പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കിടിലൻ നീക്കവുമായി സിപിഎം; ആര്യയ്ക്ക് പിന്നാലെ ബാലസംഘം നേതാവിനെ നിയമസഭയിലെത്തിക്കും?ഇറങ്ങുന്നത് രൺദീഷ്

Google Oneindia Malayalam News

പാലക്കാട്; രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ച് കൊണ്ടായിരുന്നു 21 വയസുകാരി ആര്യ രാജേന്ദ്രനെ സിപിഎം തിരുവനന്തപുരം കോർപറേഷൻ മേയറായി തിരഞ്ഞെടുത്തത്. യുവനേതാവിനെ കോർപറേഷൻ തലപ്പത്തെത്തിച്ച സിപിഎം തിരുമാനം വലിയ രീതിയിലാണ് പ്രശംസിക്കപ്പെട്ടത്. രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് ആര്യ.

വരുന്ന നിയമസഭ തിരഞ്ഞെടുപ്പിലും യുവ നേതാക്കളെ തന്നെ രംഗത്തിറക്കാനാണ് സിപിഎം ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്.ഇതിന്റെ ഭാഗമായി ബാലസംഘം സംസ്ഥാന നേതാവിനെ തന്നെ അങ്കത്തട്ടിലേക്ക് ഇറക്കാനാണ് സിപിഎം ഒരുങ്ങുന്നത്.

യുവ നേതാക്കൾ

യുവ നേതാക്കൾ

വികെ പ്രശാന്തിനെ മേയറാക്കിയപ്പോൾ കിട്ടിയത് പോലെയുള്ള യുവജന പിന്തുണ കൂടി മുൻകൂട്ടി കണ്ടായിരുന്നു തിരുവനന്തപുരത്ത് ആര്യ രാജേന്ദ്രനെ സിപിഎം മേയറാക്കിയത്. തിരുമാനത്തിന് വലിയ സ്വീകാര്യത ലഭിച്ചതോടെയാണ് നിയമസഭ തിരഞ്ഞെടുപ്പിലും യുവാക്കൾ തന്നെ കൂടുതലായി മത്സരിക്കണമെന്ന ആവശ്യം പാർട്ടിയിൽ ശക്തമായത്.

ബാലസംഘം നേതാവ്

ബാലസംഘം നേതാവ്


ഇതോടെ ബാലസംഘം സംസ്ഥാന നേതാവിനെ തന്നെയാണ് സ്ഥാനാർത്ഥിയായി സിപിഎം പരിഗണിക്കുന്നത്. ബാലസംഘം സംസ്ഥാന കോഡിനേറ്റര്‍ എം രണ്‍ദീഷിനെ മത്സരിപ്പിക്കാനാണ് പാർട്ടി ആലോചിക്കുന്നത്. പാലക്കാട് ജില്ലയിൽ ഒറ്റപ്പാലം മണ്ഡലത്തിലാണ് രണ്‍ദീഷിനെ പരിഗണിക്കുന്നത്.

അവസരം ലഭിക്കില്ല

അവസരം ലഭിക്കില്ല

സിറ്റിങ് എംഎല്‍എ പി ഉണ്ണിക്ക് പകരമാണ് രണ്‍ദീഷിന്റെ പേര് ചർച്ചയാകുന്നത്.കഴിഞ്ഞ നിയമസ തിരഞ്ഞെടുപ്പിൽ ഷാനിമോൾ ഉസ്മാനെ പരാജയപ്പെടുത്തിയായിരുന്നു ഉണ്ണി നിയമസഭയിലെത്തിയത്. എന്നാൽ ഇത്തവണ അദ്ദേഹത്തിന് വീണ്ടും അവസരം ലഭിച്ചേക്കില്ലെന്നാണ് വിവരം.

ഒറ്റപ്പാലത്ത് ആര്

ഒറ്റപ്പാലത്ത് ആര്

എൽഡിഎഫിന്റെ കുത്തക മണ്ഡലമായ ഒറ്റപ്പാലത്ത് യുവ നേതാവിനെ മത്സരിപ്പിക്കുന്നത് ഗുണം ചെയ്യുമെന്ന് നേതത്വം കരുതുന്നുണ്ട്.അതേസമയം പാലക്കാട് മണ്ഡലത്തിലും യുവ നേതാവിനെ തന്നെയാണ് സിപിഎം പരിഗണിക്കുന്നത്.ഡിവൈഎഫ്‌ഐ നേതാവ് നിതിന്‍ കണിച്ചേരിയുടെ പേരാണ് ഇവിടെ പരിഗണിക്കുന്നത്.

വിജയിച്ചത്

വിജയിച്ചത്

കഴിഞ്ഞ തവണ 57559 വോട്ടുകൾ നേടി ഷാഫി പറമ്പിലായിരുന്നു മണ്ഡലത്തിൽ വിജയിച്ച് കയറിയത്.17483 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു ഷാഫി നേടിയത്. അതേസമയം ബിജെപിയുടെ ശോഭാ സുരേന്ദ്രനായിരുന്നു മണ്ഡലത്തിൽരണ്ടാംസ്ഥാനം നേടിയത്.

