ജെസിബി മോഷ്ടിച്ചവരെ കൈയ്യോടെ പൊക്കി പോലീസ്; 3 പേർ കസ്റ്റഡിയിൽ
പാലക്കാട്: മണ്ണാർക്കാട് മോഷണം പോയ ജെസിബി കണ്ടെത്തി. സംഭവത്തിൽ മൂന്ന് പേരെ കസ്റ്റഡിയിൽ എടുത്തു. സിസിടിവി ദൃശ്യങ്ങളിൽ ജെസിബിക്കൊപ്പമുണ്ടായിരുന്നവരാണിവർ. തെങ്കര സ്വദേശി നരിയംകോട് അബുവിൻറ ബിസ്മി എന്ന പേരിലുള്ള ജെ സി ബിയാണ് ഇവർമോഷ്ടിച്ചത്.

വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. മണ്ണാർക്കാട് വിയക്കുറിശ്ശിയിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു KL 50 D 3457 രജിസ്ട്രേഷനിലുള്ള ജെ സി ബിയായിരുന്നു മോഷണം പോയത്.ജെസിബി ഓപ്പറേറ്റർമാർ താമസിക്കുന്ന സ്ഥലത്തിന് സമീപത്തായിരുന്നു ജെസിബി നിർത്തിയിട്ടിരുന്നത്. എന്നാൽ പുലർച്ചെ വന്നപ്പോൾ ജെസിബി കാണാനില്ല.
ഉടമയും സുഹൃത്തുക്കളും പല വഴിക്ക് അന്വേഷണം നടത്തി. പിന്നാലെ പോലീസിനെ സമീപിച്ചു. അതിനിടെ ജെ സി പി വാളയാർ ടോൾ കടക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ഇതോടെയാണ് വാഹനം തമിഴ്നാട്ടിലേക്കാണ് കടന്നതെന്ന് പോലീസിന് വ്യക്തമായി. തുടർന്ന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ജെ സി ബി കണ്ടെടുത്തത്.












Click it and Unblock the Notifications