പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാസര്‍കോട് ചെറുവത്തൂരില്‍ പഴക്കച്ചവടക്കാരന് കോവിഡ്.... ഓട്ടോ സ്റ്റാന്‍ഡ് അടച്ചു, സമ്പര്‍ക്കം!!

Google Oneindia Malayalam News

ചെറുവത്തൂര്‍: കാസര്‍കോട് കോവിഡ് രോഗബാധ കുറഞ്ഞുവരുന്നതിനിടെ ചെറുവത്തൂരില്‍ ആശങ്ക. ഇവിടെ ടൗണിലെ പഴക്കച്ചവടക്കാരന് കോവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് പഴക്കച്ചവടത്തിന് സമീപത്തുള്ള ദേശീയ പാതയിലെ ഓട്ടോ സ്റ്റാന്‍ഡ് അടച്ചിരിക്കുകയാണ്. ഈ വ്യാപാരിയുമായി ഒട്ടേറെ പേര്‍ സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ട്. അതാണ് ഏറ്റവും വലിയ ആശങ്ക. ഇയാളുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കി കൊണ്ടിരിക്കുകയാണ്. ടൗണും പരിസരവും കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അണുവിമുക്തമാക്കി.

1

ദേശീയ പാതയിലുള്ള ഓട്ടോ സ്റ്റാന്‍ഡിന് സമീപമാണ് ഇയാള്‍ പഴക്കച്ചവടം നടത്തുന്നത്. കാസര്‍കോട് സ്വദേശിയാണ് ഇയാള്‍. ഇന്നലെയായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ചെറുവത്തൂര്‍ ടൗണ്‍ രണ്ട് ദിവസത്തേക്ക് പൂര്‍ണമായും അടച്ചിടുകയാണ്. ജനങ്ങളോട് ജാഗ്രത പാലിക്കാന്‍ പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ ആവശ്യപ്പെട്ടു. അതേസമയം ഇയാളിലൂടെ നിരവധി പേരിലേക്ക് രോഗം എത്താനുള്ള സാധ്യത വളരെ കൂടുതലാണ്.

ചെറുവത്തൂരിലെയും പരിസര പ്രദേശങ്ങളിലേക്കും ചെറുകിട കച്ചവട സ്ഥാപനങ്ങളിലേക്ക് ഇവിടെ നിന്നാണ് പഴങ്ങള്‍ കൊണ്ടുപോകുന്നത്. അതുകൊണ്ട് നിരവധി പേരുമായി സമ്പര്‍ക്കം ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. വളരെ ഗൗരവത്തോടെയാണ് ഇതിനെ ആരോഗ്യ പ്രവര്‍ത്തകര്‍ നോക്കി കാണുന്നത്. അതേസമയം കോവിഡ് പ്രതിരോധത്തിന്റെ സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി വ്യാപാര സ്ഥാപനങ്ങളിലുള്ളവര്‍ കൈയ്യുറകള്‍ ധരിക്കണമെന്നാണ് നിര്‍ദേശം. എന്നാല്‍ ഇത് പലരും പാലിക്കുന്നില്ലെന്നാണ് വ്യാപക പരാതി.

അതേസമയം ജില്ലയില്‍ 15 ദിവസത്തിനിടെ കോവിഡ് ലക്ഷണങ്ങളോടെ മരിച്ചത് ഒമ്പത് പേര്‍. ഇതില്‍ അഞ്ച് പേരുടെ മരണം സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ മറ്റ് നാല് പേരുടെ പരിശോധനാ ഫലം കൂടി വന്നാലെ മരണം ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ സാധിക്കൂ. മരിച്ചവരില്‍ ആരുടെയും ഉറവിടം വ്യക്തമല്ല. അതാണ് ഏറ്റവും ആശങ്കപ്പെടുത്തുന്തന്. മംഗള്‍പ്പാടി പഞ്ചായത്തിലെ നഫീസയാണ് ജില്ലയിലെ ആദ്യത്തെ കോവിഡ് മരണമായി രേഖപ്പെടുത്തിയത്.

English summary
kasargod: fruit seller tested covid positive government closed auto stand
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X