മലമ്പുഴയില്‍ എംബി രാജേഷ്; പാലക്കാട് ഷാഫിക്കെതിരെ നിതിന്‍ കണിച്ചേരി; 10 ലേറെ സീറ്റ് പിടിക്കാന്‍ ഇടത്
പാലക്കാട്: ഇടതുമുന്നണി എക്കാലത്തും സുരക്ഷിത കേന്ദ്രമായി കരുതിവരുന്ന ജില്ലയാണ് പാലക്കാട്. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് ജില്ലയില്‍ ആകെയുള്ള 12 മണ്ഡലങ്ങളില്‍ എട്ട് സീറ്റിലും വിജയിക്കാന്‍ എല്‍ഡിഎഫിന് സാധിച്ചിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ യുഡിഎഫ് വലിയ മുന്നേറ്റം ഉണ്ടാക്കുകയും പാലക്കാട്, ആലത്തൂര്‍ സീറ്റുകളില്‍ വിജയിക്കുകയും ചെയ്തെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ട് കണക്കുകള്‍ ഇടത് മുന്നണിക്ക് വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്. ജില്ലയില്‍ ഒരു മണ്ഡലം ഒഴികെ എല്ലായിടത്തും ലീഡ് പിടിക്കാന്‍ ഇടതുമുന്നണിക്ക് സാധിച്ചിരുന്നു. ഇതോടെ കഴിഞ്ഞ തവണ നഷ്ടമായ സീറ്റുകള്‍ അടക്കം തിരിച്ച് പിടിച്ച് ജില്ലയില്‍ സമ്പൂര്‍ണ്ണ വിജയമാണ് സിപിഎമ്മും എല്‍ഡിഎഫും ലക്ഷ്യമിടുന്നത്.

പാലക്കാട് മണ്ഡലത്തില്‍
ജില്ലയില്‍ കൂടുതല്‍ സീറ്റുകളില്‍ വിജയം ലക്ഷ്യമിട്ട് യുഡിഎഫും മികച്ച പ്രകടനത്തിന് ബിജെപിയും ഒരുങ്ങിയതോടെ പല മണ്ഡലങ്ങളിലും ശക്തമായ പോരാട്ടമാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. പാലക്കാട് മണ്ഡലത്തിലാണ് ഇത്തവണ ഏറ്റവും ശക്തമായ ത്രികോണ മത്സരം പ്രതീക്ഷിക്കുന്നത്. യുഡിഎഫില്‍ ഇത്തവണയും ഷാഫി പറമ്പില്‍ തന്നെയായാവും മത്സരിക്കാന്‍ ഇറങ്ങുക.

സന്ദീപ് വാര്യരെ ഇറക്കാന്‍ ബിജെപി
2011 ല്‍ സിപിഎമ്മിന്റെ സിറ്റിങ് എംഎല്‍എ കെകെ ദിവാകരനെ ഏഴായിരത്തിലേറെ വോട്ടിന് പരാജയപ്പെടുത്തിയാണ് പാലക്കാട് നിന്നും ഷാഫി പറമ്പില്‍ ആദ്യമായി വിജയിക്കുന്നത്. 2016 ലും ഷാഫി പറമ്പില്‍ വിജയം തുടര്‍ന്നപ്പോള്‍ ബിജെപിയിലെ ശോഭാ സുരേന്ദ്രനായിരുന്നു രണ്ടാംസ്ഥാനത്ത്. ഇത്തവണ സംസ്ഥാന വക്താവ് സന്ദീപ് വാര്യറെയാണ് ബിജെപി മണ്ഡലത്തിലേക്ക് പരിഗണിക്കുന്നത്.

നിതിൻ കണിച്ചേരി
സന്ദീപ് വാര്യർ അല്ലെങ്കിൽ, സംസ്ഥാന നേതൃനിരയിൽനിന്നും ഒരാള്‍ പാലക്കാടേക്ക് എത്തിയേക്കും. ശോഭാ സുരേന്ദ്രന് ഉണ്ടാവില്ല എന്നകാര്യം എന്തായാലും വ്യക്തമാണ്. യുവ പ്രാതിനിധ്യം എന്ന നിലയില്‍ മുന്‍ ജില്ലാ പഞ്ചായത്തംഗം നിതിൻ കണിച്ചേരിയുടെ പേരാണ് പാലക്കാട് ഇടത് സ്ഥാനാർത്ഥിയായി ഉയര്‍ന്ന് കേള്‍ക്കുന്നത്. എന്‍ എന്‍ കൃഷ്ണദാസിന്റെ പേരും പട്ടികയിലുണ്ട്.

