സ്വർണ്ണം, തുണി, ചെരുപ്പ് കടകൾ 3 ദിവസം തുറക്കാം; പുതിയ നിർദ്ദേശങ്ങൾ
പാലക്കാട്; സ്വർണ്ണം, തുണി, ചെരുപ്പ് കടകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ മാത്രം പ്രവർത്തിക്കാൻ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കലക്ടർ മൃൺമയി ജോഷി ഉത്തരവിട്ടു. മേൽ പറഞ്ഞ കടകൾ മുൻപ് നിബന്ധനകളോടെ എല്ലാ ദിവസവും ഉച്ചയ്ക്ക് രണ്ട് വരെ തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകിയിരുന്നു. എന്നാൽ ജില്ലയിലെ കോവിഡ് പ്രതിദിന റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ പ്രസ്തുത കടകൾ തുറന്നു പ്രവർത്തിക്കുന്നത് രോഗവ്യാപനം വർധിക്കാൻ ഇടയാക്കുമെന്നതിനാലാണ് മൂന്നു ദിവസങ്ങളിൽ മാത്രം പ്രവർത്തിക്കാൻ അനുമതി നൽകാൻ തീരുമാനിച്ചത്.

കടകൾ തുറന്ന് പ്രവർത്തിക്കുന്നതിനുള്ള പുതുക്കിയ നിബന്ധനകൾ
1. പരമാവധി 25 ശതമാനം ജീവനക്കാരെ മാത്രം ഉൾപ്പെടുത്തി തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ തുറന്നു പ്രവർത്തിക്കാം.
2. പ്രവർത്തന സമയം ഉച്ചയ്ക്ക് 2 വരെ മാത്രം.
3. രണ്ടാഴ്ച സമയത്തിനുള്ളിൽ വിവാഹം നടത്തുന്നവർക്ക് മാത്രം പരമാവധി ഒരു മണിക്കൂർ വരെ നേരിട്ട് പ്രവേശനം അനുവദിക്കും.
4. വിവാഹ ക്ഷണ പത്രികയുമായി വരുന്നവരെ മാത്രമാണ് കടകളിൽ നിന്നും നേരിട്ട് വാങ്ങാൻ അനുവദിക്കുക. അല്ലാത്തവർക്ക് ഹോം ഡെലിവറി / ഓൺലൈൻ ഡെലിവറി മാത്രമാണ് അനുവദിക്കുക.
5. ഒരേസമയം 10 പേരിൽ കൂടുതൽ കടകളിൽ പ്രവേശിക്കരുത്.
6. കുട്ടികൾ, ഗർഭിണികൾ, 60 വയസ്സിനു മുകളിലുള്ളവർ എന്നിവർ പ്രവേശിക്കരുത്.
7. സ്ഥാപനങ്ങളിലെ ജീവനക്കാരും ഉപഭോക്താക്കളും നിർബന്ധമായും ശാരീരിക അകലം പാലിക്കുകയും മാസ്ക് ധരിക്കുകയും ചെയ്യണം. കൈകൾ സാനിറ്റൈസ് ചെയ്യുന്നതിനുള്ള സംവിധാനം കടകളിൽ ഒരുക്കണം. ഇക്കാര്യങ്ങൾ സ്ഥാപനത്തിലെ ഡിസ്റ്റൻസിംഗ് മാനേജർ പരിശോധിച്ച് ഉറപ്പാക്കണം.
കശ്മീരില്‍ കൊല്ലപ്പെട്ട ബിജെപി കൗണ്‍സിലര്‍ രാകേഷ് പാണ്ഡ്യയുടെ ബന്ധുക്കളുടെ വിലാപം: ചിത്രങ്ങള്‍ കാണാം
8.പൂർണമായും അടച്ച പ്രദേശങ്ങളിലും കണ്ടെയ്ൻമെൻ്റ് സോണുകളിലും മേൽ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാൻ അനുമതിയില്ല.
ബന്ധപ്പെട്ട സ്റ്റേഷൻ ഹൗസ് ഓഫീസർ, സെക്ടറൽ മജിസ്ട്രേറ്റുമാർ ഉത്തരവ് നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ദുരന്തനിവാരണ നിയമം 2005 പ്രകാരമുള്ള ശിക്ഷ നടപടികൾ സ്വീകരിക്കുമെന്ന് ഉത്തരവിൽ വ്യക്തമാക്കി.
ബിക്കിനി ലുക്കില്‍ സൂപ്പര്‍ ഹോട്ടായി സിമ്രാന്‍ കൗര്‍; സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി പുതിയ ചിത്രങ്ങള്‍












Click it and Unblock the Notifications