വിവാഹ വണ്ടിയുടെ നമ്പർ പ്ലേറ്റിൽ ‘ജസ്റ്റ് മാരീഡ്’ സ്റ്റിക്കർ; എട്ടിന്റെ പണി കൊടുത്ത് എംവിഡി
പാലക്കാട്: ആഡംബര കാറിന്റെ രജിസ്ട്രേഷൻ നമ്പർ മറച്ചു വെച്ചു സഞ്ചരിച്ച വിവാഹ പാർട്ടിയെ കയ്യോടെ പിടിച്ച് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ. ചെർപ്പുളശ്ശേരിയിൽ വാഹന പരിശോധനയ്ക്കിടെയാണു സംഭവം. നെല്ലായ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കാറിന്റെ നമ്പർ പ്ലേറ്റുകളിൽ 'ജസ്റ്റ് മാരീഡ്' എന്ന സ്റ്റിക്കർ പതിച്ചിരിക്കുന്നത് കണ്ട് ഉദ്യോഗസ്ഥർ അമ്പരന്നു. നിയമലംഘനം ശ്രദ്ധയിൽപ്പെട്ടതോടെ ഉടമയ്ക്കു മോട്ടർ വാഹന വകുപ്പ് പിഴ ചുമത്തുകയായിരുന്നു. എംവിഐയും എഎംവിഐയും ഉൾപ്പെട്ട സംഘം കാറിനെ പിന്തുടർന്ന് പിടികൂടിയാണ് പിഴ ചുമത്തിയത്. രജിസ്ട്രേഷൻ നമ്പർ വ്യക്തമാക്കാത്ത വാഹനങ്ങൾക്കെതിരെ നടപടി തുടരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
നിയമ ലംഘനങ്ങൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് സ്വീകരിക്കുന്ന നടപടികൾ പലപ്പോഴും ചർച്ചയാവാറുണ്ട്. ഏറ്റവും കൂടുതൽ ചർച്ചയായ നടപടികളിൽ ഒന്നായിരുന്നു. വ്ലോഗർമാരായ ഇ ബുൾജെറ്റ് സഹോദരന്മാർക്കെതിരെ എടുത്ത നടപടി. 2021 ൽ ആയിരുന്നു ഇവർക്കെതിരെ നടപടിയെടുത്തത്. നിരത്തിലെ ചട്ടലംഘനത്തിൻറെ പേരിൽ വിവാദത്തിലായ വണ്ടിയായിരുന്നു ഇ ബുൾ ജെറ്റ് സഹോദരന്മാരുടെ നെപ്പോളിയൻ എന്ന വാൻ.

ഒന്നര വർഷമായി കണ്ണൂരിലെ ആർടിഒ ഓഫീസിലാണ് വിവാദം സൃഷ്ടിച്ച വണ്ടിയുള്ളത്. ആർടിഒ കസ്റ്റഡിയിൽ നിന്നും വണ്ടി കിട്ടാതെ വന്നതോടെ പുതിയൊരു കാരവാൻ ഇവർ വാങ്ങിയിരുന്നു. എന്നാൽ പുതിയ വണ്ടിയിലും ചട്ടലംഘനം നടത്തി രൂപമാറ്റം വരുത്താനാണ് സഹോദരങ്ങളുടെ പദ്ധതിയെങ്കിൽ ആ ആ വണ്ടിയും പിടിക്കാനാണ് മോട്ടോർ വാഹന വകുപ്പിൻറെ തീരുമാനം.
യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലുമായി ലക്ഷക്കണക്കിന് ആരാധകരുള്ള ഇ ബുൾ ജെറ്റ് സഹോദരങ്ങളെ പോലെ ഏറെ പ്രശസ്തമായിരുന്നു അവരുടെ ഉടമസ്ഥതയിലുള്ള നെപ്പോളിയൻ എന്ന വാനും. കണ്ണൂർ കിളിയന്തറ സ്വദേശികളും സഹോദരങ്ങളുമായ ലിബിനും എബിനും റാംബോ എന്ന വളർത്തുനായക്കൊപ്പം ഇന്ത്യ മുഴുവൻ ഈ വാനിൽ സഞ്ചരിച്ചിരുന്നു.
എന്നാൽ നിറവും രൂപവും മാറ്റിയ ഇവരുടെ നെപ്പോളിയൻ എന്ന വാൻ ആർടിഒയുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണു കളി മാറുന്നത്. വാഹനത്തിൻ്റെ നിറം രൂപം എന്നിവ മാറ്റിയും ടാക്സ് പൂർണമായും അടക്കാതെയും അതിതീവ്ര ലൈറ്റുകൾ ഘടിപ്പിച്ചും ഇവർ നിയമ ലംഘനം നടത്തിയതായി ആർടിഒ കണ്ടെത്തി.












Click it and Unblock the Notifications