പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃത്താലയില്‍ കോണ്‍ഗ്രസിന് ആശങ്ക; പ്രശ്‌നപരിഹാരത്തിന് സുധാകരനിറങ്ങി... ബല്‍റാമിന് വേണ്ടി ബാലചന്ദ്രന്‍ വഴങ്ങുമോ

Google Oneindia Malayalam News

തൃത്താല: കേരളം ഇത്തവണ ഉറ്റുനോക്കുന്ന പോരാട്ടം ആയിരിക്കും. കാരണം സിറ്റിങ് എംഎല്‍എ ആയ വിടി ബല്‍റാമിനെതിരെ സിപിഎം രംഗത്തിറക്കാന്‍ പോകുന്നത് മുന്‍ എംപിയായ എംബി രാജേഷിനെ ആണ് എന്നാണ് വിവരം.

തൃത്താലയില്‍ ബല്‍റാമിന്റെ മുട്ടുവിറപ്പിക്കുന്ന നീക്കം; സിവിയ്ക്ക് വേണ്ടി യോഗം, കൂടെ എംബി രാജേഷുംതൃത്താലയില്‍ ബല്‍റാമിന്റെ മുട്ടുവിറപ്പിക്കുന്ന നീക്കം; സിവിയ്ക്ക് വേണ്ടി യോഗം, കൂടെ എംബി രാജേഷും

കോഴിക്കോട് സൗത്തില്‍ ഐഎൻഎല്ലിന്റെ മരണക്കളി; അബ്ദുൾ അസീസിനെ വെട്ടി ദേവർകോവിൽ? സിപിഎം ഏറ്റെടുക്കുമോ?കോഴിക്കോട് സൗത്തില്‍ ഐഎൻഎല്ലിന്റെ മരണക്കളി; അബ്ദുൾ അസീസിനെ വെട്ടി ദേവർകോവിൽ? സിപിഎം ഏറ്റെടുക്കുമോ?

എന്നാല്‍ അതിനപ്പുറത്തേക്ക് ചൂടുപിടിക്കുകയാണ് തൃത്താലയിലെ കോണ്‍ഗ്രസ് രാഷ്ട്രീയം. വിടി ബല്‍റാമിനെതിരെ രംഗത്ത് വന്നിരിക്കുന്നത് ഡിസിസിയുടെ മുന്‍ അധ്യക്ഷന്‍ സിവി ബാലചന്ദ്രന്‍ ആണ്. പ്രശ്‌നപരിഹാരത്തിന് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരന്‍ രംഗത്തിറങ്ങിയിട്ടുണ്ട്. എന്താകും തൃത്താലയിലെ രാഷ്ട്രീയ സാഹചര്യം എന്ന് പരിശോധിക്കാം...

തൃണമൂല്‍ മുന്‍ നേതാവ് ദിനേശ് ത്രിവേദി ബിജെപിയില്‍ ചേര്‍ന്നു, ചിത്രങ്ങള്‍ കാണാം

സിവി ബാലചന്ദ്രന്‍

സിവി ബാലചന്ദ്രന്‍

മുന്‍ ഡിസിസി അധ്യക്ഷന്‍ കൂടിയായ സിവി ബാലചന്ദ്രന്‍ ഉയര്‍ത്തുന്ന കലാപം തൃത്താലയില്‍ കോണ്‍ഗ്രസിന്റെ വിജയസാധ്യതകള്‍ക്ക് തിരിച്ചടിയാണ്. പതിവില്‍ നിന്ന് വ്യത്യസ്തമായി, ഇത്തവണ ബാലചന്ദ്രന് മണ്ഡലത്തിനുള്ളില്‍ നിന്ന് തന്നെ നേതാക്കളുടെ പിന്തുണയും ലഭിക്കുന്നുണ്ട്.

