പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തരൂരിൽ പികെ ജമീല മത്സരിക്കില്ല: നേതാക്കളുടെ പ്രതിഷേധത്തിലുലഞ്ഞ് സിപിഎം, ജില്ലാ കമ്മറ്റി യോഗത്തിലും രൂക്ഷവിമർശ

Google Oneindia Malayalam News

പാലക്കാട്: തുടർച്ചയായി രണ്ട് തവണ മത്സരിച്ച് വിജയിച്ചവർക്ക് സീറ്റ് നൽകേണ്ടതില്ലെന്ന് സിപിഎം നിലപാട് സ്വീകരിച്ചതോടെയാണ് സിപിഎമ്മിലെ പല നേതാക്കൾക്കും ഇത്തവണ മത്സരിക്കുന്നതിന് വെല്ലുവിളിയായത്. ഇതിൽ ഒരാളാണ് മന്ത്രി എകെ ബാലൻ. ഇതോടെ ബാലൻ മത്സരിച്ച് വന്ന സീറ്റിൽ ഭാര്യയെ മത്സരിപ്പിക്കുകയായിരുന്നു.

സിപിഎമ്മിന് ഏഴോളം സിറ്റിങ് സീറ്റുകള്‍ നഷ്ടമാകുമോ; ടേം നിബന്ധന കര്‍ശനമാക്കുമ്പോള്‍ യുഡിഎഫില്‍ ചിരിസിപിഎമ്മിന് ഏഴോളം സിറ്റിങ് സീറ്റുകള്‍ നഷ്ടമാകുമോ; ടേം നിബന്ധന കര്‍ശനമാക്കുമ്പോള്‍ യുഡിഎഫില്‍ ചിരി

 സിപിഎം പിന്നോട്ട്

സിപിഎം പിന്നോട്ട്

ജമീലയെ സ്ഥാനാർത്ഥിയാക്കുന്നത് സംബന്ധിച്ച് പാലക്കാട് ജില്ലാ നേതൃത്വം പ്രതിഷേധം ഉയർത്തിയതിനെ തുടർന്നാണ് തരൂർ സീറ്റിൽ ജമീലയെ സ്ഥാനാർത്ഥിയായി പരിഗണിക്കേണ്ടതില്ലെന്ന നിലപാടിലാണ് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ്. ഇപ്പോഴത്തെ സാഹചര്യത്തിൽ മന്ത്രി എകെ ബാലന്റെ ഭാര്യയെ മത്സരിപ്പിക്കുന്നത് തരൂരിലെയും മറ്റ് മണ്ഡലങ്ങളിലെയും വിജയ സാധ്യതയെ പ്രതികൂലമായി ബാധിക്കുമെന്ന് പാർട്ടി നേതൃത്വം ജില്ലാ കമ്മറ്റിയിലും ആവർത്തിച്ചിരുന്നു. ഇതോടെയാണ് പാർട്ടി ജമീലയെ ഈ മണ്ഡലത്തിൽ നിന്ന് മത്സരിപ്പിക്കാനുള്ള നീക്കത്തിൽ നിന്ന് പിന്നോട്ടുപോകുന്നത്. പികെ ജമീലയുടെ സ്ഥാനാർത്ഥിത്വത്തിനെതിരെ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു.

Recommended Video

cmsvideo
#KLElection 2021എ.കെ.ബാലനെത്തിരായി പോസ്റ്ററുകൾ: മണ്ഡലം കുടുംബസ്വത്താക്കരുതെന്ന് ആവശ്യം
 തരൂരിൽ ആര്?

തരൂരിൽ ആര്?

നേരത്തെ സിപിഎം പാലക്കാട് ജില്ലാ പഞ്ചായത്ത് അധ്യക്ഷയായിരുന്ന അഡ്വക്കറ്റ് ശാന്തകുമാരിയെ നേരത്തെ തരൂരിൽ മത്സരിപ്പിക്കാൻ പരിഗണിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഡിവൈഎഫ്ഐ നേതാവ് പിപി സുമോദിനെ തരൂരിൽ മത്സരിപ്പിക്കുമെന്ന അഭിപ്രായമാണ് ഇന്ന് ചേർന്ന ജില്ലാ സെക്രട്ടറിയേറ്റിൽ ഉയർന്നുവന്നത്. എന്നാൽ നേരത്തെ പരിഗണിച്ചിരുന്ന ശാന്തകുമാരിയെ കോങ്ങാട് സീറ്റിൽ മത്സരിപ്പിക്കാനും യോഗത്തിൽ ധാരണയായിട്ടുണ്ട്.

പ്രത്യാഘാതങ്ങളെന്ന് മുന്നറിയിപ്പ്

പ്രത്യാഘാതങ്ങളെന്ന് മുന്നറിയിപ്പ്

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണ്ണയത്തിനിടെ സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലിനെ തുടർന്നാണ് ജമീലയുടെ പേര് തരൂരിലേക്ക് പരിഗണിച്ചതെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ജമീലയെ മത്സരിപ്പിച്ചാൽ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് തന്നെയാണ് ജില്ലാ സെക്രട്ടറിയേറ്റിലും ജില്ലാ സമിതിയിലും സ്ഥാനാർത്ഥി നിർണ്ണയം സംബന്ധിച്ച ചർച്ചകൾക്കിടെ ഭൂരിപക്ഷവും മുന്നറിയിപ്പ് നൽകിയത്.

 കുടുംബവാഴ്ചയെന്ന്

കുടുംബവാഴ്ചയെന്ന്

പികെ ജമീലയെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ തരൂരിലും പാലക്കാട് നഗരത്തിലും വ്യാപകമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ ജമീല മത്സരിക്കുമെന്ന് ഉറപ്പായതോടെയാണ് വ്യാപകമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. കുടുംബവാഴ്ചയെ രൂക്ഷമായി വിമർശിക്കുന്ന പോസ്റ്ററുകളും ഇതോടെ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ ഇപ്പോഴുള്ളത് അന്തിമ പട്ടികയല്ലെന്ന വാദമുയർത്തിക്കൊണ്ട് എകെ ബാലൻ പോസ്റ്ററുകളെ തള്ളിക്കളയുകയായിരുന്നു.

English summary
Kerala Assembly election 2021: CPM cancells candidature of PK Jameela due to protest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X