Get Updates
Get notified of breaking news, exclusive insights, and must-see stories!

ബൽറാം വീഴും, തൃത്താലയിൽ 3000 വോട്ടിന് എംബി രാജേഷ് ജയിക്കും..പാലക്കാട് 10 സീറ്റ് ഉറപ്പിച്ച് എൽഡിഎഫ്

പാലക്കാട്; ഇടത് കോട്ടയാണ് പാലക്കാട്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ അട്ടിമറി വിജയമായിരുന്നു ജില്ലയിൽ എൽഡിഎഫ് നേടിയത്. ആകെയുള്ള 12 മണ്ഡലങ്ങളിൽ ഒൻപതും ജയിക്കാൻ എൽഡിഎഫിനായിരുന്നു. അതേസമയം യുഡിഎഫ് വെറും മൂന്നിലേക്ക് ഒതുങ്ങി.

ഇത്തവണ സംസ്ഥാനത്ത് തന്നെ ഏറ്റവും ശക്തമായ ത്രികോണ പോരാട്ടങ്ങൾക്ക് വേദിയായ ജില്ല കൂടിയാണ് പാലക്കാട്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിലെ മുന്നേറ്റം ആവർത്തിക്കുമെന്ന് യുഡിഎഫ് അവകാശപ്പെടുന്നുണ്ടെങ്കിലും ഇത്തവണ ജില്ലയിൽ എൽഡിഎഫ് തരംഗം തീർക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിക്കുകയാണ് എൽഡിഎഫ് കേന്ദ്രങ്ങൾ.

12 ൽ 9 ഉം പിടിച്ചു

12 ൽ 9 ഉം പിടിച്ചു

പട്ടാമ്പി, ഷൊര്‍ണൂര്‍, ഒറ്റപ്പാലം, കോങ്ങാട്, മലമ്പുഴ, ചിറ്റൂര്‍, നെന്‍മാറ, ആലത്തൂര്‍, തരൂര്‍ എന്നീ മണ്ഡലങ്ങളായിരുന്നു കഴിഞ്ഞ തവണ എൽഡിഎഫ് വിജയിച്ചത്. പാലക്കാട്, തൃത്താല, മണ്ണാര്‍ക്കാട് എന്നീ മൂന്ന് മണ്ഡലങ്ങളില്‍ മാത്രമേ യുഡിഎഫിന് ജയിക്കായുള്ളു.എന്നാൽ ഇത്തവണ തൃത്താല ഉൾപ്പെടെ പിടിച്ച് സീറ്റ് ഉയർത്തുമെന്നാണ് എൽഡിഎഫ് വിലയിരുത്തൽ.

യുവതുർക്കികളുടെ പോരാട്ടം

യുവതുർക്കികളുടെ പോരാട്ടം

ഇത്തവണ കടുത്ത മത്സരത്തിനായിരുന്നു മണ്ഡലം വേദിയായത്. ഹാട്രിക് വിജയം നേടുകയെന്ന ലക്ഷ്യത്തോടെ കോൺഗ്രസിന് വേണ്ടി വിടി ബൽറാമും ഒരിക്കൽ കൈവിട്ട മണ്ഡലം തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെ യുവ നേതാവ് എംബി രാജേഷും ഇറങ്ങിയതോടെയാണ് പോര് കനത്തത്. കഴിഞ്ഞ തവണത്തേതിനെക്കാൾ ഭൂരിപക്ഷം ഉയർത്തി വിജയിക്കുമെന്നാണ് വിടിയും കോൺഗ്രസും ക്യാമ്പും അവകാശപ്പെടുന്നത്.

