പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിടി ബൽറാമിനെ തൃത്താലയിൽ പൂട്ടും; കിടിലൻ നീക്കവുമായി സിപിഎം, ടിപി ഷാജി സ്ഥാനാർത്ഥി?

Google Oneindia Malayalam News

പാലക്കാട്; വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന, ശക്തമായ പോരാട്ടത്തിന് കളമൊരുങ്ങുന്ന ചില മണ്ഡലങ്ങളുണ്ട്. അതിലൊന്നാണ് വിടി ബൽറാമിന്റെ തൃത്താല. ഇത്തവണയും യുഡിഎഫിന് വേണ്ടി ബൽറാം തന്നെയാകും മത്സരിക്കുക. എന്നാൽ ഇവിടെ ആരെയാകും സിപിഎം മത്സരിപ്പിച്ചേക്കുകയെന്ന ചർച്ചകൾ ശക്തമാണ്.

മുൻ എംപി എംബി രാജേഷോ അല്ലേങ്കിൽ തൃപ്പൂണിത്തറ എംഎൽഎ എം സ്വരാജോ ബൽറാമിനെതിരെ ഇറങ്ങിയേക്കുമെന്നായിരുന്നു തുടക്കം മുതലുള്ള ചർച്ചകൾ. എന്നാൽ ഇതൊന്നുമല്ലാത്ത പുതിയൊരു പേരാണ് ഇവിടെ നിന്ന് എൽഡിഎഫിൽ നിന്ന് ഉയരുന്നത്.

 കോൺഗ്രസും സിപിഎമ്മും

കോൺഗ്രസും സിപിഎമ്മും

1965ല്‍ സംവരണ മണ്ഡലമായാണ് തൃത്താല രൂപീകരിക്കപ്പെട്ടത്. മണ്ഡലം നിലവിൽ വന്നത് മുതൽ കോൺഗ്രസിനേയും സിപിഎമ്മിനേയും മാറി മാറി ജയിപ്പിച്ചിട്ടുണ്ട് ഇവിടുത്തെ വോട്ടർമാർ. 1965ലും 1967ലും നടന്ന ആദ്യ രണ്ട് തിരഞ്ഞെടുപ്പിൽ സിപിഎം ആയിരുന്നു മണ്ഡലത്തിൽ നിന്ന് വിജയിച്ചത്. 70 ൽ സ്വതന്ത്രനായിരുന്നു വിജയം.

 കോൺഗ്രസ് ജയിച്ചു കയറി

കോൺഗ്രസ് ജയിച്ചു കയറി

എന്നാൽ 77 ൽ നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഇവിടെ നിന്ന് വിജയിച്ച് കയറി.തുടര്‍ന്ന് 1987 വരെ കോൺഗ്രസായിരുന്നു വിജയിച്ചത്. എന്നാല്‍ 1991ന് ശേഷം തൃത്താലയിൽ സിപിഎം ആധിപത്യമായിരുന്നു. 2006 വരെ സിപിഎം മണ്ഡലം കോട്ടയാക്കി കൈയ്യടക്കി. ഇതോടെയാണ് സിപിഎമ്മിനെ തറപറ്റിക്കാൻ 2011 ൽ യുവ നേതാവായ വിടി ബൽറാമിനെ കോൺഗ്രസ് മണ്ഡലത്തിൽ പരീക്ഷിക്കുന്നത്.

 അട്ടിമറി വിജയം

അട്ടിമറി വിജയം

എൽഡിഎഫിന്റെ കണക്ക് കൂട്ടലുകൾ എല്ലാം തെറ്റിച്ച് അട്ടിമറി വിജയം നേടാൻ ബൽറാമിന് സാധിച്ചു. സിപിഎമ്മിന്റെ പി മമ്മിക്കുട്ടിയെ 3438ന്റെ ഭൂരിപക്ഷത്തിലായിരുന്നു വിടി പരാജയപ്പെടുത്തിയത്. മമ്മിക്കുട്ടിക്ക് 54,424 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ബല്‍റാമിന് 57,727 വോട്ടുകളാണ് ലഭിച്ചത്.

 പരാജയപ്പെടുത്തണം

പരാജയപ്പെടുത്തണം

2016 ലും ബൽറാം വിജയം ആവർത്തിച്ചു. അതും 2011 ൽ നേടിയതിനേക്കാൾ ഏഴായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. എന്നാൽ ഇത്തവണ വിടിയെ എന്ത് വിധേനയും പരാജയപ്പെടുത്തണമെന്ന വികാരം പാർട്ടിയിലും അണികളിലും ശക്തമാണ്. അതുകൊണ്ട് തന്നെ ശക്തമായ നേതാവ് വേണമെന്നാണ് ആവശ്യം.

