• search
 • Live TV
പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

പട്ടാമ്പിയില്‍ അവസാന നിമിഷം ട്വിസ്റ്റ്; മുഹ്സിനെ ചൊല്ലി തര്‍ക്കം, സെയ്തലവിയെ മത്സരിപ്പിക്കണം

പാലക്കാട്: സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ കര്‍ശനമായ നിലപാടാണ് സിപിഐ ഇത്തവണ സ്വീകരിച്ചത്. മൂന്ന് തവണ മത്സരിച്ച ഒരാള്‍ക്കും നാലാമതൊരു അവസരം കൂടി നല്‍കില്ലെന്ന് ഉറപ്പിച്ചതോടെ മൂന്ന് മന്ത്രിമാര്‍ ഉള്‍പ്പടേയുള്ള മുതിര്‍ന്ന നേതാക്കളില്‍ പലരും ഇത്തവണ മത്സര രംഗത്ത് ഉണ്ടാവില്ലെന്ന കാര്യം ഉറപ്പായി. മൂന്നുവട്ടം പൂര്‍ത്തിയാക്കിയ എല്ലാവരും മാറി നില്‍ക്കും. ഇതോടെ ഫലത്തില്‍ മറ്റ് മണ്ഡലങ്ങളില്‍ സിറ്റിങ് എംഎല്‍മാരുടെ സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടിയില്‍ ഉറക്കുകയും ചെയ്തു. എന്നാല്‍ ഇതിനിടയിലാണ് പട്ടാമ്പിയില്‍ നിന്നും മുഹമ്മദ് മുഹ്സിനെ മാറ്റണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ ഉയരുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വരാന്‍ തുടങ്ങിയത്.

ഇന്ത്യന്‍ ആര്‍മി- തുര്‍ക്ക്‌മെനിസ്ഥാന്‍ സ്‌പെഷ്യല്‍ ഫോഴ്‌സ് സംയുക്ത സ്‌കൈഡൈവിങ് പരിശീലനം, ചിത്രങ്ങള്‍ കാണാം

പട്ടാമ്പി മണ്ഡലം

പട്ടാമ്പി മണ്ഡലം

ഇഎംഎസ് നമ്പൂതിരിപ്പാടിന്‍റെ മണ്ഡലമായിരുന്നു ഒരു കാലത്ത് പട്ടാമ്പി. മൂന്ന് തവണ അദ്ദേഹം പട്ടാമ്പിയില്‍ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പിളര്‍പ്പിന് ശേഷം 1977 ലാണ് മണ്ഡലത്തില്‍ ആദ്യമായി സിപിഐ വിജയിക്കുന്നത്. പിന്നീടുള്ള തിരഞ്ഞെടുപ്പുകളില്‍ വിജയങ്ങള്‍ മാറിയും മറിഞ്ഞും വന്നെങ്കിലും എല്‍ഡിഎഫില്‍ പാലക്കാട് ജില്ലയിലെ സിപിഐയുടെ സ്ഥിരം മണ്ഡലമായി പട്ടാമ്പി മാറി.

കോണ്‍ഗ്രസും സിപിഐയും

കോണ്‍ഗ്രസും സിപിഐയും

കോണ്‍ഗ്രസും സിപിഐയും മണ്ഡലത്തില്‍ പലതവണ വിജയിച്ചു. 1987 ലും 1996 ലും കെഇ ഇസ്മയില്‍ തുടര്‍ വിജയം നേടിയപ്പോള്‍ 2001 ല്‍ സിപി മുഹമ്മദിലൂടെ കോണ്‍ഗ്രസ് മണ്ഡലം തിരിച്ചു പിടിച്ചു. പിന്നീട് 2006 ലും 2011 ലും മണ്ഡലം നിലനിര്‍ത്തി കോണ്‍ഗ്രസ് ഹാട്രിക് വിജയം തികച്ചു. എന്നാല്‍ 2016 ല്‍ ജെഎന്‍യു വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിലൂടെ ശ്രദ്ധേയനായ മുഹമ്മദ് മുഹസിനെ രംഗത്തിറക്കി സിപിഐ മണ്ഡലത്തില്‍ വിജയക്കൊടി പാറിച്ചു.

പട്ടാമ്പിയിലെ വിജയം

പട്ടാമ്പിയിലെ വിജയം

കോണ്‍ഗ്രസില്‍ നാലാം തവണയും സിപി മുഹമ്മദായിരുന്നു മത്സരിക്കാന്‍ ഇറങ്ങിയത്. എന്നാല്‍ 7404 വോട്ടിന് മുഹമ്മദ് മുഹസ്സിന്‍ വിജയിച്ചു. മുഹസിന് 64025 വോട്ടുകള്‍ ലഭിച്ചപ്പോള്‍ സിപി മുഹമ്മദിന് 56621 വോട്ടുകളായിരുന്നു ലഭിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിലും മികച്ച വിജയമായിരുന്നു മണ്ഡലത്തില്‍ എല്‍ഡിഎഫിന് നേടാന്‍ സാധിച്ചത്. യുഡിഎഫിനേക്കാല്‍ എട്ടായിരത്തിലേറെ വോട്ടിന്‍റെ ലീഡ്.

