പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പട്ടാമ്പി തന്നാല്‍ മുഹമ്മദ് മുഹസിനെ തറപറ്റിക്കാമെന്ന് മുസ്ലീം ലീഗ്: നെന്‍മാറ പിടിക്കാമെന്ന് സിഎംപിയും

Google Oneindia Malayalam News

പാലക്കാട്; നിയമസഭ തിരഞ്ഞെടുപ്പിൽ സീറ്റ് വിഭജനം പരമാവധി തർക്കങ്ങളില്ലാതെ പൂർത്തിയാക്കണമെന്നും വിജയ സാധ്യത മാത്രം മുന്നിൽ കണ്ടാകണം പ്രവർത്തനമെന്നുമാണ് എഐസിസി നേതൃത്വം സംസ്ഥാന നേതാക്കളോട് ആവശ്യപ്പെട്ടിരിക്കുന്നത്. മലബാറിൽ കോൺഗ്രസ് വിജയ പ്രതീക്ഷ പുലർത്തുന്ന ജില്ലകളിലൊന്നായ പാലക്കാട് ഇതിനോടകം തന്നെ സീറ്റ് വിഭജന ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. വിജയ സാധ്യത മുന്നിൽ കണ്ട് കൊണ്ട് നിർണായക മത്സരത്തിന് കളമൊരുങ്ങുന്ന സീറ്റുകൾ ഏറ്റെടുക്കാനാണ് കോൺഗ്രസ് ആലോചന. വിശദാംശങ്ങളിലേക്ക്

ആകെയുള്ള 12 സീറ്റ്

ആകെയുള്ള 12 സീറ്റ്

പാലക്കാട് ജില്ലയിൽ ആകെയുള്ള 12 സീറ്റിൽ കഴിഞ്ഞ നിയമസഭ തിരഞ്ഞടുപ്പിൽ 10 സീറ്റിൽ കോൺഗ്രസും ഓരോ സീറ്റിൽ ലീഗും കേരള കോൺഗ്രസും വീതമായിരുന്നു മത്സരിച്ചത്. ഇതിൽ ആകെ മൂന്ന് സീറ്റുകളിൽ മാത്രമാണ് യുഡിഎഫിന് ജയിക്കാൻ സാധിച്ചത്. പാലക്കാട്, തൃത്താല, മണ്ണാർക്കാട് എന്നീ സീറ്റുകളായിരുന്നു ലഭിച്ചത്.

മത്സരത്തിന് ഇവർ

മത്സരത്തിന് ഇവർ

ഇത്തവണയും കോൺഗ്രസിന് വേണ്ടി പാലക്കാട് ഷാഫി പറമ്പിലും തൃത്താലയിൽ വിടി ബൽറാമും തന്നെ മത്സരത്തിന് ഇറങ്ങും.
കഴിഞ്ഞ തവണ കോൺഗ്രസ് എം മത്സരിച്ച ആലത്തൂർ സീറ്റ് കൂടി ഏറ്റെടുക്കണമെന്ന നിലപാടിലാണ് കോൺഗ്രസ്. അതേസമയം
തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ ഇത്തവണ ഘടകക്ഷികൾ കൂടുതൽ സീറ്റുകൾക്കായി മുന്നണിയിൽ ആവശ്യം ഉയർത്തുന്നുണ്ട്.

സീറ്റുകൾ വെച്ച് മാറാൻ

സീറ്റുകൾ വെച്ച് മാറാൻ

മുസ്ലീം ലീഗും സിഎംപിയുമാണ് സീറ്റുകൾക്കായി രംഗത്തെത്തിയിരിക്കുന്നത്. നെൻമാറ സീറ്റ് തങ്ങൾക്ക് വേണമെന്നാണ് സിഎംപി ആവശ്യം ഉയർത്തിയിരിക്കുന്നത്. അതേസമയം മണ്ണാർക്കാട് സീറ്റിന് പുറമെ പട്ടാമ്പിയാണ് മുസ്ലീം ലീഗ് ജില്ലയിൽ അധികമായി ആവശ്യപ്പെടുന്ന സീറ്റുകളിൽ ഒന്ന്.
മണ്ഡലത്തിൽ കോൺഗ്രസിനേക്കാൾ വിജയ സാധ്യത ലീഗിനാണനെന്നാണ് തദ്ദേശ കണക്കുകൾ ചൂണ്ടിക്കാട്ടി ലീഗ് പറയുന്നത്.

യൂത്ത് ലീഗ് നേതൃത്വം

യൂത്ത് ലീഗ് നേതൃത്വം

എൽഡിഎഫിൽ നിന്നും സീറ്റ് തിരിച്ചുപിടിക്കാൻ ഇവിടെ ലീഗ് മത്സരിയ്ക്കുന്നതാണ് നല്ലതെന്നും യൂത്ത് ലീഗ് പ്രദേശിക നേതൃത്വം പറയുന്നു. ഇതേ ആവശ്യം ഉയർത്തി നേരത്തേ ലീഗ് പ്രാദേശിക നേതൃത്വം ജില്ലാ കമ്മിറ്റിക്കും സംസ്ഥാന കമ്മിറ്റിക്കും കത്തയച്ചിരുന്നു. മുൻ മന്ത്രി കെഇ ഇസ്മയിലിന്റെ തട്ടകമായ പട്ടാമ്പിയിൽ 2001 ലാണ് കോൺഗ്രസ് പിടിച്ചെടുത്തത്.