 പ്രാദേശിക വികാരം

പ്രാദേശിക വികാരം

എം സ്വരാജ് മത്സരിക്കുകയാണെങ്കിൽ മണ്ഡലത്തിൽ അട്ടിമറി ഉണ്ടാകുമെന്ന ചർച്ചകൾ ശക്തമായിരുന്നു.2016 ലും സ്വരാജിന്റെ പേരായിരുന്നു വിടിയ്ക്കെതിരെ ഉയർന്നത്. എന്നാൽ അന്ന് പ്രാദേശിക നേതൃത്വം ശക്തമായ എതിർപ്പ് ഉയർത്തിയിരുന്നു. ഇത് ആവർത്തിക്കാനുള്ള സാധ്യത നേതൃത്വം കാണുന്നുണ്ട്.

 വി ഫോർ പട്ടാമ്പി

വി ഫോർ പട്ടാമ്പി

മുൻ എംപി കൂടിയായ എംബി രാജേഷ് ഇവിടെ നിന്ന് മത്സരിക്കണമെന്ന ആവശ്യം ഉണ്ടെങ്കിലും അദ്ദേഹം മലമ്പുഴയിൽ നിന്ന് മത്സരിക്കുന്നതാണ് ഉചിതം എന്നാണ് ചർച്ചകൾ. ഇതോടെയാണ് മറ്റൊരു പേര് ഇടതുപക്ഷം ഇവിടെ ആലോചിക്കുന്നത്. വി ഫോർ പട്ടാമ്പി നേതാവ് ടിപി ഷാജിയുടെ പേരാണ് സിപിഎം മണ്ഡലത്തിലേക്ക് പരിഗണിക്കുന്നതെന്നാണ് റിപ്പോർട്ട്.

 സീറ്റ് നൽകാതിരുന്നതോടെ

സീറ്റ് നൽകാതിരുന്നതോടെ

കോണ്‍ഗ്രസ് സീറ്റ് നല്‍കാതിരുന്നതോടെയാണ് കെപിസിസി നിര്‍വാഹക സമിതിയംഗം കൂടിയായിരുന്ന ടി പി ഷാജിയുടെ നേതൃത്വത്തില്‍ വി ഫോർ പട്ടാമ്പി എന്ന കൂട്ടായ്മ രൂപീകരിച്ചത്. പട്ടാമ്പി നഗരസഭ തിരഞ്ഞെടുപ്പിൽ വാശിയേറി പോരാട്ടമായിരുന്നു വി ഫോർ പട്ടാമ്പി നടത്തിയത്.വിമതരായി മത്സരിച്ച ആറ് പേരും വിജയിച്ചു.

 നഗരസഭ ഭരണം പിടിച്ചു

നഗരസഭ ഭരണം പിടിച്ചു

നഗരസഭയിൽ 28 സീറ്റില്‍ 19 സീറ്റിലും വിജയിച്ച് കഴിഞ്ഞ തവണ അധികാരം പിടിച്ച യുഡിഎഫിന് വി ഫോർ പട്ടാമ്പിയുടെ പോരാട്ടം കനത്ത നഷ്ടമായിരുന്നു സമ്മാനിച്ചത്. മൂന്ന് സീറ്റ് മാത്രം നേടിയിരുന്ന എൽഡിഎഫിന് 11 സീറ്റുകൾ നേടാനും തിരഞ്ഞെടുപ്പിൽ സാധിച്ചു.
വി ഫോർ ഇടത് പക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ചതോടെ നഗരസഭ അധികാരം പിടിക്കാനും ഇടതുപക്ഷത്തിന് കഴിഞ്ഞു.

Recommended Video

cmsvideo
Actor krishnakumar joins bjp
 കോൺഗ്രസിനെതിരെ

കോൺഗ്രസിനെതിരെ

നഗരസഭ വൈസ് ചെയര്‍മാനാണ് ഷാജിയിപ്പോള്‍.
ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പിലും ഇടതുപക്ഷത്തിനെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് വി ഫോർ പട്ടാമ്പി. അതിനിടെയാണ് ഷാജിയെ തൃത്താലയിൽ മത്സരിപ്പിക്കാൻ സിപിഎം ഒരുങ്ങുന്നത്. മുന്‍ കോണ്‍ഗ്രസ് നേതാവായ ഷാജിക്ക് കോണ്‍ഗ്രസ് വോട്ടുകളടക്കം തൃത്താലയില്‍ നേടാനാവും എന്നാണ് സിപിഎം കണക്ക് കൂട്ടുന്നത്.

English summary
Kerala assembly election 2021; LDF to contest v for pattambi leader tp shaji against VT balram in thrithala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X