പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

രണ്ട് ദിവസത്തിനുള്ളിൽ പ്രശ്നപരിഹാരം: എവി ഗോപിനാഥന് സുധാകരന്റെ ഉറപ്പ്, പിന്തുണച്ച് കോൺഗ്രസ് നേതാക്കൾ

Google Oneindia Malayalam News

പാലക്കാട്: കോൺഗ്രസുമായി ഇടഞ്ഞ് നിൽക്കുന്ന എംവി ഗോപിനാഥ് ഉയർത്തിയ പരാതികളിൽ പരിഹാരമുണ്ടാകുമെന്ന് പാർട്ടിയുടെ ഉറപ്പ്. മുതിർന്ന കോൺഗ്രസ് നേതാവ് കെ സുധാകരൻ നേരിട്ടെത്തി ഗോപിനാഥുമായി ചർച്ച നടത്തിയതിന് പിന്നാലെയാണ് ഇക്കാര്യത്തിൽ കെ സുധാകരൻ ഉറപ്പുനൽകിയിട്ടുള്ളത്. കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനവും സ്ഥാനാർത്ഥി നിർണ്ണയവും നടക്കാനിരിക്കെ പി ഗോപിനാഥൻ പാർട്ടി വിട്ടുപോകുന്നത് ക്ഷീണമാകുമെന്ന് കണ്ടാണ് കോൺഗ്രസ് ഊർജ്ജിതമായി അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തിവരുന്നത്.

തൃണമൂല്‍ മുന്‍ നേതാവ് ദിനേശ് ത്രിവേദി ബിജെപിയില്‍ ചേര്‍ന്നു, ചിത്രങ്ങള്‍ കാണാം

തനിക്കെതിരെ ആരോപണം ഉന്നയിക്കുമ്പോൾ ഫോൺ കോടിയേരിയുടെ ഭാര്യയുടെ കൈയ്യിൽ; കോടിയേരി മാപ്പ് പറയണമെന്ന് ചെന്നിത്തലതനിക്കെതിരെ ആരോപണം ഉന്നയിക്കുമ്പോൾ ഫോൺ കോടിയേരിയുടെ ഭാര്യയുടെ കൈയ്യിൽ; കോടിയേരി മാപ്പ് പറയണമെന്ന് ചെന്നിത്തല

ഡിസിസിയുടെ പിന്തുണ

ഡിസിസിയുടെ പിന്തുണ

ഗോപിനാഥൻ ഉയർത്തിയ പ്രശ്നങ്ങള്‍ വിശദമായി ചർച്ച ചെയ്തതിന് പിന്നാലെ ഇക്കാര്യങ്ങളെല്ലാം തന്നെ പാർട്ടി നേതൃത്വത്തേയും അറിയിച്ചിട്ടുണ്ട്. കെപിസിസി എന്ത് തീരുമാനമെടുത്താലും ഡിഡിസി നേതൃത്വം അതിനെ പിന്തുണയ്ക്കുമെന്നും കെ സുധാകരൻ വ്യക്തമാക്കിയിട്ടുണ്ട്. സുധാകരന്‍ പാലക്കാടെ പെരിങ്ങോട്ടുകുര്‍ശ്ശിയിലുള്ള എവി ഗോപിനാഥിന്റെ വീട്ടിലെത്തിയാണ് ചര്‍ച്ച നടത്തിയത്.

Recommended Video

cmsvideo
പാലക്കാട്; എ വി ഗോപിനാഥിന്റെ വിഷയത്തില്‍ തിരക്കിട്ട അനുനയ നീക്കത്തിന് കോണ്‍ഗ്രസ്
 പ്രശ്ന പരിഹാരത്തിന്

പ്രശ്ന പരിഹാരത്തിന്

പ്രശ്‌നങ്ങള്‍ക്ക് പരിഹരിക്കുന്ന തരത്തിലുള്ള നടപടികള്‍ സ്വീകരിക്കാന്‍ കെപിസിസി നേതൃത്വം തയാറാകുമെന്ന് ഇതോടെ ഉറപ്പായിട്ടുണ്ട്. നാളെ കെപിസിസി നേതൃത്വം നേരിട്ട് ഗോപിനാഥുമായും മുതിര്‍ന്ന നേതാക്കളുമായും ബന്ധപ്പെട്ട് ചർച്ചകള്‍ നടത്തും. തുടർന്ന് അനുയോജ്യമായ നടപടി രണ്ട് ദിവസത്തിനകം കൈക്കൊള്ളുമെന്നും കെ സുധാകരന്‍ കൂട്ടിച്ചേർത്തു.

കാത്തിരിക്കുമെന്ന്

കാത്തിരിക്കുമെന്ന്


അതേ സമയം ഈ വിഷയത്തിൽ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം വരുന്നതുവരെ കാത്തിരിക്കുമെന്ന് എ വി ഗോപിനാഥും അറിയിച്ചിട്ടുണ്ട്. ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാര്യങ്ങളെല്ലാം കെപിസിസി പ്രസിഡന്റിനെ ബോധ്യപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇവ പരിഹരിക്കപ്പെട്ടിട്ടില്ലെന്നും അതുവരെയും കാത്തിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 ഭീഷണി മുഴക്കി

ഭീഷണി മുഴക്കി

തന്നെയും തന്നോടൊപ്പം നിന്നവരേയും കോൺഗ്രസ് നേതൃത്വം തുടര്‍ച്ചയായി അവഗണിക്കുകയാണെന്നും, പ്രശ്‌നം പരിഹരിക്കപ്പെട്ടിട്ടില്ലെങ്കിൽ പാര്‍ട്ടി വിട്ടു പോകുമെന്നും ഗോപിനാഥ് ഭീഷണി മുഴക്കിയിട്ടുണ്ട്. ഇക്കാര്യത്തിലുള്ള തീരുമാനം അധികം വൈകരുതെന്നും അങ്ങനെ വന്നാല്‍ താന്‍ തന്റെ വഴി നോക്കുമെന്നും എവി ഗോപിനാഥ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഗോപിനാഥിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ പാർട്ടിക്കുള്ളിൽ ആരംഭിച്ചത്.

നേതാക്കൾ പാലക്കാട്ടേക്ക്

നേതാക്കൾ പാലക്കാട്ടേക്ക്

ഇതിനിടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ കെ എ ചന്ദ്രന്‍, വി എസ് വിജയരാഘവന്‍, കെ അച്യുതന്‍, എന്നിവരും ഗോപിനാഥിന്റെ വീട്ടിലെത്തി കെ സുധാകരനുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. അതേ സമയം കോൺഗ്രസുമായി ഇടഞ്ഞുനിൽക്കുന്ന ഗോപിനാഥിനെ പാലക്കാട് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ ഇടതുമുന്നണിയും ബിജെപിയും ഒരുപോലെ ശ്രമിക്കുന്നുണ്ട്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് അനുനയിപ്പിച്ച് ഒപ്പം നിർത്തുന്നതിനായി കെ സുധാകരൻ നേരിട്ട് പാലക്കാട്ടേക്ക് എത്തുന്നത്.

ഹോട്ട് ലുക്കിൽ നടി നിഖിത ശർമ്മയുടെ ചിത്രങ്ങൾ വൈറൽ

English summary
Kerala assembly election 2021: K Sudhakaran met AV Gopinath and ensures solution within two days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X