പരാജയപ്പെടുത്തിയ ദിവാകരനെ

പരാജയപ്പെടുത്തിയ ദിവാകരനെ

തെരഞ്ഞെടുപ്പില്‍ സിറ്റിംഗ് എംഎല്‍എ കെകെ ദിവാകരനെ മലര്‍ത്തിയടിച്ച് കൊണ്ടായിരുന്നു ഷാഫി പറമ്പില്‍ 7403 വോട്ടുകൾക്ക് മണ്ഡലം പിടിച്ചത്.. അന്ന് ഷാഫിക്ക് 47641ഉം ദിവാകരന് 40238 വോട്ടുകളുമാണ് ലഭിച്ചത്.

എംബി രാജേഷോ

എംബി രാജേഷോ


എൻസിപിയുടെ സീറ്റായ ഏലത്തൂരിൽ ഇത്തവണ മുഹമ്മദ് റിയാസിന്റെ പേരാണ് പരിഗണിക്കുന്നത്. വിടി ബല്‍റാമിനെതിരെ തൃത്താലയില്‍ എം സ്വരാജിന്റേയും എംബി രാജേഷിന്റെ പേരുകളും ചർച്ചയാകുന്നുണ്ട്.തദ്ദേശ തെരഞ്ഞെടുപ്പില്‍ പാലക്കാട് മുനിസിപ്പാലിറ്റിയുടെ ചുമതല രാജേഷിനായിരുന്നു.

പാലക്കാ‌ട് ഗാന്ധിപ്രതിമയില്‍ ബിജെപിയു‌ടെ കൊടികെട്ടിയ സംഭവം, സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്പാലക്കാ‌ട് ഗാന്ധിപ്രതിമയില്‍ ബിജെപിയു‌ടെ കൊടികെട്ടിയ സംഭവം, സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

പാലായും പൂഞ്ഞാറും ഉള്‍പ്പടെ 13 സീറ്റ് വേണം; 11 ല്‍ വിജയവും തുടര്‍ ഭരണവും ഉറപ്പിക്കുമെന്ന് കേരള കോണ്‍ഗ്രസ്പാലായും പൂഞ്ഞാറും ഉള്‍പ്പടെ 13 സീറ്റ് വേണം; 11 ല്‍ വിജയവും തുടര്‍ ഭരണവും ഉറപ്പിക്കുമെന്ന് കേരള കോണ്‍ഗ്രസ്

തൃപ്പൂണിത്തറ പിടിച്ച അതേ തന്ത്രം പയറ്റാൻ സിപിഎം; കളമശ്ശേരിയിൽ എഎ റഹീമിനെ ഇറക്കും..കണക്ക് കൂട്ടൽ ഇങ്ങനെതൃപ്പൂണിത്തറ പിടിച്ച അതേ തന്ത്രം പയറ്റാൻ സിപിഎം; കളമശ്ശേരിയിൽ എഎ റഹീമിനെ ഇറക്കും..കണക്ക് കൂട്ടൽ ഇങ്ങനെ

ബാലൻ മത്സരിക്കില്ല

ബാലൻ മത്സരിക്കില്ല

അതേസമയം മന്ത്രി ബാലൻ ഇക്കുറി തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കാനുള്ള സാധ്യത ഇല്ലെന്നാണ് റിപ്പോർട്ടുകൾ. തരൂർ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് ബാലൻ. മണ്ഡലം രൂപീകരിച്ചത് മുതൽ ബാലനാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. ഇത്തവണ ബാലന് പകരം കെ ശാന്തകുമാരിയേയാകും മത്സരിപ്പിച്ചേക്കുക.

വിഎസിന്റെ മലമ്പുഴയില്‍ നിന്ന്

വിഎസിന്റെ മലമ്പുഴയില്‍ നിന്ന്

വിഎസ് അച്യുതാനന്ദന്റെ മണ്ഡലമായ മലമ്പുഴയിൽ നിന്ന് സംസ്ഥാന നേതാക്കളിൽ ഒരാളെ പരിഗണിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.സംവരണ മണ്ഡലമായ കോങ്ങാടും ഇത്തവണ പുതുമുഖത്തെ അവതരിപ്പിക്കാനാണ് സിപിഎം ആലോചിക്കുന്നത്.

സംഘടനാ രംഗത്തേക്ക്

സംഘടനാ രംഗത്തേക്ക്

ഷൊർണൂർ എംഎൽഎ പികെ ശശിയും മത്സര രംഗത്ത് ഉണ്ടാകില്ലെന്നാണ് സൂചന. ശശിയെ പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് സിപിഎം പരിഗണിക്കുന്നതിനാലാണ് ഇത്.ഇവിടേയും സ്ഥാനാർത്ഥി ചർച്ചകളിലേക്ക് പാർട്ടി കടന്നിട്ടുണ്ട്.

Recommended Video

cmsvideo
Thiruvananthapuram Mayors Bhavan building Construction Likely to start soon

English summary
kerala assembly election 2021;cpm may field randeesh in ottapalam constituency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X