എംബി രാജേഷ് വിജയിക്കുമെന്ന്

എംബി രാജേഷ് വിജയിക്കുമെന്ന്

എന്നാൽ തൃത്താലയിൽ അട്ടിമറി വിജയം നേടാൻ എംബി രാജേഷിന് സാധിക്കുമെന്ന് സിപിഎം വിലയിരുത്തുന്നു. തൃത്താലയിൽ തുടക്കം മുതൽ അവസാനംവരെ പ്രചാരണത്തിലും ബൂത്തു പ്രവർത്തനത്തിലും മേൽക്കൈ നിലനിർത്താൻ സാധിച്ചിട്ടുണ്ടെന്നും സ്ഥാനാർത്ഥിയെ തിരുമാനിച്ചതിൽ ഉൾപ്പെടെ മുൻതൂക്കം നേടാൻ സാധിക്കുമെന്നുമാണ് എൽഡിഎഫ് പ്രതീക്ഷ .

3000ത്തിലധികം വോട്ട്

3000ത്തിലധികം വോട്ട്

കുടിവെള്ള പ്രശ്നം ഉൾപ്പെടെയുള്ള വികസന വിഷയങ്ങൾ ഉയർത്തിക്കാട്ടിയത് ഗുണകരമായി. മണ്ഡലത്തിൽ എംഎൽഎയ്ക്കെതിരെ നിലനിൽക്കുന്ന വികരാവും എൽഡിഎഫിന് അനുകൂലമാകും. ഇതുകൂടാതെ ന്യൂനപക്ഷ വോട്ടുകളും പെട്ടിയിൽ വീണെന്ന് സിപിഎം കണക്ക് കൂട്ടുന്നു. ഇതോടെ 3000 ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ മണ്ഡലത്തിൽ വിജയിക്കാനാകുമെന്നും സിപിഎം കണക്കാക്കുന്നത്.

5000 ഭൂരിപക്ഷമെന്ന്

5000 ഭൂരിപക്ഷമെന്ന്

അതേസമയം ഇത്തവണയും അത്ഭുതം സംഭവിക്കില്ലെന്ന് ഉറപ്പിക്കുകയാണ് യുഡിഎഫ്. രാജേഷ് കടുത്ത മത്സരം തീർത്തുവെങ്കിലും അയ്യായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വിജയിക്കാനാകുമെന്നുമാണ് ബൂത്ത് തലത്തിൽ നിന്നുള്ള കണക്കുകളുടെ അടിസ്ഥാനത്തിൽ യുഡിഎഫ് ഉറപ്പിക്കുന്നത്.

ഒറ്റപ്പാലം ചുവന്ന് തുടക്കും

ഒറ്റപ്പാലം ചുവന്ന് തുടക്കും

ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടകളിൽ ഒന്നായ ഒറ്റപ്പാലം ഇക്കുറിയും ചുവക്കുമെന്നും സിപിഎം കണക്കാക്കുന്നു. സിപിഎമ്മിലെ യുവനേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ കെ പ്രേമംകുമാറാണ് ഇടത് സ്ഥാാർത്ഥി. 8000ലധികം വോട്ടു ഭൂരിപക്ഷം കിട്ടുമെന്നാണു പാർട്ടിയുടെ അന്തിമ കണക്ക്.

കാറ്റ് ഇടത്തോട്ടേക്ക് തന്നെ

കാറ്റ് ഇടത്തോട്ടേക്ക് തന്നെ

നെൻമാറയിലും കാറ്റ് ഇടത്തോട്ട് തന്നെ വീശുമെന്ന് സിപിഎം 2016ല്‍ 7408 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫ് വിജയിച്ചത്. ഇത്തവണ യുഡിഎഫിന് ബിജെപി വോട്ടുകൾ ഉൾപ്പെടെ ലഭിച്ചിട്ടുണ്ടെങ്കിലും ഇടത് കോട്ടയ്ക്ക് യാതൊരു ഇളക്കവും തട്ടില്ല. അതേസമയം ഭൂരിപക്ഷത്തിൽ ചെറിയ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുമെന്നാണ് സിപിഎം കണക്ക്.

