മലമ്പുഴയിൽ ഇടഞ്ഞ് കോൺഗ്രസ് പ്രവർത്തകർ: മലമ്പുഴ വിട്ടുകൊടുത്താൽ കാലുകുത്താൻ മണ്ഡലത്തിൽ അനുവദിക്കില്ല, ഭീഷണി
പാലക്കാട്: സീറ്റ് വിഭജനത്തെ ചൊല്ലി യുഡിഎഫിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം ശക്തമാകുന്നു. മലമ്പുഴ സീറ്റ് ഘടകകക്ഷിയായ ഭാരതീയ നാഷണല്‍ ജനതാദളിന് നല്‍കാനുള്ള യുഡിഎഫിന്റെ തീരുമാനത്തിനെതിരെയാണ് ഇപ്പോള്‍ കോണ്‍ഗ്രസിൽ പ്രതിഷേധം ശക്തമായിട്ടുള്ളത്. അടുത്തിടെ നടന്ന കോണ്‍ഗ്രസ് നിയോജക മണ്ഡലം കണ്‍വെന്‍ഷനിലും ഇതേ അഭിപ്രായമാണ് പാർട്ടി പ്രവർത്തകർ ഉന്നയിച്ചത്.
മുന്‍ ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു, ചിത്രങ്ങള്‍ കാണാം
മലമ്പുഴ മണ്ഡലത്തിലെ പുതുശ്ശേരി, കല്ലേപ്പുള്ളി, മരുത റോഡ്, പ്രദേശങ്ങളിലാണ് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. മലമ്പുഴ ഭാരതീയ നാഷണല്‍ ജനതാദളിന് വിറ്റുവെന്നാണ് പാർട്ടി പ്രവർത്തകർ ഉന്നയിക്കുന്ന ആക്ഷേപം. മലമ്പുഴ സീറ്റ് മറ്റൊരു നേമമായിത്തീരുമെന്നും പാർട്ടി പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു.

രാജി ഭീഷണി
മലമ്പുഴ സീറ്റിൽ പ്രാദേശിക കോൺഗ്രസ് നേതാക്കളിൽ ആർക്കെങ്കിലും മത്സരിക്കാൻ അവസരം നൽകിയില്ലെങ്കിൽ പഞ്ചായത്ത് അംഗങ്ങളും മണ്ഡലം, ബൂത്ത് ഭാരവാഹികളും രാജിവെക്കുമെന്നും പാർട്ടി പ്രവർത്തകർ ഭീഷണി മുഴക്കിയിട്ടുണ്ട്. മലമ്പുഴയിൽ സ്ഥാനാർത്ഥിയാക്കുന്നതിനായി ഡിസിസി സെക്രട്ടറി അനന്തകൃഷ്ണൻ, കെപിസിസി നിർവ്വാഹക സമിതി അംഗം കുമാര സ്വാമി എന്നിവരുടെ പേരുകളാണ് കോൺഗ്രസ് ജില്ലാ നേതൃത്വം മുന്നോട്ടുവെക്കുന്നത്.

എതിർപ്പ് വകവെക്കുന്നില്ല
മലമ്പുഴയ്ക്ക് പുറമേ കോങ്ങാട്, നെന്മാറ മണ്ഡലങ്ങളും യുഡിഎഫ് ഘടകക്ഷികള്‍ക്ക് നൽകിയിട്ടുണ്ട്. എന്നാൽ സീറ്റ് വിഭജനത്തെച്ചൊല്ലിയും സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലിയും പാർട്ടിക്കുള്ളിൽ ഉയരുന്ന പ്രതിഷേധങ്ങളൊന്നും കാര്യമാക്കുന്നില്ലെന്നാണ് ജനതാദള്‍ നേതാവ് ജോൺ ജോണിന്റെ പ്രതികരണം. താൻ ആവശ്യപ്പെട്ടത് എലത്തൂർ മണ്ഡലമാണെന്നും രമേശ് മലമ്പുഴയിൽ മത്സരിക്കണോ എന്ന് രമേശ് ചെന്നിത്തല തന്നോട് ചോദിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

സ്ഥാനാർത്ഥി കോൺഗ്രസിൽ നിന്നോ?
പാലക്കാട് ഡിസിസി ജനറല്‍ സെക്രട്ടറി അനന്ത കൃഷ്ണനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് കോണ്‍ഗ്രസ് പ്രവർത്തകർ ഉന്നയിക്കുന്ന ആവശ്യം. ഇല്ലെങ്കില്‍ യുഡിഎഫ് നേതാക്കളെ മണ്ഡലത്തില്‍ കാല് കുത്താന്‍ അനുവദിക്കില്ലെന്നും പാർട്ടി പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കുന്നുണ്ട്.

കൈപ്പത്തി ചിഹ്നം
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട മലമ്പുഴയില്‍ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കാതെ പകരം സ്ഥാനാര്‍ത്ഥിയെ ഒളിച്ചുകടത്താന്‍ ശ്രമിക്കുകയാണെന്നും പാർട്ടി പ്രവര്‍ത്തകർ ആരോപിക്കുന്നു. വിഎസ് ജോയി ആയിരുന്നു വിഎസ് അച്യൂതാനന്ദന്റെ സിറ്റിംഗ് മണ്ഡലമായ മലമ്പുഴയില്‍ കഴിഞ്ഞ തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി അങ്കത്തിനിറങ്ങിയത്.

മലമ്പുഴ ആർക്ക്
ഭാരതീയ നാഷണല്‍ ജനതാദള്‍ സംസ്ഥാന അധ്യക്ഷന്‍ അഡ്വ. ജോണ്‍ ജോണിന് മലമ്പുഴ കൈമാറാനാണ് യുഡിഎഫിനുള്ളിൽ ചര്‍ച്ചകള്‍ നടക്കുന്നത്. എന്നാല്‍ യുഡിഎഫ് ആവശ്യപ്പെട്ടാല്‍ മലമ്പുഴ സീറ്റ് തിരിച്ച് നല്‍കാന്‍ തയ്യാറാണെന്ന് ജോണ്‍ ജോൺ വ്യക്തമാക്കിയിട്ടുണ്ട്. തങ്ങളുടെ പാർട്ടി ആവശ്യപ്പെട്ടത് എലത്തൂര്‍ സീറ്റാണെന്നും അദ്ദേഹം പറഞ്ഞു.
മനിഷ യാദവിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം












Click it and Unblock the Notifications