റ്റിൽ പറഞ്ഞു.

തമിഴ്നാട്ടിൽ സമ്പൂർണ ലോക്ക്ഡൗൺ... ചിത്രങ്ങളിലൂടെ

പാലക്കാട് കാടാംകോടാണ് സേവാഭാരതി പ്രവർത്തകർ പോലീസിനൊപ്പം ചേർന്ന് വാഹന പരിശോധന നടത്തിയത്. കാവി നിറത്തിലുള്ള സേവാഭാരതി എന്നെഴുതിയ വസ്ത്രം ധരിച്ചാണ് ഇവർ പോലീസിനൊപ്പം പരിശോധനയിൽ പങ്കെടുത്തത്. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്.

പൂജിതയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+