Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉറപ്പാണ് തൃത്താല: വോട്ടെടുപ്പ് അവസാനിച്ചപ്പോൾ ശുഭപ്രതീക്ഷയാണുള്ളതെന്ന് എംബി രാജേഷ്

പാലക്കാട്; തൃത്താലയിലെ രൂക്ഷമായ കുടിവെള്ള പ്രശ്നവും വികസന മുരടിപ്പും ഈ തെരഞ്ഞെടുപ്പിൽ ചർച്ചാവിഷയമാക്കാൻ കഴിഞ്ഞെന്ന് ഇടത് സ്ഥാനാര്‍ത്ഥി എംബി രാജേഷ്. പൊള്ളയായ വാക്കുകൾ കൊണ്ട് നാളുകൾ നീക്കുന്നവർക്ക് മറുപടി പറയേണ്ടി വന്നു. വോട്ടെടുപ്പ് അവസാനിച്ചപ്പോൾ ശുഭപ്രതീക്ഷയാണുള്ളത്. ഗുരുതരമായ വികസന മുരടിപ്പ് ചർച്ച ചെയ്യുമ്പോൾ ജനങ്ങളെ കബളിപ്പിക്കുന്ന ചെറുനാടകങ്ങൾ കളിക്കാനുള്ള ശ്രമങ്ങളെ ജനങ്ങൾ തന്നെ മുന്നിൽ നിന്ന് ചെറുത്തുവെന്നും പറഞ്ഞ എംബി രാജേഷ് നിർണായകമായ ഈ തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്ത തൃത്താലയിലെ എല്ലാ വോട്ടർമാർക്കും നന്ദി രേഖപ്പെടുത്തുകയും ചെയ്യുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

കേരളം ആര് ഭരിക്കും: വോട്ട് രേഖപ്പെടുത്തി പ്രമുഖർ, ചിത്രങ്ങള്‍ കാണാം

നിർണായകമായ ഈ തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്ത തൃത്താലയിലെ എല്ലാ വോട്ടർമാർക്കും നന്ദി. ഒരു മാസം നീണ്ടു നിന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ തൃത്താലയിലെ ജനങ്ങൾ എന്നോട് കാട്ടിയ സ്നേഹവായ്പ് നിസ്സീമമാണ്. ആബാലവൃദ്ധം ജനങ്ങളുടെ സ്നേഹപ്രകടനങ്ങൾ ഈ കടുത്ത വേനലിൽ വലിയ ഊർജമാണ് നൽകിയത്. എല്ലാ കുതന്ത്രങ്ങളെയും നേരിട്ട് നിശ്ചയദാർഢ്യത്തോടെ, വിശ്രമമില്ലാതെ ഒരു മാസം പ്രവർത്തിച്ച മണ്ഡലത്തിലെ എൽ ഡി എഫ് പ്രവർത്തകരോട്, ലോകത്തിന്റെ പല ഭാഗങ്ങളിലും ഇരുന്ന് ഐക്യദാർഢ്യം പ്രഖ്യാപിച്ച പ്രിയ സഖാക്കളോടുള്ള കടപ്പാട് വാക്കുകളിൽ തീരില്ല.

 rajesh-balram-1

തൃത്താലയിലെ രൂക്ഷമായ കുടിവെള്ള പ്രശ്നവും വികസന മുരടിപ്പും ഈ തെരഞ്ഞെടുപ്പിൽ ചർച്ചാവിഷയമാക്കാൻ കഴിഞ്ഞു. പൊള്ളയായ വാക്കുകൾ കൊണ്ട് നാളുകൾ നീക്കുന്നവർക്ക് മറുപടി പറയേണ്ടി വന്നു. ഗുരുതരമായ വികസന മുരടിപ്പ് ചർച്ച ചെയ്യുമ്പോൾ ജനങ്ങളെ കബളിപ്പിക്കുന്ന ചെറുനാടകങ്ങൾ കളിക്കാനുള്ള ശ്രമങ്ങളെ ജനങ്ങൾ തന്നെ മുന്നിൽ നിന്ന് ചെറുത്തു. തൃത്താലയിലെ ജനങ്ങൾക്കു പുറമേ കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള സാംസ്കാരിക പ്രവർത്തകർ പിന്തുണയുമായി രംഗത്തുവന്നു.

സാമൂഹ്യ മാധ്യമങ്ങളിലൂടെയും നിരവധി പേർ പിന്തുണയുമായി എത്തി. അവരെയെല്ലാം കൃതജ്ഞതയോടെ ഓർക്കുന്നു. തെരഞ്ഞെടുപ്പിൽ രാഷ്ട്രീയവും വികസന പ്രശ്നങ്ങളുമാണ് ചർച്ചയാക്കാൻ ശ്രമിച്ചത്. മറുപടിയായി കിട്ടിയത് വ്യക്തിപരമായ അധിക്ഷേപമാണ്. എല്ലാ പ്രകോപനങ്ങളെയും സമചിത്തതയോടെ നേരിട്ട് മറികടക്കാൻ കഴിഞ്ഞു. വോട്ടെടുപ്പ് അവസാനിച്ചപ്പോൾ ശുഭപ്രതീക്ഷയാണുള്ളത്. ഉറപ്പാണ് എല്‍ഡിഎഫ്, ഉറപ്പാണ് തൃത്താല. ഒപ്പം നിന്ന എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി രേഖപ്പെടുത്തുന്നു.


വ്യത്യസ്ത വസ്ത്രങ്ങളില്‍ നഭ നടേഷ്; അടിപൊളി ചിത്രങ്ങള്‍ കാണാം

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+