Get Updates
Get notified of breaking news, exclusive insights, and must-see stories!

'കേരളം യോഗിയുടെ ഖൊരക്പൂർ ആകുന്നത് ദൗർഭാഗ്യകരം'; അട്ടപ്പാടിയിലെ യുവാവിന്റെ മരണത്തിൽ കെസി വേണുഗോപാൽ

പാലക്കാട്: ആംബുലൻസ് ഇല്ലാത്തതിനെത്തുടർന്ന് ചികിത്സ വൈകി അട്ടപ്പാടിയിൽ യുവാവ് മരിച്ച സംഭവത്തിൽ സർക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ. മരണം എന്നതിനപ്പുറത്തേക്ക് ഒരു ഭരണകൂടം അറിഞ്ഞുകൊണ്ട് നടത്തുന്ന കൊലപാതകമായി ഇതിനെ കാണേണ്ടതുണ്ടെന്നും യോഗിയുടെ ഗോരഖ്പുരിന് സമാനമായി കേരളം മാറുന്ന ഇക്കാലം അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

അട്ടപ്പാടി ഒമ്മലസ്വദേശി ഫൈസല്‍ ആണ് കഴിഞ്ഞ ദിവസം മരിച്ചത്. പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനുള്ള വെന്റിലേറ്റര്‍ ആംബുലന്‍സ് കാത്ത് കോട്ടത്തറയിലെ കോട്ടത്തറയിലെ അട്ടപ്പാടി ട്രൈബല്‍ ആശുപത്രിയില്‍ മൂന്നുമണിക്കൂറോളമാണ് കിടക്കേണ്ടിവന്നത്. പിന്നീട് പെരിന്തൽമണ്ണയിൽ നിന്നും ആംബുലൻസ് എത്തിച്ചെങ്കിലും ആശുപത്രിയിലേക്ക് പോകുംവഴി മരിക്കുകയായിരുന്നു.

kc1-171

കെസി വേണുഗോപാൽ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിന്റെ പൂർണരൂപം വായിക്കാം-
അട്ടപ്പാടിയിലെ ട്രൈബൽ താലൂക്ക് ആശുപത്രിയിൽ വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസ് ഇല്ലാത്തതിനെത്തുടർന്ന് ചികിത്സ വൈകിയ യുവാവ് മരിച്ചെന്ന വാർത്ത വല്ലാത്ത ഞെട്ടലോടെയാണ് കേട്ടത്. നമ്മുടെ ആരോഗ്യരംഗത്തിന്റെ ദുരന്താവസ്ഥ ഓരോ ദിവസം കഴിയും തോറും പുറത്തുവരുന്നത് ഓരോ ജീവനുകളെടുത്തു എന്ന വാർത്തയോടെയാണ്. കോഴിക്കോട് മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയാപ്പിഴവ്, ആലപ്പുഴ മെഡിക്കൽ കോളേജിൽ നിരന്തരമായി സംഭവിക്കുന്ന ചികിത്സാപ്പിഴവുകൾ, തിരുവനന്തപുരം തൈക്കാട് സർക്കാർ ആശുപത്രിയിലെ ഗർഭസ്ഥ ശിശുവിന്റെ മരണം. ഇങ്ങനെ എത്രയെത്ര പിഴവുകളും മരണങ്ങളും വന്നലാണ് സർക്കാരിന്റെ കണ്ണ് തുറക്കുക?

ഫൈസലിനു പിന്നാലെ മേലേ ഭൂതയാർ ഊരിലെ ചെല്ലനെന്ന രോഗിക്കും കോട്ടാത്തറ താലൂക്ക് ആശുപത്രിയിൽ ഐ.സി.യു ആംബുലൻസ് കിട്ടാതെ മണിക്കൂറുകളോളം ചികത്സ വൈകിയ റിപ്പോർട്ടും ഇന്ന് പുറത്തുവരുന്നുണ്ട്. എട്ട് വർഷക്കാലം മുൻപ് കേരളത്തിലെ സർക്കാർ ആശുപത്രികളുടെ അവസ്ഥയെന്തായിരുന്നുവെന്ന് ഈ സർക്കാർ പഠിക്കേണ്ടതാണ്. വർഷങ്ങളോളം നവീകരണത്തിന് വിധേയമായ കരുത്തുറ്റ ആരോഗ്യ സംവിധാനത്തെ ഈ ഗതിയിലേക്ക് തള്ളിവിട്ടെങ്കിൽ അതിനാരാണ് ഉത്തരവാദി? ഒരു മഴ വീണാൽ കോഴിക്കോട് മെഡിക്കൽ കോളേജ് ചാലിയാർ പുഴയാവുന്ന കാഴ്ച എങ്ങനെയുണ്ടായെന്ന് പിണറായി സർക്കാർ പറയേണ്ടതുണ്ട്.

ആംബുലൻസ് പോലുമില്ലാത്ത സർക്കാർ ആശുപത്രികളുടെ ദുരവസ്ഥയിൽ ജീവൻ നഷ്ടപ്പെടുന്നത് പാവപ്പെട്ട രോഗികൾക്കാണ്. മരണം എന്നതിനപ്പുറത്തേക്ക് ഒരു ഭരണകൂടം അറിഞ്ഞുകൊണ്ട് നടത്തുന്ന കൊലപാതകമായി അതിനെ കാണേണ്ടതുണ്ട്. യോജിയുടെ ഗോരഖ്പുരിന് സമാനമായി കേരളം മാറുന്ന ഇക്കാലം അങ്ങേയറ്റം ദൗർഭാഗ്യകരമാണ്.
ഈ കപ്പൽ ആടിയുലയുകയില്ലെന്ന് നിയമസഭയിൽ വീമ്പ് പറഞ്ഞ കേരളത്തിന്റെ ആരോഗ്യമന്ത്രി ഉറക്കം നടിക്കുകയാണെങ്കിൽ കണ്ണ് തുറന്നുകാണണം. ആടിയുലയുക മാത്രമല്ല, നിങ്ങളുടെയും നിങ്ങൾ പറഞ്ഞ ക്യാപ്റ്റന്റെയും ഉത്തരവാദിത്തമില്ലായ്മയും നിസ്സംഗതയും കാരണം തകർന്ന് തരിപ്പണമായിക്കിടക്കുകയാണ് ഈ കപ്പൽ. ഉത്തരം പറയണം നിങ്ങൾ, ഈ ജനങ്ങളോട്, കേരളത്തോട്.സർക്കാരിന്റെ കഴിവുകേട് കൊണ്ട് മാത്രം ജീവൻ നഷ്ടപ്പെട്ട അട്ടപ്പാടി സ്വദേശി ഫൈസലിന് ആദരാഞ്ജലികൾ. ഈ ജീവന് ഈ സർക്കാർ മറുപടി പറയേണ്ടതുണ്ടെന്ന് ഒരിക്കൽക്കൂടി ഓർമിപ്പിക്കുന്നു'

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+