മലമ്പുഴ സീറ്റില്‍ എംബി രാജേഷ്
കഴിഞ്ഞ നാല് തവണയും വിഎസ് അച്യുതാനന്ദന് വിജയിച്ച മലമ്പുഴ സീറ്റിലേക്ക് എംബി രാജേഷിന്റെ പേരിനാണ് ഇപ്പോള്‍ മുന്‍തൂക്കം. തുടക്കത്തില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവന്റെ പേരിനായിരുന്നു മുന്‍തൂക്കം. മണ്ഡലം രൂപീകൃതമായ 1967 മുതല്‍ സിപിഎം മാത്രം വിജയിച്ചിട്ടുള്ള മണ്ഡലമാണ് മലമ്പുഴ. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ ഇരുപതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം എല്‍ഡിഎഫിനുണ്ടായിരുന്നു.

മലമ്പുഴയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി
ബിജെപി നിരയില്‍ നിന്നും സി കൃഷ്ണകുമാര്‍ വീണ്ടും മലമ്പുഴയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാവും. കഴിഞ്ഞ തവണ കോണ്‍ഗ്രസിലെ വിഎസ് ജോയിയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി അച്യുതാനന്ദന് പിറകിലായി രണ്ടാം സ്ഥാനത്ത് എത്താന്‍ സി കൃഷ്ണകുമാറിന് സാധിച്ചിരുന്നു. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിയേക്കാള്‍ വോട്ടുകള്‍ മണ്ഡലത്തില്‍ നേടാന്‍ കഴിഞ്ഞതാണ് യുഡിഎഫ് പ്രതീക്ഷ. പി രാമന്‍കുട്ടിയെ മലമ്പുഴയില്‍ സ്ഥാനാര്‍ത്ഥിയാക്കാനാണ് യുഡിഎഫ് നീക്കം.

നെന്മാറയിലും ആലത്തൂരും
നെന്മാറയിലും ആലത്തൂരും സിറ്റിങ് എംഎൽഎമാരായ കെ ബാബുവം കെഡി പ്രസേന്നനും വീണ്ടും ഇടതു സ്ഥാനാർഥികളാകും. രണ്ടും എല്‍ഡിഎഫ് സുരക്ഷിത മണ്ഡലങ്ങായി കാണുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ നെന്മാറയില് പതിനായിരത്തിലേറെയും ആലത്തുരില് പതിനാറായിരത്തിലേറേയും ഭൂരിപക്ഷം എല്‍ഡിഎഫിനുണ്ട്. യുഡിഎഫില്‍ നെന്മാറ സീറ്റ് ഇത്തവണ സിഎംപി ആവശ്യപ്പെട്ടിട്ടുണ്ട്.

സിഎംപിക്ക് ലഭിച്ചാല്‍
2011 ല്‍ എംവി രാഘവന് മത്സരിച്ച് തോറ്റ സീറ്റാണ് നെന്മാറ. ഈ വികാരം മുന്‍നിര്‍ത്തിയാണ് നെന്മാറ സീറ്റിനായുള്ള അവകാശ വാദം സിഎംപി ശക്തമാക്കിയത്. സീറ്റ് സിഎംപിക്ക് ലഭിക്കുകയാണെങ്കില്‍ ലാഡർ ചെയർമാൻ സ എൻ വിജയകൃഷ്ണെൻറ പേരാണ് ഉയര്‍ന്ന് കേൾക്കുന്നത്. ആലത്തൂരിൽ കെപിസിസി അംഗം പാളയം പ്രദീപ്, യൂത്ത് കോണ്‍ഗ്രസ് നേതാവ് കെഎം ഫെബിൻ എന്നിവരിൽ ഒരാൾ പരിഗണിക്കപ്പെേട്ടക്കാം.

