പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രണയിച്ച് വിവാഹം കഴിക്കുന്നവർ എന്തിനാണ് സിറിയയിൽ പോകുന്നത്? ലൌജിഹാദിനെതിരെ നിയമം കൊണ്ടുവരും, കെ സുരേന്ദ്രൻ

Google Oneindia Malayalam News

പാലക്കാട്: കേരളം നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ ലൌ ജിഹാദിനെതിരെ നിയമം കൊണ്ടുവരുമെന്ന പ്രഖ്യാപനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയോടൊപ്പമുണ്ടായിരുന്ന എല്ലാ ഘടകക്ഷികളേയും തിരഞ്ഞെടുപ്പിന് മുമ്പായി തിരിച്ചുകൊണ്ടുവരാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും സുരേന്ദ്രന്‍ പറയുന്നു. എന്നാൽ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ പൂര്‍ത്തിയായിട്ടില്ല. എല്ലാവരെയും കൂടെനിര്‍ത്താനുള്ള പരിശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേർത്തു.

കൊറോണ ആശങ്ക വിട്ടുമാറാത്ത മുംബൈയില്‍ കര്‍മനിരതരായി ആരോഗ്യ പ്രവര്‍ത്തകര്‍- ചിത്രങ്ങള്‍ കാണാം

ജിഹാദി പാർട്ടി; യുഡിഎഫിനെതിരെ ആഞ്ഞടിച്ച് പിസി ജോർജ്ജ്... നൽകുന്നത് വ്യക്തമായ സൂചന, ഉമ്മൻ ചാണ്ടി ഭയക്കണംജിഹാദി പാർട്ടി; യുഡിഎഫിനെതിരെ ആഞ്ഞടിച്ച് പിസി ജോർജ്ജ്... നൽകുന്നത് വ്യക്തമായ സൂചന, ഉമ്മൻ ചാണ്ടി ഭയക്കണം

 ലൌ ജിഹാദിനെതിരെ

ലൌ ജിഹാദിനെതിരെ

ലൌ ജിഹാദ് ഏറ്റവും ശക്തമായി നിലനിൽക്കുന്ന സംസ്ഥാനം കേരളമാണെന്നും അതിനാൽ ലൗ ജിഹാദ് നിയമം കേരളത്തിനാണ് ഏറ്റവും ആവശ്യമെന്നുമാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ചൂണ്ടിക്കാണിക്കുന്നു. വിവാഹത്തിനായുള്ള നിര്‍ബന്ധിത മതപരിവര്‍ത്തനം നിരോധിക്കുന്നതിനായി കേരളത്തില്‍ നിയമനിര്‍മ്മാണം കൊണ്ടുവരുമെന്നും. ഇക്കാര്യം ബിജെപി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തുമെന്നും കെ സുരേന്ദ്രന്‍ കൂട്ടിച്ചേർത്തു. ഇതേ വിഷയത്തിൽ ക്രൈസ്തവ സഭകളും നിയമനിര്‍മ്മാണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുരേന്ദ്രൻ ചൂണ്ടിക്കാണിക്കുന്നു. അതുകൊണ്ട് ലൌ ജിഹാദ് തടയുന്നതിനായി യുപി മാതൃകയിൽ കേരളത്തിൽ നിയമം കൊണ്ടുവരുമെന്ന വാഗ്ധാനവും പാർട്ടി മുന്നോട്ടുവെക്കുന്നുണ്ട്. പ്രകടന പത്രികയിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനങ്ങളുണ്ടാകുക.

 എന്തിന് സിറിയയിലേക്ക്?

എന്തിന് സിറിയയിലേക്ക്?

കേരളത്തിൽ തീവ്രവാദ സംഘടനകള്‍ പ്രണയം നടിച്ച് വിവാഹം കഴിച്ച് മതപരിവർത്തനം നടത്തി ആളുകളെ അയയ്ക്കുകയാണെന്നും സുരേന്ദ്രൻ ആരോപിക്കുന്നു. പ്രണയിച്ച് വിവാഹം കഴിക്കുന്നതിന് ആരും എതിരല്ലെന്നും എന്നാൽ വിവാഹം കഴിഞ്ഞ ദമ്പതികള്‍ എന്തിനാണ് സിറിയയിലേക്ക് പോകുന്നതെന്നും സുരേന്ദ്രൻ ചോദിക്കുന്നു.

മുസ്ലിം ലീഗുമായി സന്ധിയില്ല

മുസ്ലിം ലീഗുമായി സന്ധിയില്ല

മുസ്ലീം ലീഗുമായി ബിജെപി ഒരു ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്നും ലീഗ് രാജ്യത്തെ വിഭജിച്ച പാര്‍ട്ടിയാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. ഏഷ്യാനെറ്റിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തിരഞ്ഞെടുപ്പിന് മുന്നോടിയായി കെ സുരേന്ദ്രന്റെ നേതൃത്വത്തിൽ നടക്കുന്ന വിജയയാത്ര പാലക്കാടെത്തിയപ്പോള്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം ലീഗ് എൻഡിഎയിലേക്ക് വന്നാൽ സ്വീകരിക്കുമെന്ന് നേരത്തെ ശോഭാ സുരേന്ദ്രൻ പറഞ്ഞുവെങ്കിലും ഇതിനെ തള്ളി കെ സുരേന്ദ്രൻ അടക്കമുള്ള നേതാക്കളും രംഗത്തെത്തിയിരുന്നു.

പ്രകടന പത്രിക

പ്രകടന പത്രിക

ബിജെപി നേതാവ് കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലുള്ള സമിതി കൊച്ചിയിൽ യോഗം ചേർന്നാണ് തിരഞ്ഞെടുപ്പ് പ്രകടന പത്രികയുടെ അന്തിമരൂപം നൽകുക. വിശ്വാസികളുടെ വികാരത്തെ വോട്ടാക്കി മാറ്റുന്ന നിർദ്ദേശങ്ങള്‍ക്കാണ് പാർട്ടി മുൻഗണന നൽകുന്നത്. കേരളത്തിൽ അധികാരത്തിലെത്തിയാൽ ശബരിമലയ്ക്ക് വേണ്ടി നിയമം കൊണ്ടുവരുമെന്ന വാഗ്ധാനവും സുരേന്ദ്രൻ മുന്നോട്ടുവെക്കുന്നു.

ക്യൂട്ട് ലുക്കിൽ പാർവ്വതി നായർ- ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
കേരളം പോളിംഗ് ബൂത്തിലേക്ക് | Oneindia Mlayalam

English summary
Kerala Assembly election 2021: BJP leader K Surendran suggests to implement law against love Jihad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X