മണ്ഡലത്തിലെ നേതാവ്

മണ്ഡലത്തിലെ നേതാവ്

2011 ല്‍ മത്സരിക്കുന്നത് വരെ വിടി ബല്‍റാം തൃത്താലയില്‍ സജീവമായിരുന്നില്ല. എന്നാല്‍ സിവി ബാലചന്ദ്രന്‍ അങ്ങനെയല്ല. ഡിസിസി അധ്യക്ഷനായി പ്രവര്‍ത്തിക്കുമ്പോഴും അല്ലാത്തപ്പോഴും എല്ലാം തൃത്താലയില്‍ ഏറെ സജീവമായിരുന്നു അദ്ദേഹം.

കടുത്ത അവഗണന

കടുത്ത അവഗണന

2011 ല്‍ സിവി ബാലചന്ദ്രനെ ആയിരുന്നു കോണ്‍ഗ്രസ് തൃത്താലയില്‍ മത്സരിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നത്. ബാലചന്ദ്രന്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ അവസാന നിമിഷം അപ്രതീക്ഷിതമായി വിടി ബല്‍റാം കടന്നുവരികയായിരുന്നു. പിന്നീട് നടന്ന തിരഞ്ഞെടുപ്പിലും സിവി ബാലചന്ദ്രന്‍ പരിഗണിക്കപ്പെട്ടില്ല.

പാര്‍ട്ടിയിലും

പാര്‍ട്ടിയിലും

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ മാത്രമല്ല, പാര്‍ട്ടിയ്ക്കുള്ളിലും താന്‍ അവഗണിക്കപ്പെടുകയാണ് എന്നാണ് ബാലചന്ദന്റെ ആരോപണം. കെപിസിസി പുന:സംഘടനയിലും അദ്ദേഹം പരിഗണിക്കപ്പെട്ടിരുന്നില്ല. അത് മാത്രമല്ല, മറ്റ് പലര്‍ക്കും പാര്‍ട്ടിയില്‍ കിട്ടുന്ന പരിഗണന തനിക്ക് ലഭിക്കുന്നില്ല എന്ന പരാതിയും ഉണ്ട് സിവി ബാലചന്ദ്രന്.

സീറ്റ് വേണം

സീറ്റ് വേണം

ഇത്തവണ വിടി ബല്‍റാമിനെ തന്നെയാണ് തൃത്താലയില്‍ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. എന്നാല്‍, പകരം സിവി ബാലചന്ദ്രനെ മത്സരിപ്പിക്കണം എന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. ഇക്കാര്യം കെപിസിസിയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

ഇടഞ്ഞാല്‍ പ്രശ്‌നം

ഇടഞ്ഞാല്‍ പ്രശ്‌നം

കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും സിവി ബാലചന്ദ്രന്‍ പാര്‍ട്ടിയോട് ഇടഞ്ഞിട്ടില്ല. എന്നാല്‍ ഇത്തവണ അങ്ങനെയാകില്ല കാര്യങ്ങള്‍ എന്നാണ് വിവരം. സിവി ബാലചന്ദ്രന്‍ ഉടക്കിയാല്‍ ബല്‍റാമിന്റെ സ്ഥിതി പരുങ്ങലിലാകും എന്ന വിലയിരുത്തലിലാണ് നേതൃത്വം.

സുധാകരന്‍ ഇറങ്ങുന്നു

സുധാകരന്‍ ഇറങ്ങുന്നു

പാലക്കാട് ജില്ലയില്‍ ഇത്തവണ വിമത ശബ്ദങ്ങളുടെ ഘോഷയാത്രയാണ്. പാലക്കാട് മണ്ഡലത്തില്‍ ഷാഫി പറമ്പിലിനെതിരെ മത്സരിക്കുമെന്നാണ് മറ്റൊരു മുന്‍ ഡിസിസി അധ്യക്ഷന്‍ എവി ഗോപിനാഥ് പറഞ്ഞിരുന്നത്. ഗോപിനാഥിനെ അനുനയിപ്പിക്കാന്‍ ആണ് സുധാകരന്‍ എത്തിയത്. അതിനിടെയാണ് സിവി ബാലചന്ദ്രന്റെ ഭാഗത്ത് നിന്നുള്ള പ്രശ്‌നങ്ങളും.