മത്സരിച്ചത് കേരള കോണ്‍ഗ്രസ്
യുഡിഎഫില്‍ കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസ് മത്സരിച്ച സീറ്റാണ് ആലത്തൂര്‍. സിപിഎമ്മിലെ കെഡി പ്രസേനന്‍ എതിരെ 36060 വോട്ടിനായിരുന്നു കേരള കോണ്‍ഗ്രസിലെ കെ കുശലകുമാര്‍ പരാജയപ്പെട്ടത്. ഇത്തവണ സീറ്റിനായി അവകാശ വാദം ഉന്നയിക്കില്ലെന്ന് കേരള കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫ് വ്യക്തമാക്കിയ സാഹചര്യത്തില്‍ സീറ്റ് ഏറ്റെടുക്കല്‍ കോണ്‍ഗ്രസിന് എളുപ്പമാണ്.

എല്‍ജെഡി-ജെഡിഎസ് ലയനം
എല്‍ജെഡി-ജെഡിഎസ് ലയനം നടന്നാലും ഇല്ലെങ്കിലും ചിറ്റൂരിൽ മന്ത്രി കെ കൃഷ്ണൻകുട്ടിതന്നെയായിരിക്കും ഇടത് സ്ഥാനാര്‍ത്ഥി. കഴിഞ്ഞ തവണ കോണ്‍ഗ്രസിന്റെ സിറ്റിങ് എംഎല്‍എ കെ അച്യുതനെതിരെ ഏഴായിരത്തിലേറെ വോട്ടനായിരുന്നു കൃഷ്ണന് കുട്ടിയുടെ വിജയം. യുഡിഎഫ് നിരയില്‍ കെ. അച്യുതൻ അനാരോഗ്യം കാരണം മത്സരരംഗത്ത് ഉണ്ടാവില്ല. ഡിസിസി വൈസ് പ്രസിഡന്റ് സുമേഷ് അച്യുതനെ മണ്ഡലത്തില്‍ മത്സരിപ്പിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.

തരൂരില്‍ ആര്
നാല് തവണ എംഎല്‍എയും രണ്ട് തവണ മന്ത്രിയുമായ എകെ ബാലന് ഇത്തവണ സീറ്റ് ലഭിക്കുമോയെന്ന കാര്യത്തില്‍ സംശയമാണ്. ബാലന് പകരം തരൂരില്‍ മുൻ ജില്ല പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. കെ. ശാന്തകുമാരി, പട്ടികജാതി ക്ഷേമ സമിതി ജില്ല ഭാരവാഹി പൊന്നുകുട്ടൻ എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്. യുഡിഎഫ് നിരയില്‍ കുഴൽമന്ദം പഞ്ചായത്ത് മുൻ പ്രസിഡൻറ് സി പ്രകാശ്, യൂത്ത് കോണ്‍ഗ്രസ് നേതാവ് സുനിൽ ലാലൂർ എന്നിവര്‍ക്കാണ് പരിഗണന.
Recommended Video

കോങ്ങാടും മണ്ണാര്‍ക്കാടും
കോങ്ങാട് എല്‍ഡിഎഫ് നിരയില്‍ വിപി സുമോദ്, യുഡിഎഫില്‍ കെഎ തുളസി, സ്വാമിനാഥൻ എന്നിവരുടെ പേരുകള്‍ക്കാണ് മുന്‍ഗണന. മണ്ണാര്‍ക്കാട് എന്‍ ഷംസുദ്ദീന് വീണ്ടും ജനവിധി തേടും. എഐവൈഎഫ് ജില്ലാ പ്രസിഡന്റ് പി നൗഷാദ്, പാര്‍ട്ടി ജില്ലാ എക്സിക്യൂട്ടീവ് അംഗം ഓകെ സെയ്തലവി എന്നിവര്‍ക്കാണ് സിപിഐ പരിഗണന നല്‍കുന്നത്. ഷൊർണ്ണൂരിൽ സിപിഎമ്മിലെ പികെ ശശിയും പട്ടാമ്പിയില്‍ മുഹമ്മദ് മുഹ്സിന് വീണ്ടും ഇടത് സ്ഥാനാര്‍ത്ഥികളാവും.












Click it and Unblock the Notifications