പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഷൊർണ്ണൂരിൽ മണ്ഡലം പിടിക്കാൻ പികെ ശശി? കരുത്തരെയിറക്കാൻ യുഡിഎഫ്, ബിജെപിയുടെ സ്വാധീനം നിർണ്ണായകം

Google Oneindia Malayalam News

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ സിപിഎമ്മിൽ ഷൊർണൂർ മണ്ഡലത്തിൽ സ്ഥാനാർത്ഥിയുടെ കാര്യത്തിൽ ഏകദേശ ധാരണ. പികെ ശശി ഇടതുപക്ഷ സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നാണ് പുറത്തുവരുന്ന സൂചനകൾ. കോൺഗ്രസിന് കാര്യമായ സ്വാധീനമില്ലാത്ത മണ്ഡലം കൂടിയാണ് ഷൊർണൂർ എന്നതിനാൽ ഇടതുപക്ഷത്തിന്റെ ആത്മവിശ്വാസവും വർധിച്ചിട്ടുണ്ട്.

കേരളം നോട്ടമിട്ട് ബിജെപി കേന്ദ്ര നേതൃത്വം; ദില്ലിയില്‍ മുഖ്യ ചര്‍ച്ച, 42 സീറ്റില്‍ സാധ്യതയെന്ന് വിലയിരുത്തല്‍കേരളം നോട്ടമിട്ട് ബിജെപി കേന്ദ്ര നേതൃത്വം; ദില്ലിയില്‍ മുഖ്യ ചര്‍ച്ച, 42 സീറ്റില്‍ സാധ്യതയെന്ന് വിലയിരുത്തല്‍

കോൺഗ്രസാവട്ടെ ഷൊർണൂരിൽ യുവസ്ഥാനാർത്ഥികളെ നിർത്തുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. കൂടുതൽ സാധ്യതയുള്ളവരെ മത്സരിപ്പിക്കാനുള്ള ആലോചനകളാണ് നടന്നുവരുന്നത്. ഡിസിസി സെക്രട്ടറി ടി വൈ ഷിഹാബുദ്ദീന്റെ പേരാണ് സ്ഥാനാർത്ഥി ചർച്ചകളിൽ ഉയർന്നുവരുന്നത്. അതേ സമയം ഷൊർണൂർ ബിജെപിക്ക് കാര്യമായ വേരോട്ടമുള്ള മണ്ഡലമാണ് എന്നതാണ് പോരാട്ടം നിർണ്ണായകമാകുന്നതിനുള്ള കാരണം. പാലക്കാട്, തൃശ്ശൂർ ജില്ലകളിൽ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലുൾപ്പെടെ ബിജെപി മികച്ച രീതിയിൽ സാന്നിധ്യമറിയിച്ചിരുന്നു. ഷൊർണൂരിൽ ഇടതുപക്ഷത്തിന്റെ സീറ്റ് നിലനിർത്താമെന്ന വിശ്വാസത്തിലാണ് പാർട്ടിയും പികെ ശശി എംഎൽഎയുമുള്ളത്.

 pksasi-1

രാഹുല്‍ഗാന്ധി കേരളത്തില്‍, ചിത്രങ്ങള്‍

2018ൽ ലൈംഗിക പീഡന പരാതി ഉയർന്നതോടെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തെങ്കിലും അന്വേഷണം പൂർത്തിയായി മൂന്ന് മാസത്തിന് ശേഷം പാർട്ടിയിലേക്ക് തിരിച്ചെത്തുകയായിരുന്നു. പരാതിക്കാരി ഉന്നയിച്ചിട്ടുള്ളത് ആരോപണം മാത്രമാണെന്ന് അന്വേഷണക്കമ്മീഷന് വ്യക്തമായതോടെയാണ് പികെ ശശിയെ സിപിഎം ജില്ലാ കമ്മറ്റിയിലേക്ക് തിരഞ്ഞെടുക്കുകയായിരുന്നു. ഇത്തവണയും ഷൊർണൂർ മണ്ഡലം നിലനിർത്താൻ പികെ ശശിയെ തന്നെ എൽഡിഎഫ് ടിക്കറ്റിൽ മത്സരിപ്പിക്കാനാണ് സാധ്യത.

പച്ചയിൽ തിളങ്ങി മലയാളികളുടെ പ്രിയ നായിക- നിത്യ മേനോന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ

Recommended Video

cmsvideo
Pre pole survey of asianet and 24 news

English summary
Kerala Assembly election 2021: PK Sasi may contests from Shorannur contsituency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X