മുഹ്സിൻ വിജയിക്കുമെന്ന്

മുഹ്സിൻ വിജയിക്കുമെന്ന്

2016 ൽ കോൺഗ്രസിൽ നിന്ന് തിരിച്ചുപിടിച്ച പട്ടാമ്പി യുവ നേതാവ് മുഹമ്മദ് മുഹ്സിനിലൂടെ ഇക്കുറിയും നിലനിർത്താനാകും. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റും യുഡിഎഫ് സ്ഥാനാർത്ഥിയുമായ റിയോസ് മുക്കോളി ശക്തമായ മത്സരമാണ് കാഴ്ച വെച്ചത്. എന്നാൽ സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ ഉൾപ്പെടെ നേടിയ മേൽക്കൈ നിലനിർത്താനാകുമെന്നാണ് എൽഡിഎഫ് പ്രതീക്ഷിക്കുന്നത്.

മണ്ണാർക്കാട് കടുത്ത മത്സരം

മണ്ണാർക്കാട് കടുത്ത മത്സരം

കോൺഗ്രസ് വിമത കൂട്ടായ്മയായ വി ഫോർ പട്ടാമ്പിയുടെ പിന്തുണ ഇവിടെ ഇടതുപക്ഷത്തിനാണ് അതും ഗുണം ചെയ്യുമെന്നുള്ള വിലയിരുത്തപ്പെടുന്നുണ്ട്. അതേസമയം യുഡിഎഫിന്റെ സിറ്റിംഗ് സീറ്റായ മണ്ണാർക്കാട് ഇത്തവണ കടുത്ത മത്സരമാണ് നടന്നതെന്നാണ് സിപിഎം വിലയിരുത്തുന്നത്. സിപിഐയിലെ സുരേഷ് രാജ് ആണ് ഇവിടെ ഇടതുസ്ഥാനാർത്ഥി.കഴിഞ്ഞ തവണ 12,325 വോട്ടുകള്‍ക്കാണ് സുരേഷ് രാജ് ഷംസുദ്ദീനോട് പരാജയപ്പെട്ടത്.

20,000 ത്തോളം ഭൂരിപക്ഷം

20,000 ത്തോളം ഭൂരിപക്ഷം

മലമ്പുഴയില്‍ തോറ്റ ചരിത്രം ഇടതുമുന്നണിക്കില്ല. ഇത്തവണയും ചരിത്രം തിരുത്തില്ലെന്നാണ് എൽഡിഎഫ് പറയുന്നു. ഇവിടെ യുഡിഎഫ് ബിജെപിക്കായി വോട്ട് മറിച്ചുവെന്ന ആരോപണം സിപിഎം ഉയർത്തിയിരുന്നു. എന്നാൽ ഇത്തരം കൂട്ടുകച്ചവടങ്ങളൊന്നും വിജയിക്കില്ലെന്നും മണ്ഡലത്തിൽ 20,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും സിപിഎം കണക്ക് കൂട്ടുന്നു.

Recommended Video

cmsvideo
    പിണറായി സര്‍ക്കാരിന് തുടര്‍ഭരണമെന്ന് സംസ്ഥാന ഇന്റലിജന്‍സ് | Oneindia Malayalam
    നിലനിർത്തും

    നിലനിർത്തും

    പാലക്കാട് കഴിഞ്ഞ തവണത്തേക്കാൾ മികച്ച പ്രകടനം കാഴ്ച വെയ്ക്കാൻ സാധിക്കുമെന്നാണ് സിപിഎം പ്രതീക്ഷ. 2016 ൽ മണ്ഡലത്തിൽ എൽഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. ആലത്തൂർ, തരൂർ, കോങ്ങാട്, ചിറ്റൂർ, ഷൊർണൂർ എന്നീ മണ്ഡലങ്ങൾ മികച്ച ഭൂരിപക്ഷത്തിൽ തന്നെ നിലനിർത്തുമെന്നും എൽഡിഎഫ് കണക്കാക്കുന്നു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+