പാലക്കാട് 10000 വോട്ടിന് ജയിക്കും, ബൂത്തുകളില്‍ നിന്ന് കണക്ക് കിട്ടിയെന്ന് ഇ ശ്രീധരന്
പാലക്കാട്: ഷാഫി പറമ്പിലിനെതിരെ പാലക്കാട് ഗംഭീര ജയം നേടുമെന്ന് ഇ ശ്രീധരന്. ബിജെപിയുടെ വോട്ടുബാങ്കിനും അപ്പുറത്ത് തനിക്ക് സമാഹരിക്കാന്‍ പറ്റിയെന്നാണ് ശ്രീധരന് പറയുന്നത്. പതിനായിരം വോട്ടിന്റെ ഭൂരിപക്ഷമാണ് പാലക്കാട് താന്‍ പ്രതീക്ഷിക്കുന്നത്. ഇത് ഞാന്‍ ഊഹിച്ച് പറയുന്ന കണക്കല്ല. ബൂത്തുകള്‍ തോറും നടത്തിയ കണക്കെടുപ്പില്‍ നിന്ന് ഇക്കാര്യം വ്യക്തമാണ്. ബിജെപി നേതൃത്വത്തിന് വളരെ ആത്മവിശ്വാസം പാലക്കാട്ടുണ്ട്. താന്‍ വന്നതോടെ അവരുടെ വിശ്വാസത്തിനും അപ്പുറത്തുള്ള വോട്ടുകള്‍ സമാഹരിക്കാന്‍ സാധിച്ചെന്നും ശ്രീധരന് അവകാശപ്പെട്ടു.
തിരഞ്ഞെടുപ്പ് ഫലത്തിനെ കുറിച്ച് ഭയമില്ല. ആത്മവിശ്വാസമുള്ളത് കൊണ്ടാണ് ഞാന്‍ ജയിക്കുമെന്ന് പറയുന്നത്. എംഎല്‍എ ഓഫീസ് പാലക്കാട് ടൗണില്‍ തുറക്കാന്‍ കാരണം അതാണ്. അവിടെ ഹെഡ് പോസ്റ്റോഫീസിനടുത്ത് ഒരു വീട് കണ്ടിരുന്നു. നല്ലതാണെന്ന് കണ്ടപ്പോള്‍ അത് ഓഫീസാക്കി മാറ്റാമെന്ന് കരുതിയിരുന്നു. ഇത് ആര്‍ക്കും കൊടുക്കരുതെന്ന് ആദ്യമേ പറഞ്ഞുറപ്പിച്ചു. വാടകയൊന്നും അങ്ങനെ തീരുമാനിച്ചിട്ടില്ല. പാര്‍ട്ടിയല്ല അത് ഞാന്‍ നേരിട്ട് ചെയ്തതാണ്. പാലക്കാട് ഉള്ളപ്പോള്‍ എനിക്ക് താമസിക്കാന്‍ സൗകര്യത്തിനാണ് ആ വീട്. അത് ഓഫീസുമാക്കാന് സാധിക്കുമെന്ന് ശ്രീധരന് പറഞ്ഞു.
അവിടെ കോണ്‍ഗ്രസ് പരാജയപ്പെടുമെന്ന് ഉറപ്പാണ്. കാരണം ജനങ്ങളില്‍ നല്ല മാറ്റം പ്രകടമായിരുന്നു. ഞാന്‍ മത്സരിക്കുന്നതിലൂടെ ബിജെപിക്ക് സ്വീകാര്യത വര്‍ധിപ്പിച്ചതാണ് ജയം ഉറപ്പാക്കുന്നത്. ഇത്തവണ പാലക്കാട് വോട്ടുകച്ചവടമൊന്നും നടന്നിട്ടില്ല. താന്‍ സ്ഥാനാര്‍ത്ഥിയായത് കൊണ്ട് അത്തരം കച്ചവടങ്ങള്‍ ഉണ്ടാവില്ല. എന്നോട് താല്പര്യമുള്ളവര്ക്ക് കോണ്‍ഗ്രസിനും സിപിഎമ്മിനും നല്‍കേണ്ട വോട്ടുകള്‍ ബിജെപിക്ക് നല്‍കിയിട്ടുണ്ട്. അതുകൊണ്ടാണ് ജയം നേടുമെന്ന് ഉറപ്പ് പറയാന്‍ കാരണം.
ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷിന്റെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം, ചിത്രങ്ങള്‍
എന്റെ പ്രചാരണത്തിനായി കേരളത്തില്‍ ഉള്ളവര്‍ മാത്രമല്ല സഹകരിച്ചത്. ഇന്ത്യയുടെ പല ഭാഗങ്ങളില്‍ നിന്നുള്ളവര്‍ വന്നിരുന്നു. ഭോപ്പാല്‍, ദില്ലി, ബെംഗളൂരു, മുംബൈ, അഹമ്മദാബാദ്, തുടങ്ങിയ കേന്ദ്രങ്ങളില്‍ നിന്ന് ഞാന്‍ പറയാതെ തന്നെ പാലക്കാട്ടെത്തി പ്രവര്‍ത്തിച്ചു. അത് എന്നോടുള്ള ഇഷ്ടം കാരണമാണ്. ഇവരുടെ ആദരവും സ്നേഹവുമൊന്നും മറക്കാനാവാത്തതാണ്. ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസും സിപിമ്മും ചേര്‍ന്ന് ഒത്തുകളിക്കുന്നുവെന്ന് നേരത്തെ കേട്ടിരുന്നു. എന്നാല്‍ സിപിഎമ്മിനുള്ളില്‍ തന്നെ എതിര്‍പ്പുയര്‍ന്നതോടെ ഇത് പൊളിഞ്ഞുവെന്നും ശ്രീധരന് പറഞ്ഞു.
സ്വിമ്മിംഗ് പൂളില്‍ ഗ്ലാമറസായി സീസല്‍ ശര്‍മ, ചിത്രങ്ങള്‍ കാണാം