നേരിട്ടെത്തി ചര്‍ച്ച

നേരിട്ടെത്തി ചര്‍ച്ച

എവി ഗോപിനാഥുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം കെ സുധാകരന്‍ സിവി ബാലചന്ദ്രനേയും സന്ദര്‍ശിക്കാനെത്തി. ചാലിശ്ശേരിയിലെ വീട്ടിലെത്തിയായിരുന്നു കൂടിക്കാഴ്ച. പ്രശ്‌ന പരിപാരത്തിനുള്ള എല്ലാ സാധ്യതകളും ആരായുകയാണ് ഇപ്പോള്‍ നേതൃത്വം.

 രണ്ട് മുന്‍ പ്രസിഡന്റുമാര്‍

രണ്ട് മുന്‍ പ്രസിഡന്റുമാര്‍

എവി ഗോപിനാഥിന്റെ വിഷയത്തില്‍ പാര്‍ട്ടി നേതൃത്വത്തില്‍ നിന്ന് പെട്ടെന്ന് ഇടപെടലുകള്‍ ഉണ്ടായത് സിവി ബാലചന്ദ്രനെ ചൊടിപ്പിച്ചിട്ടുണ്ട് എന്നാണ് വിവരം. ഗോപിനാഥ് എതിര്‍ശബ്ദം ഉയര്‍ത്തിയ ഉടനെ തന്നെ സംസ്ഥാന, ദേശീയ നേതാക്കള്‍ ഇടപെടുന്ന സാഹചര്യമാണുണ്ടായത്. എന്നാല്‍ തന്റെ കാര്യത്തില്‍ അത്തരം ഇടപെടലുകള്‍ ഒന്നുമുണ്ടാകുന്നില്ലെന്ന പരാതി സിവി ബാലചന്ദ്രന് ഉണ്ടായിരുന്നു.

കടുത്ത മത്സരം

കടുത്ത മത്സരം

മുന്‍ തിരഞ്ഞെടുപ്പുകളില്‍ നിന്ന് തീര്‍ത്തും വിഭിന്നമായിരിക്കും ഇത്തവണ തൃത്താലയിലെ മത്സരം. എംബി രാജേഷിനെ സിപിഎം രംഗത്തിറക്കുന്നത് വിജയം മാത്രം മുന്നില്‍ കണ്ടാണ്. എന്നാല്‍ ഇത്തവണ പരാജയപ്പെട്ടാല്‍ അത് വിടി ബല്‍റാമിന്റെ രാഷ്ട്രീയ ഭാവിയെ തന്നെ പ്രതീകൂലമായി ബാധിച്ചേക്കും.

ഹോട്ട് ലുക്കിൽ നടി നിഖിത ശർമ്മയുടെ ചിത്രങ്ങൾ വൈറൽ

തൃശൂരില്‍ സിപിഎമ്മിന്റെ നിര്‍ണായ നീക്കം; ബേബി ജോണിനെ വെട്ടുന്നു, രാധാകൃഷ്ണന്‍ ഇടം നേടുന്നുതൃശൂരില്‍ സിപിഎമ്മിന്റെ നിര്‍ണായ നീക്കം; ബേബി ജോണിനെ വെട്ടുന്നു, രാധാകൃഷ്ണന്‍ ഇടം നേടുന്നു

രാഷ്ട്രീയ മൂല്യത്തിന്റെ വില, എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള വ്യത്യാസം; ചെറുതല്ലാത്ത ധൈര്യം- ഹരീഷ് വാസുദേവൻരാഷ്ട്രീയ മൂല്യത്തിന്റെ വില, എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള വ്യത്യാസം; ചെറുതല്ലാത്ത ധൈര്യം- ഹരീഷ് വാസുദേവൻ

English summary
K Sudhakaran meets CV Balachandran to solve issues in VT Balram's Thrithala Constituency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X