Get Updates
Get notified of breaking news, exclusive insights, and must-see stories!

കോങ്ങാട് പിടിക്കാൻ കോൺഗ്രസ്; കെഎ തുളസി സ്ഥാനാർത്ഥിയാകും...പിപി സുമോദിനെ മത്സരിപ്പിക്കാൻ സിപിഎം

പാലക്കാട്; സിപിഎമ്മിൽ നിന്നും കോങ്ങാട് പിടിക്കാനുറച്ച് കോൺഗ്രസ്. എഐസിസി അംഗവും മഹിളാ കോൺഗ്രസ് നേതാവുമായ കെ തുളസിയേയാണ് കോൺഗ്രസ് ഇവിടെ മത്സരിപ്പിച്ചേക്കുക. കോങ്ങാട് മണ്ഡലത്തിന്റെ സംഘടന ചുമതലയുള്ള നേതാവാണ് തുളസി. മാത്രമല്ല പാലക്കാട് ജില്ലക്കാരിയുമാണവർ. അതുകൊണ്ട് തന്നെ മികച്ച മത്സരം കാഴ്ചവെയ്ക്കാൻ സാധിക്കുമെന്നാണ് കോൺഗ്രസിന്റെ കണക്ക് കൂട്ടൽ.

palakkad

ഇന്ധനവില വര്‍ധനയ്‌ക്കെതിരായ പ്രതിപക്ഷ കക്ഷികളുടെ പ്രതിഷേധം, ചിത്രങ്ങള്‍ കാണാം

2008-ലെ നിയമസഭാ പുനഃനിർണ്ണയത്തോടെ നിലവിൽ വന്ന കോങ്ങാട് പട്ടികജാതി സംവരണ മണ്ഡലമാണ്.മണ്ണാർക്കാട് താലൂക്കിലെ കാഞ്ഞിരപ്പുഴ, കാരാകുറുശ്ശി, തച്ചമ്പാറ, കരിമ്പ എന്നീ ഗ്രാമപഞ്ചായത്തുകളും പാലക്കാട് താലൂക്കിലെ കേരളശ്ശേരി,കോങ്ങാട്, മങ്കര, മണ്ണൂർ, പറളി എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്നതാണ് മണ്ഡലം. 2011 ൽ നടന്ന തിരഞ്ഞെടുപ്പിൽ കെവി വിജയദാസിലൂടെയാണ് സിപിഎം മണ്ഡലം പിടിച്ചത്. അന്ന് 3565 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വിജയദാസ് ജയിച്ചത്. 2016 ലും അദ്ദേഹം തന്നെയാണ് ഇവിടെ മത്സരിച്ചത്. രണ്ടാം അങ്കത്തിൽ ഭൂരിപക്ഷം കുത്തനെ ഉയർത്താൻ വിജയദാസിന് കഴിഞ്ഞിരുന്നു. 13,271 വോട്ടുകൾക്കായിരുന്നു വിജയം. വിജയദാസ് മരിച്ചതോടെ ശക്തനായ സ്ഥാനാർത്ഥിയെ തന്നെയിറക്കാനാണ് സിപിഎം ആലോചിക്കുന്നത്.

സിപിഎം ഡിവൈഎഫ്ഐ നേതാവ് പിപി സുമോദിനെ സ്ഥാനാർത്ഥിയേക്കിയേക്കും. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വക്കറ്റ് ശാന്തകുമാരി , മുൻ എം.പിയും എസ്.സി,എസ്.ടി കമ്മീഷൻ അംഗം എസ്. അജയകുമാർ എന്നീ പേരുകളും ഇവിടെ സിപിഎം പരിഗണിക്കുന്നുണ്ട്

നടി ദീപ്തി സതിയുടെ ലേറ്റസ്റ്റ് ഗ്ലാമര്‍ ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+