നിർത്തിയിട്ട ജെസിബി മോഷണം പോയി; വാഹനം ചെക്ക് പോസ്റ്റ് കടക്കുന്ന ദൃശ്യങ്ങൾ പുറത്ത് ,അന്വേഷണം
പാലക്കാട്: നിർത്തിയിട്ടിരുന്ന ജെ സി ബി വാഹനം മോഷണം പോയി. മണ്ണാർക്കാടാണ് സംഭവം. തെങ്കര സ്വദേശി നരിയംകോട് അബുവിൻറ ബിസ്മി എന്ന പേരിലുള്ള ജെ സി ബിയാണ് മോഷ്ടിച്ചത്.
ഇന്നലെ രാത്രിയായിരുന്നു സംഭവം. മണ്ണാർക്കാട് വിയക്കുറിശ്ശിയിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു വാഹനം. KL 50 D 3457 എന്നതാണ് വണ്ടി രജിസ്ട്രേഷൻ.വാഹനം കോയമ്പത്തൂരിലേക്ക് കടത്തിയെന്നാണ് കരുതപ്പെടുന്നത്. പുലർച്ചെ മൂന്ന് മണിക്ക് ജെസിബി വാളയാർ ചെക്പോസ്റ്റ് കടക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ഉടമയും സുഹൃത്തുക്കളും പല വഴിക്ക് അന്വേഷണം നടത്തുന്നതിനിടെയാണ് വാളയാർ ടോൾ കടക്കുന്ന ദൃശ്യം ലഭിച്ചത്.ഉടമയുടെ പരാതിയിൽ മണ്ണാർക്കാട് പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.












Click it and Unblock the Notifications