ആകശത്തോളം മോഹവുമായി ഇ ശ്രീധരന്; ഞാന്‍ ജയിക്കും, ബിജെപിക്ക് 40 സീറ്റ്... കിങ് മേക്കര്‍
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ വലിയ പ്രതീക്ഷയുമായിട്ടാണ് ബിജെപി സ്ഥാനാര്‍ഥി ഇ ശ്രീധരന് ഇറങ്ങിയിട്ടുള്ളത്. പാലക്കാട് മണ്ഡലത്തില്‍ താന്‍ ജയിക്കുമെന്ന് അദ്ദേഹം ഇംഗ്ലീഷ് പത്രമായ ടെലഗ്രാഫിന് നല്കിയ അഭിമുഖത്തില്‍ പറയുന്നു. ബിജെപിക്ക് 40 സീറ്റ് കിട്ടും. ഒരുപക്ഷേ 75 വരെ കിട്ടിയേക്കാം. ആര് ഭരിക്കണമെന്ന് തീരുമാനിക്കുക ബിജെപി ആയിരിക്കുമെന്നും ശ്രീധരന് പറഞ്ഞു.
ഞാന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നതിന് ശേഷം ബിജെപിയുടെ പ്രതിഛായ തന്നെ മാറി. കഴിവും പ്രശസ്തിയുമുള്ള എന്നെ പോലൊരാളെ ലഭിച്ചതോടെ ബിജെപിയിലേക്ക് ആളുകള്‍ കൂട്ടമായി എത്തുകയാണ്. കേരളത്തില്‍ അധികാരം പിടിക്കാന്‍ ബിജെപിക്ക് മികച്ച അവസരമാണ് ലഭിച്ചിരിക്കുന്നത്. അല്ലെങ്കില്‍ കിങ് മേക്കര്‍ ആകുമെന്നും ശ്രീധരന് പറഞ്ഞു. താന്‍ മുഖ്യമന്ത്രിയാകുമോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണെന്നും ശ്രീധരന് പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഷാഫി പറമ്പില്‍ മികച്ച ഭൂരിപക്ഷത്തില്‍ 2016ല്‍ ജയിച്ച മണ്ഡലമാണ് പാലക്കാട്. രണ്ടാം സ്ഥാനത്തെത്തിയത് ബിജെപിയുടെ ശോഭാ സുരേന്ദ്രന് ആയിരുന്നു. ഇത്തവണ ബിജെപി കളത്തിലിറക്കിയത് ഇ ശ്രീധരനെയാണ്. സിപി പ്രമോദാണ് എല്‍ഡിഎഫിന് വേണ്ടി മല്‍സരിക്കുന്നത്. 2016ല്‍ ഷാഫിക്ക് കിട്ടിയത് 57559 വോട്ടും ശോഭയ്ക്ക് 40076 വോട്ടും എല്‍ഡിഎഫിന്റെ എന്‍എന്‍ കൃഷ്ണദാസിന് 38675 വോട്ടും കിട്ടി. ബിജെപി എ പ്ലസ് മണ്ഡലങ്ങളുടെ ഗണത്തില്‍ ഉള്‍പ്പെടുത്തിയ മണ്ഡലമാണ് പാലക്കാട്. ഈ ശ്രീധരനെ സ്ഥാനാര്‍ഥിയാക്കിയതിലൂടെ പാര്‍ട്ടിക്ക് അതീതമായ വോട്ടുകള്‍ ലഭിക്കുമെന്നും ബിജെപി കണക്കുകൂട്ടുന്നു.
ഷമ ശികന്ദറിന്റെ പുതിയ ചിത്രങ്ങള്‍ കാണാം