പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അനുനയിപ്പിച്ച് ഒപ്പം നിർത്തും: എവി ഗോപിനാഥനുമായി നിർണ്ണായക ചർച്ച, പ്രശ്നത്തിൽ ഇടപെട്ട് മുല്ലപ്പള്ളി രാമചന്ദ്രൻ

Google Oneindia Malayalam News

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ പാലക്കാട്ടെ പാർട്ടി നേതാക്കളെ അനുനയിപ്പിക്കാൻ കോൺഗ്രസ്. കോണ്‍ഗ്രസിന്റെ പാലക്കാട് ജില്ലാ നേതൃത്വത്തിനെതിരെ പരസ്യ വിമര്‍ശനം ഉയര്‍ത്തി രംഗത്തെത്തിയ മുന്‍ എംഎല്‍എ എവി ഗോപിനാഥനെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ് ഇപ്പോഴുള്ളത്. പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്തുന്നതിനായി പാലക്കാട് ഡിസിസി പ്രസിഡണ്ട് വികെ ശ്രീകണ്ഠന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ യോഗവും വിളിച്ച് ചേര്‍ത്തിട്ടുണ്ട്. ഉച്ചയ്ക്ക് 12 മണിക്ക് പാലക്കാട് ഡിസിസി ഓഫീസിൽ വെച്ചാണ് യോഗം വിളിച്ചിട്ടുള്ളത്.

രണ്ടാംഘട്ട കോവിഡ് വാക്‌സിനേഷന്‍ യജ്ഞം, ചിത്രങ്ങള്‍ കാണാം

 പരാതികള്‍ പരിഗണിക്കും

പരാതികള്‍ പരിഗണിക്കും


എവി ഗോപിനാഥ് ഉയര്‍ത്തിയ പരാതികള്‍ പ്രസിഡണ്ട് ഇന്നത്തെ യോഗത്തില്‍ അവതരിപ്പിക്കും. അസ്വാരസ്യങ്ങള്‍ മറനീക്കി പുറത്തുവന്നതോടെ കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനും ഗോപിനാഥുമായി ഫോണില്‍ സംസാരിച്ചിരുന്നു. തിടുക്കത്തില്‍ ഒരു തീരുമാനം എടുക്കരുതെന്നാണ് മുല്ലപ്പള്ളി നല്‍കിയ നിർദേശം. സമവായത്തിന് തയ്യാറല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പാർട്ടിയിൽ അർഹമായ പരിഗണന ലഭിക്കണമെന്നും തനിക്കൊപ്പം നിന്നതിന്റെ പേരിൽ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടവരെ തിരിച്ചെടുക എന്നിങ്ങനെയുള്ള ചുരുക്കം ആവശ്യങ്ങളാണ് ഗോപിനാഥൻ മുന്നോട്ടുവെച്ചിട്ടുള്ളത്.

 അനുനയിപ്പിക്കാൻ

അനുനയിപ്പിക്കാൻ

കോൺഗ്രസ് നേതാക്കളായ കെ സുധാരന്‍ എംപി കെസി വേണുഗോപാല്‍, രമ്യാ ഹരിദാസ് എന്നിവര്‍ കഴിഞ്ഞ ദിവസം ഗോപിനാഥനുമായി സംസാരിച്ചിരുന്നു. പെരിങ്ങോട്ട് കുറിശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും ആലത്തൂര്‍ എംഎല്‍എയുമായിരുന്ന ഗോപിനാഥ് ഇപ്പോള്‍ ഗ്രാമപഞ്ചായത്തംഗമാണ്. 'ധൈര്യമായി തിരിച്ചു പോകൂ, ഇനി ബുദ്ധിമുട്ടി നിങ്ങള്‍ക്ക് വരേണ്ടി വരില്ല. ഞാന്‍ പറയുന്നത് നേതാക്കള്‍ കേള്‍ക്കട്ടെ, എന്നിട്ട് എനിക്ക് മറുപടി തരട്ടെ . '-എന്നാണ് രമ്യയോട് ഗോപിനാഥന്റെ പ്രതികരണം.

പ്രതിബദ്ധതയില്ല

പ്രതിബദ്ധതയില്ല


തന്നെ കോൺഗ്രസ് പാര്‍ട്ടി അവഗണിക്കുന്നുവെന്ന ആരോപം ഉയര്‍ത്തിക്കൊണ്ടാണ് ഗോപിനാഥന്‍ രംഗത്തെത്തിയത്. തന്നെ ഉപേക്ഷിച്ചാല്‍ തനിക്കും ഉപേക്ഷിക്കേണ്ടി വരുമെന്നും ഗോപിനാഥ് വ്യക്തമാക്കിയിരുന്നു. അതേ സമയം 'മരിക്കുന്നത് വരെ കോണ്‍ഗ്രസാവുമെന്ന് മനസില്‍ ഉണ്ടായിരുന്നു. എന്നാല്‍ അത് നടക്കുമോയെന്നൊന്നും ഇപ്പോള്‍ പറയാന്‍ കഴിയില്ല. എനിക്ക് കോണ്‍ഗ്രസിലെ ഒരു നേതാവിനോടും പ്രതിബദ്ധത ഇല്ല.

Recommended Video

cmsvideo
പാലക്കാട്; എ വി ഗോപിനാഥിന്റെ വിഷയത്തില്‍ തിരക്കിട്ട അനുനയ നീക്കത്തിന് കോണ്‍ഗ്രസ്
എന്തുകൊണ്ട് അങ്ങനെ?

എന്തുകൊണ്ട് അങ്ങനെ?

ഇന്നും കമ്മ്യൂണിസ്റ്റ് വിരുദ്ധ നയങ്ങളില്‍പെട്ടൊരാളാണ്. എന്നാല്‍ എന്ത് ചെയ്യാന്‍ കഴിയും. എന്നെ ഉപേക്ഷിച്ചാല്‍ എനിക്കും ഉപേക്ഷിക്കണ്ടെ. എന്തുകൊണ്ട് കഴിഞ്ഞ 5 വര്‍ഷമായി കോണ്‍ഗ്രസ് നേതാക്കള്‍ ഞാനുമായി ബന്ധപ്പെട്ടില്ല.' ഇതായിരുന്നു ഗോപിനാഥന്റെ വാക്കുകള്‍. പാർട്ടിയെ ചിലർ ഹൈജാക്ക് ചെയ്യുകയാണ്. ഇതിനൊപ്പം തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവരെ ഒതുക്കുകയാണെന്നും ഗോപിനാഥൻ ആരോപിക്കുന്നു.

ബിപാഷ ബസു അവധി ആഘോഷത്തില്‍; മാലദ്വീപില്‍ നിന്നുള്ള ഗ്ലാമര്‍ ചിത്രങ്ങള്‍

English summary
Kerala assembly election 2021: Congress held disccusion with AV Gopinathan over protest with party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X