പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലമ്പുഴയില്‍ വിഎസ്സിന് പകരക്കാരന്‍ ആരാകും, രണ്ട് പേരുകള്‍ സിപിഎം പരിഗണനയില്‍, കൈവിടില്ല!!

Google Oneindia Malayalam News

പാലക്കാട്: മലമ്പുഴയില്‍ ആരെ മത്സരിപ്പിക്കുമെന്ന കാര്യം സിപിഎമ്മില്‍ ചര്‍ച്ചയാവുന്നു. സിപിഎമ്മിലെ ഏറ്റവും ജനപ്രിയ നേതാവ് വിഎസ് അച്യുതാനന്ദന്റെ മണ്ഡലമാണിത്. ഒരിക്കല്‍ പോലും ഇവിടെ സിപിഎം തോറ്റിട്ടില്ല. അതുകൊണ്ട് ഏറ്റവും ജനപ്രിയവരായവരെ തന്നെ പാര്‍ട്ടിക്ക് കളത്തില്‍ ഇറക്കേണ്ടതുണ്ട്. വിഎസ് അച്യുതാനന്ദന്‍ 2001 മുതല്‍ ഇവിടെ നിന്ന് മത്സരിക്കുന്നുണ്ട്. അന്ന് മുതല്‍ മലമ്പുഴ കേരളത്തിലെ തന്നെ ഏറ്റവും അറിയപ്പെടുന്ന മണ്ഡലമാണ്. വിഎസിന് വേണ്ടി എല്ലാം മറന്ന് പ്രവര്‍ത്തകര്‍ ഇറങ്ങാറുമുണ്ട്. എന്നാല്‍ ഇത്തവണ വിഎസ് മത്സരിക്കാനുണ്ടാവില്ല എന്ന് വ്യക്തമാണ്.

1

ഇത്തവണ വിഎസ്സില്ലാതെ മലമ്പുഴയില്‍ ആ നേട്ടം ആവര്‍ത്തിക്കാന്‍ സിപിഎമ്മിന് സാധിക്കുമോ എന്നാണ് ചോദ്യം. വിഎസ്സിന് ലഭിച്ചിരുന്ന ഭൂരിപക്ഷം സിപിഎമ്മിന് ഇവിടെ സ്വന്തമാക്കാനാവുമോ എന്നും ചോദ്യമുണ്ട്. അതിന് ഏറ്റവും ജനപ്രിയനായ നേതാവിനെ തന്നെ ഇറക്കണമെന്നാണ് പാര്‍ട്ടിക്കുള്ളിലെ തീരുമാനം. ആരോഗ്യപരമായ കാരണങ്ങള്‍ കൊണ്ട് വിശ്രമത്തിലുള്ള വിഎസ് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അടക്കം ഉണ്ടാവില്ല. ഇടതുമുന്നണിയില്‍ നിന്നുള്ള പകരക്കാരന്‍ വേണമെന്നാണ് നിര്‍ദേശം. കെട്ടിയിറക്കുന്ന സ്ഥാനാര്‍ത്ഥികളെ മലമ്പുഴയില്‍ വേണ്ടെന്നും നേതൃത്വത്തിന് നിര്‍ദേശമുണ്ട്.

അതേസമയം വിഎസ്സിന്റെ നിര്‍ദേശം സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഉണ്ടാവുമെന്ന് വ്യക്തമായിട്ടില്ല. ആറോളം സിപിഎം നേതാക്കളുടെ പേരാണ് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥി ചര്‍ച്ചകളില്‍ ഇടം നേടിയിരിക്കുന്നത്. പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എന്‍എന്‍ കൃഷ്ണദാസ്, എംബി രാജേഷ് എന്നിവരുടെ പേരുകളാണ് സജീവ ചര്‍ച്ചയിലുള്ളത്. രാജേഷ് ജില്ലയില്‍ ആകെ ജനപ്രിയനായ നേതാവാണ്. പ്രാദേശിക തലത്തിലുള്ളവര്‍ സ്ഥാനാര്‍ത്ഥികളായാല്‍ മതിയെന്ന തീരുമാനം വരാനാണ് സാധ്യത. അങ്ങനെ വന്നാല്‍ രണ്ട് പേര്‍ക്കാണ് കൂടുതല്‍ സാധ്യതയുള്ളത്.

ജില്ലാ കമ്മിറ്റി അംഗമായ പിഎ ഗോകുല്‍ ദാസ്, പുതുശ്ശേരി ഏരിയാ, സെക്രട്ടറി സുഭാഷ് ചന്ദ്രബോസ് എന്നിവരുടെ പേരുകളാണ് പ്രാദേശിക തലത്തിലെ ചര്‍ച്ചകളിലുള്ളത്. വിഎസ്സ് 27412 വോട്ടിനാണ് മലമ്പുഴയില്‍ നിന്ന് കഴിഞ്ഞ തവണ വിജയിച്ചത്. രണ്ടാം സ്ഥാനത്ത് ബിജെപിയുടെ സി കൃഷ്ണകുമാര്‍ ആയിരുന്നു വന്നത്. കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തായി. പാലക്കാട് ബിജെപി കരുത്ത് വര്‍ധിപ്പിച്ച് കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ മലമ്പുഴയില്‍ കടുത്ത മത്സരം തന്നെ വിഎസ്സിന്റെ അഭാവത്തില്‍ സിപിഎം നേരിടേണ്ടി വരും. ആദ്യമായി വിഎസ് മലമ്പുഴയില്‍ നിന്ന് 4703 വോട്ടിനാണ് വിജയിച്ചത്. സതീശന്‍ പാച്ചേനിയെയാണ് പരാജയപ്പെടുത്തിയത്. ഇന്ന് പക്ഷേ കോണ്‍ഗ്രസ് തകര്‍ന്ന അവസ്ഥയിലാണ്. സിപിഎമ്മിന്റെ മുഖ്യ എതിരാളി ബിജെപിയാവുകയും ചെയ്തു.

കയ്യകലത്ത് ഭാഗ്യം; 1 ബില്യണ്‍ ഡോളര്‍ സമ്മാനത്തുകയുമായി അമേരിക്കന്‍ ലോട്ടറികള്‍ - എങ്ങനെ കളിക്കാം?

English summary
kerala assembly election 2021: cpm may consider new candidate from vs achuthanandan's malambuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X