രണ്ടാം ടേം

രണ്ടാം ടേം

രണ്ടാം ടേം ആയതിനാല്‍ ഇത്തവണയും മണ്ഡലത്തില്‍ മുഹമ്മദ് മുഹസിന് തന്നെ അവസരം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അവസാന നിമിഷമാണ് പട്ടാമ്പി സീറ്റിനെ ചൊല്ലി സിപിഐയില്‍ ഭിന്നത രൂപപ്പെട്ടത്. മുഹമ്മദ് മുഹസിന് പകരം ഒകെ സെയ്തലവിയെ സ്ഥാനാർഥിയാക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം.

ഒകെ സെയ്തലവി വേണം

ഒകെ സെയ്തലവി വേണം

പാലക്കാട് ജില്ലാ എക്സിക്യൂട്ടിവ് അംഗമാണ് ഒകെ സെയ്തലവി. പന്ത്രണ്ട് അംഗ സിപിഐ പാലക്കാട് മണ്ഡലം കമ്മിറ്റി കമ്മിറ്റിയിൽ ഒൻപതു പേരും സെയ്തലവിയെ പിൻതുണക്കുന്നവരാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കാന്‍ സിപിഐ ജില്ലാ സെകട്ടറി കെപി സുരേഷ് രാജിന്റെ സാന്നിധ്യത്തിൽ മണ്ഡലം കമ്മിറ്റി ചേരും.

മണ്ണാര്‍ക്കാട് മത്സരിപ്പിക്കണം

മണ്ണാര്‍ക്കാട് മത്സരിപ്പിക്കണം

പട്ടാമ്പിയില്‍ സെയ്തലവിയെ മത്സരിപ്പിച്ച് മുഹമ്മദ് മുഹ്സിനെ മണ്ണാര്‍ക്കാട് മത്സരിപ്പിക്കണമെന്ന അഭിപ്രായവും ഉയര്‍ന്ന് വരുന്നുണ്ട്. ഏഴിന് ജില്ലാ കമ്മിറ്റി തയ്യാറാക്കുന്ന പട്ടികയിൽ പാർട്ടി സംസ്ഥാന സമിതിയാണ് അന്തിമതീരുമാനമെടുക്കുക.. സിപിഐ വിജയിച്ചിരുന്ന മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് തവണയായി ലീഗിലെ എന്‍ ഷംസുദ്ദീനാണ് വിജയിക്കുന്നത്.

ഗുണകരമാവില്ല

ഗുണകരമാവില്ല

ഇത്തവണ എന്ത് വിലകൊടുത്തും മണ്ണാര്‍ക്കാട് പിടിച്ചെടുക്കണമെന്നും അതിന് യുവ നേതാവ് എന്ന നിലയില്‍ മുഹസിനെ മണ്ഡലം മാറ്റി മത്സരിപ്പിക്കണമെന്നുമാണ് ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്. എന്നാല്‍ കോണ്‍ഗ്രസ് ഇത്തവണയും സിപി മുഹമ്മദിനെ പട്ടാമ്പിയില്‍ സ്ഥാനാര്‍ത്ഥിയാക്കാനാണ് ആലോചിക്കുന്നത്. ഈ സാഹചര്യത്തില്‍ മുഹസിന് മാറുന്നത് ഗുണകരമാവില്ലെന്നാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ പറയുന്നത്.

cmsvideo
  NCP മൂന്ന് സീറ്റുകളിൽ മത്സരിക്കും : Minister A K Saseendran | Oneindia Malayalam
  യുഡിഎഫില്‍ ലീഗും

  യുഡിഎഫില്‍ ലീഗും

  യുഡിഎഫില്‍ പട്ടാമ്പി സീറ്റിനായി മുസ്ലിം ലീഗും നീക്കം ശക്തമാക്കിയിട്ടുണ്ട്. അവര്‍ അധികമായി ചോദിക്കുന്ന മൂന്ന് സീറ്റുകളില്‍ ഒന്നാണ് പട്ടാമ്പി. ചടയമംഗലം ലീഗിന് വിട്ട് നല്‍കാമെന്ന അഭിപ്രായം നേരത്തെ ഉയര്‍ന്ന് വന്നിരുന്നുവെങ്കിലും ശക്തമായ പ്രാദേശിക വികാരം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് അവര്‍ പട്ടാമ്പി സീറ്റിനായുള്ള ആവശ്യം ശക്തമാക്കിയത്.

  ഓവിയ ഹെലന്റ് ഫോട്ടോ ഷൂട്ട്: ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

  English summary
  kerala assembly election 2021; disputes in cpi overMuhammad Muhsin candidateship in pattambi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X