പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എകെ ബാലന്റെ മണ്ഡലത്തിൽ സർപ്രൈസ് നീക്കവുമായി സിപിഎം; ബാലന്റെ ഭാര്യ ഡോ കെപി ജമീല സ്ഥാനാർത്ഥി?

Google Oneindia Malayalam News

പാലക്കാട്; നാല് തവണ എംഎല്‍എയും രണ്ട് തവണ മന്ത്രിയുമായ എകെ ബാലന് മത്സരിക്കാൻ ഇക്കുറി സീറ്റ് ലഭിച്ചേക്കില്ല. ഇതോടെ ബാലന്റെ മണ്ഡലമായ തരൂരിൽ സിപിഎം ആരെ മത്സരിപ്പിക്കുമെന്ന തരത്തിലുള്ള ചർച്ചകൾ ശക്തമായിരുന്നു. ജില്ലാ നേതാക്കളെ മത്സരിപ്പിക്കുമെന്ന തരത്തിലായിരുന്നു ആദ്യഘട്ട ചർച്ചകൾ. എന്നാൽ തരൂർ നിലനിർത്താൻ മന്ത്രിയുടെ ഭാര്യയെ തന്നെ കളത്തിലിറക്കാനാണ് സിപിഎം നീക്കം. ഏറ്റവും പുതിയ വിവരങ്ങൾ ഇങ്ങനെ

തമിഴ്‌നാട് ഇളക്കിമറിച്ച് രാഹുല്‍ ഗാന്ധി; കന്യാകുമാരിയിലെ തിരഞ്ഞെടുപ്പ് പ്രചാരണ ചിത്രങ്ങള്‍

ആദ്യ തിരഞ്ഞെടുപ്പിൽ

ആദ്യ തിരഞ്ഞെടുപ്പിൽ

ആലത്തൂർ താലൂക്കിലെ കണ്ണമ്പ്ര, കാവശ്ശേരി, കോട്ടായി, കുത്തന്നൂർ, പെരിങ്ങോട്ടുകുറിശ്ശി, പുതുക്കോട്, തരൂർ, വടക്കഞ്ചേരി എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് തരൂർ. 2008-ലെ നിയമസഭാ പുനഃനിർണ്ണയത്തോടെയാണ് മണ്ഡലം നിലവിൽ വന്നത്. സംവരണ മണ്ഡലമായ തരൂരിൽ 2011 ൽ നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ എകെ ബാലനായിരുന്നു ഇവിടെ നിന്ന് മത്സരിച്ചത്.

വിനേഷിനെ പരാജയപ്പെടുത്തി

വിനേഷിനെ പരാജയപ്പെടുത്തി

അന്ന് കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിലെ എൻ വിനേഷിനെ പരാജയപ്പെടുത്തി ബാലൻ മണ്ഡലം പിടിച്പ. 64,175 വോട്ടായിരുന്നു ബാലന് ലഭിച്ചത്. വിനേഷിന് 38,419 വോട്ടും. 2016 ലും ബാലനിലൂടെ തന്നെ സിപിഎം മണ്ഡലം നിലനിർത്തി. 67,047 വോട്ടുകളായിരുന്നു ബാലന് ലഭിച്ചത്.

രണ്ടു ടേം നിബന്ധന

രണ്ടു ടേം നിബന്ധന

ഹാട്രിക് നേടാൻ എകെ ബാലൻ തന്നെ മണ്ഡലത്തിൽ മത്സരിച്ചേക്കുമെന്നായിരുന്നു കണക്കാക്കപ്പെട്ടിരുന്നതെങ്കിലും രണ്ടു ടേം നിബന്ധന നടപ്പാക്കാൻ ഒരുങ്ങുന്നതോടെ എകെ ബാലന് സീറ്റ് ലഭിച്ചേക്കില്ല. ഇതോടെയാണ് ബാലന് പകരം ശക്തനായൊരു നേതാവിനെ മത്സരിപ്പിക്കാൻ സിപിമ്മിൽ ആലോചന ശക്തമായത്.

പ്രാദേശിക നേതാക്കൾ

പ്രാദേശിക നേതാക്കൾ

മുൻ ജില്ല പഞ്ചായത്ത് പ്രസിഡൻറ് അഡ്വ.കെ.ശാ ന്തകുമാരി, പട്ടിക ജാതി ക്ഷേമസമിതി ജില്ല ഭാര വാഹി പൊന്നു കുട്ടന്‍ എന്നിവരുടെ പേരുകളാണ് ആദ്യം പരിഗണനയിൽ ഉണ്ടായിരുന്ന തെങ്കിലും നിലവിൽ എകെ ബാലന്റെ ഭാര്യ ജമീലയുടെ പേരാണ് മണ്ഡലത്തിൽ ചര്ഡച്ചയാകുന്നത്.

അനൂകലമാകുമെന്ന്

അനൂകലമാകുമെന്ന്

മുൻ ആരോഗ്യ വകുപ്പ് ഡയറക്ടറാണ് ജമീല. നിലവിൽ സ്വകാര്യ മെഡിക്കൽ കോളേജിൽ ജോലി ചെയ്യുകയാണ്..ജമീല മത്സരിച്ചാൽ മണ്ഡലത്തിൽ മികച്ച മുന്നേറ്റം നടത്താനാകുമെന്നാണ് സിപിഎം വിലയിരുത്തൽ. അതേസമയം ഇന്ന് ചേരുന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ ഇക്കാര്യം ചർച്ചയാകുംട

Recommended Video

cmsvideo
വട്ടിയൂർക്കാവിൽ വീണയോ? | Oneindia Malayalam

ഉമ്മന്‍ ചാണ്ടിയുടെ 32 സീറ്റ് പട്ടികയില്‍ സ്റ്റാലിന്‍ വഴങ്ങി, 20 സീറ്റിലധികം കോണ്‍ഗ്രസിന് കിട്ടും!!ഉമ്മന്‍ ചാണ്ടിയുടെ 32 സീറ്റ് പട്ടികയില്‍ സ്റ്റാലിന്‍ വഴങ്ങി, 20 സീറ്റിലധികം കോണ്‍ഗ്രസിന് കിട്ടും!!

പാലക്കാട് ട്വിസ്റ്റ്; ഷാഫിക്കെതിരെ കോൺഗ്രസ് മുൻ എംഎൽഎ മത്സരിക്കും? പിന്തുണയ്ക്കാൻ സിപിഎം?പാലക്കാട് ട്വിസ്റ്റ്; ഷാഫിക്കെതിരെ കോൺഗ്രസ് മുൻ എംഎൽഎ മത്സരിക്കും? പിന്തുണയ്ക്കാൻ സിപിഎം?

വ്യത്യസ്ത ലുക്കില്‍ നടി ശിവാനി നാരായണന്‍: ചിത്രങ്ങള്‍ കാണാം

English summary
kerala assembly election 2021; Ak balan's wife may contest from thirur constituency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X