പാലക്കാട് നഗരസഭ ഓഫീസിൽ ജയ് ശ്രീറാം ബാനർ വെച്ച സംഭവം; കേസെടുത്ത് പോലീസ്
പാലക്കാട്; തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ദിനത്തിൽ പാലക്കാട് നഗരസഭാ മന്ദിരത്തിൽ ബിജെപി പ്രവർത്തകർ ജയ് ശ്രീറാം ഫ്ലക്സ് തൂക്കിയ സംഭവത്തിൽ പോലീസ് കേസെടുത്തു. നഗരസഭ സെക്രട്ടറിയുടെ പരാതിയിലാണ് നടപടി. സംഭവത്തിൽ പാലക്കാട് എസ്‍പി സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‍പിയോട് റിപ്പോര്‍ട്ട് തേടി.

ഭരണഘടനാ സ്ഥാപനമായ മുനിസിപ്പൽ കാര്യാലയത്തിന് മുകളിൽ ഹിന്ദുത്വ മുദ്രാവാക്യം മുഴക്കുകയും 'ജയ് ശ്രീറാം' എന്ന ബാനർ ചുവരിൽ വിരിക്കുകയും ചെയ്തത് ബിജെപി നേതാക്കളുടെ അറിവോടെയാണെന്നാണ് സിപിഎം മുനിസിപ്പൽ സെക്രട്ടറി ടികെ നൗഷാദ് നൽകിയ പരാതിയിൽ പറയുന്നത്.
ഒരു മതവിഭാഗത്തിന്‍റെ ചിഹ്നങ്ങളും മുദ്രാവാക്യവും ഉയർത്തി സമൂഹത്തിൽ മതസ്പർദ്ധ വളർത്തി ബോധപൂർവം പ്രകോപനം സൃഷ്ടിക്കാനുള്ള ശ്രമമാണ് ഉണഅടായതെന്നും പരാതിയിൽ പറയുന്നു. അതേസമയം സംഭവത്തിൽ നേരത്തേ കോൺഗ്രസും പരാതി നൽകിയിരുന്നു. വർഗീയ ചേരിതിരിവ് ഉണ്ടാക്കാനുളള ശ്രമമാണ് ബിജെപി നടത്തുന്നതെന്നായിരുന്നു വികെ ശ്രീകണ്ഠൻ എംപി എസ്പിക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടത്.നഗരസഭ ഒരു മതവിഭാഗത്തിെൻറ കീഴിലായെന്ന സന്ദേശം നൽകുന്നതാണ് ഇതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
മുനിസിപാലിറ്റിയിൽ വിജയാഘോഷത്തിനിടെയാണ് ബിജെപി പ്രവർത്തകർ ഫ്ലക്സ് ബോർഡ് സ്ഥാനപിച്ചത്. എന്നാൽ, ഫ്ലക്സ് ഉയർത്തിയത് നേതൃത്വത്തിന്റെ അറിവോടെയല്ലെ്നാണ് ജില്ലാ പ്രസിഡന്റഅ ഇ കൃഷ്ണദാസ് പറഞ്ഞത്.












Click it and Unblock the Notifications