Get Updates
Get notified of breaking news, exclusive insights, and must-see stories!

കാത്തിരുന്ന് കിട്ടിയ കണ്‍മണി... ഐഷ ദുആ, കൈവിട്ടുപോയല്ലോ

മണ്ണാര്‍ക്കാട്: വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കണ്‍മണിയായിരുന്നു ഐഷ ദുആ. കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെള്ളിയാഴ്ച രാത്രിയുണ്ടായ വിമാന അപകടത്തില്‍ ഐഷയും ഈ ലോകത്തോട് വിടപറഞ്ഞു. പാലക്കാട് മണ്ണാര്‍ക്കാട്ടെ കോടതിപ്പടി ചോമേരി ഗാര്‍ഡനില്‍ പുത്തന്‍ കളത്തില്‍ ഫസലിന്റെയും സുമയ്യയുടെയും മകളാണ് രണ്ടു വയസുകാരി ഐഷ. ദമ്പതികളുടെ വിവാഹ ശേഷം അഞ്ചുവര്‍ഷത്തിന് ശേഷമാണ് ഐഷ പിറന്നത്. അപകടത്തില്‍ പരിക്കുണ്ടെങ്കിലും കുഴപ്പമില്ല എന്ന വാര്‍ത്തയാണ് ആശുപത്രിയില്‍ നിന്ന് കുടുംബത്തിന് ആദ്യം ലഭിച്ചത്. ഈ ആശ്വാസത്തിന് പക്ഷേ ഏറെ നേരം ആയുസുണ്ടായില്ല.

A

സുമയ്യക്കും പരിക്കുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ് സുമയ്യ. കാലിന് പരിക്കേറ്റ സുമയ്യയെ ശസ്ത്രക്രിയക്ക് വിധേയമാക്കി. പിതാവുമായി അവര്‍ സംസാരിച്ചതോടെ വീട്ടുകാര്‍ ആശ്വാസത്തിലായിരുന്നു. എന്നാല്‍ എല്ലാം അല്‍പ്പനേരത്തിന് ശേഷം മാറിമറിഞ്ഞു. കൊണ്ടോട്ടി ആശുപത്രിയില്‍ നിന്ന് ആ ദുഃഖ വാര്‍ത്ത എത്തി. കുട്ടി മരിച്ചു...

കരിപ്പൂര്‍ വിമാനത്താവള ദുരന്തത്തില്‍ 18 പേരാണ് മരിച്ചത്. ഇതില്‍ നാല് പേര്‍ കുട്ടികളായിരുന്നു. ഐഷ ദുഅയെ കൂടാതെ മലപ്പുറം സ്വദേശി ഷെസ ഫാത്തിമ (രണ്ട് വയസ്), കോഴിക്കോട് സ്വദേശികളായ അസം മുഹമ്മദ് ചെമ്പായി (ഒരു വയസ്), ശിവാത്മിക (അഞ്ച് വയസ്) എന്നിവരാണ് മരിച്ച കുട്ടികള്‍.

മലപ്പുറം സ്വദേശികളായ ഷഹീര്‍ സയീദ് (38), ലൈലാബി കെവി (51), ശാന്ത മരക്കാട്ട് (59), സുധീര്‍ വാരിയത്ത് (45), പാലക്കാട് സ്വദേശികളായ മുഹമ്മദ് റിയാസ് വിപി (24), കോഴിക്കോട് സ്വദേശികളായ രാജീവന്‍ ചെരക്കാപ്പറമ്പില്‍ (61), മനാല്‍ അഹമ്മദ് (25), ഷറഫുദ്ദീന്‍ (35), ജാനകി കുന്നോത്ത് (55), രമ്യ മുരളീധരന്‍ (32) ഷെനോബിയ (40), ഷാഹിറ ബാനു (29) എന്നിവരും മരിച്ചു. കൂടാതെ വിമാനത്തിന്റെ പൈലറ്റ് ദീപക് വസന്ത് സാഥേ, സഹ പൈലറ്റ് അഖിലേഷ് കുമാര്‍ എന്നിവരും മരിച്ചു.

ദുബായില്‍ നിന്നും 184 യാത്രക്കാരും ആറ് ജീവനക്കാരുമായി കരിപ്പൂരിലെത്തിയ ഐഎക്സ് 1344 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് ഇന്നലെ രാത്രി അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ ചിലരുടെ നില ഗുരുതരമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+