കന്നിയങ്കത്തിൽ തന്നെ

കന്നിയങ്കത്തിൽ തന്നെ

എന്നാൽ 2016 ൽ സിപിഐ സ്ഥാനാർത്ഥിയായ ജെഎൻയു വിദ്യാർത്ഥി മുഹ്മദ് മുഹ്സിൻ കന്നിയങ്കത്തിലൂടെ മണ്ഡലം പിടിച്ചെടുക്കുകയായിരുന്നു. മണ്ഡലത്തിൽ ഉത്തവണയും എൽഡിഎഫിന് വേണ്ടി മുഹമ്മദ് മുഹ്സിൻ തന്നെയാകും മത്സരിച്ചേക്കുക. അങ്ങനെയെങ്കിൽ യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ എംഎ സമദിനെ മത്സരിപ്പിച്ച് മണ്ഡലം തിരിച്ച് പിടിക്കണമെന്ന് ലീഗ് ചൂണ്ടിക്കാട്ടുന്നത്.

മത്സരിക്കാൻ തയ്യാർ

മത്സരിക്കാൻ തയ്യാർ

അതേസമയം സീറ്റ് വിട്ട് നൽകാൻ കോൺഗ്രസ് തയ്യാറല്ല. മാത്രമല്ല കെപിസിസി ഉപാധ്യക്ഷൻ കൂിയായ സിപി മുഹമ്മദ് ഇവിടെ മത്സരിക്കാനുള്ള ചരടുവലിയും ശക്തമാക്കിയിട്ടുണ്ട്. എന്നാൽ മൂന്ന് തവണ മത്സരിച്ച നേതാക്കൾ ഇത്തവണ മത്സരിക്കേണ്ടെന്ന നിർദ്ദേശം കോൺഗ്രസ് നേതൃത്വം മുന്നോട്ട് വെച്ച സാഹചര്യത്തിൽ പാർട്ടിയിൽ മുഹമ്മദിനെതിരെ ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്.

കോൺഗ്രസ് ഏറ്റെടുക്കണം

കോൺഗ്രസ് ഏറ്റെടുക്കണം

അതേസമയം മണ്ണാർക്കാട് സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന ആവശ്യമാണ് ലീഗിൽ ഉയരുന്നത്. എന്നാൽ ഇതിനെ ലീഗും ശക്തമായി എതിർക്കുന്നുണ്ട്. കഴിഞ്ഞ തവണ എൻഎം ഷംസുദ്ദീൻ മണ്ഡലത്തിൽ മറ്റൊരു പുതിയ സ്ഥാനാർത്ഥിയ്ക്കായി മുസ്ലീം ലീഗ് നേതൃത്വം ചർച്ചകള്‍ ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം.

നെൻമാറ സീറ്റിനായി

നെൻമാറ സീറ്റിനായി

നെൻമാറയ്ക്കായി സിഎംപിയും നിലപാട് ശക്തമാക്കിയിട്ടുണ്ട്. ഇവിടെ എംവിആര്‍ കാന്‍സര്‍ സെന്ററിന്റെ ചെയര്‍മാന്‍ സിഎന്‍ വിജയകൃഷ്ണന്റെ പേരാണ് പരിഗണിക്കപ്പെടുന്നത്. 2011 ല്‍ എംവി രാഘവന്‍ പരാജയപ്പെട്ട മണ്ഡലമാണ് നെന്മാറ.
എംവിആര്‍ മത്സരിച്ചു എന്ന വൈകാരികതയിലാണ് അവിടെ മത്സരിക്കാന്‍ വിജയകൃഷ്ണൻ ഒരുങ്ങുന്നത്. എന്നാൽ സീറ്റുകൾ വിട്ടുനൽകാനോ വെച്ച് മാറാനോ കോൺഗ്രസ് തയ്യാറാകാത്ത സാഹചര്യത്തിൽ യുഡിഎഫിലെ ചർച്ച വഴിമുട്ടിയിരിക്കുകയാണ്.

40 മണ്ഡലങ്ങള്‍ പിടിക്കും, നൂറിടത്ത് വോട്ട് ഇരട്ടി, കേരളത്തില്‍ ബിജെപിയുടെ സഹായത്തിന് അവരെത്തും!!40 മണ്ഡലങ്ങള്‍ പിടിക്കും, നൂറിടത്ത് വോട്ട് ഇരട്ടി, കേരളത്തില്‍ ബിജെപിയുടെ സഹായത്തിന് അവരെത്തും!!

സിപിഎം വര്‍ഗീയത ആളിക്കത്തിക്കുന്നു; സിപിഎമ്മും ആര്‍എസ്‌എസും ഒരേ തൂവല്‍പക്ഷികളെന്ന്‌ ചെന്നിത്തലസിപിഎം വര്‍ഗീയത ആളിക്കത്തിക്കുന്നു; സിപിഎമ്മും ആര്‍എസ്‌എസും ഒരേ തൂവല്‍പക്ഷികളെന്ന്‌ ചെന്നിത്തല

മലബാറിൽ കോൺഗ്രസ് ഞെട്ടിക്കും;16 എ കാറ്റഗറി സീറ്റുകൾ.. സാഹചര്യം അനുകൂലമെന്ന് സർവ്വേമലബാറിൽ കോൺഗ്രസ് ഞെട്ടിക്കും;16 എ കാറ്റഗറി സീറ്റുകൾ.. സാഹചര്യം അനുകൂലമെന്ന് സർവ്വേ

Recommended Video

cmsvideo
ഈ തിരഞ്ഞെടുപ്പിൽ ഫിറോസ് മത്സരിക്കുമോ ?അവസാന ഉത്തരമിതാ

English summary
Kerala assembly election 2021; Muslim leagues says will defeat Muhammed Muhsin if get pattambi seat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X