പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊവിഡ് രോഗ ബാധിതർക്കായി ഭക്ഷണമൊരുക്കി ജനകീയ ഹോട്ടലുകൾ

Google Oneindia Malayalam News

പാലക്കാട്; വീടുകളിൽ ചികിത്സയിൽ കഴിയുന്ന കോവിഡ് രോഗബാധിതർക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും ഭക്ഷണം എത്തിക്കുന്നതിനായി ജില്ലയിലെ 90 ജനകീയ ഹോട്ടലുകൾ സജീവമായി. കോവിഡ് രോഗ ബാധിതർക്കായി ഭക്ഷണം ഒരുക്കുന്നതിന് ആരംഭിക്കുന്ന സാമൂഹിക അടുക്കളകൾ ജനകീയ ഹോട്ടലുകളിലൂടെ പ്രവർത്തിക്കും.

food

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടു കൂടിയാണ് കോവിഡ് ബാധിതർക്കായി ഭക്ഷണം ഒരുക്കുന്നത്.
ജനകീയ ഹോട്ടലുകൾ ഇല്ലാത്ത സ്ഥലങ്ങളിൽ രോഗബാധിതർ അധികമായി ഉണ്ടാവുകയാണെങ്കിൽ അവിടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടുകൂടി സാമൂഹിക അടുക്കളകൾ ആരംഭിക്കും.

മന്ത്രിസഭ രൂപീകരിച്ച് ഭരണ നിർവ്വഹണം നടത്താൻ കഴിയാത്തത് ജനവഞ്ചന; രൂക്ഷമായി വിമർശിച്ച് കുമ്മനംമന്ത്രിസഭ രൂപീകരിച്ച് ഭരണ നിർവ്വഹണം നടത്താൻ കഴിയാത്തത് ജനവഞ്ചന; രൂക്ഷമായി വിമർശിച്ച് കുമ്മനം

വ്യക്തികളുടെയും സന്നദ്ധസംഘടനകളുടെയും സഹകരണത്തോടുകൂടി ജില്ലയിൽ വിവിധ ഇടങ്ങളിൽ സാമൂഹിക അടുക്കളകൾ ആരംഭിച്ചിട്ടുണ്ട്.സന്നദ്ധപ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ മുഖേനയാണ് ഭക്ഷണം വിതരണം ചെയ്യുക.

അതേസമയം ജില്ലയിൽ ഇന്ന് 2959 പേർ‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1330 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 1611 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും വന്ന 8 പേർ, 10 ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും.3620 പേര്‍ക്കാണ് ഇന്ന് രോഗമുക്തി.

മൃതദേഹങ്ങൾ നദിയിൽ ഒഴുകുന്നു..പക്ഷേ നിങ്ങൾക്ക് കാണുന്നത് സെൻട്ര വിസ്ത മാത്രം; മോദിക്കെതിരെ രാഹുൽമൃതദേഹങ്ങൾ നദിയിൽ ഒഴുകുന്നു..പക്ഷേ നിങ്ങൾക്ക് കാണുന്നത് സെൻട്ര വിസ്ത മാത്രം; മോദിക്കെതിരെ രാഹുൽ

പെരുന്നാളിന് പാലക്കാട് കണ്ടെയ്മെന്‍റ് സോണുകളിൽ മൃഗങ്ങളെ അറക്കുന്നതിനും മാംസം വിതരത്തിനും വിലക്ക്പെരുന്നാളിന് പാലക്കാട് കണ്ടെയ്മെന്‍റ് സോണുകളിൽ മൃഗങ്ങളെ അറക്കുന്നതിനും മാംസം വിതരത്തിനും വിലക്ക്

English summary
Janakeeya hotels prepare food for Covid Patients in Palakkad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X