പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചിറ്റൂര്‍ കോണ്‍ഗ്രസിന് അഭിമാനം; സീറ്റ് തിരിച്ച് പിടിക്കാന്‍ സുമേഷ് അച്യുതനെ രംഗത്തിറക്കാന്‍ നീക്കം

Google Oneindia Malayalam News

പാലക്കാട്: സോഷ്യലിസ്റ്റ് പ്രസ്താനങ്ങള്‍ക്ക് എന്നും വളക്കൂറുള്ള മണ്ണാണെങ്കിലും 1996 മുതല്‍ 2011 വരെ കോണ്‍ഗ്രസ് കുത്തയാക്കി വെച്ചിരുന്ന മണ്ഡലമാണ് ചിറ്റൂര്‍. അതിന് മുമ്പ് രണ്ട് തവണ മാത്രമായിരുന്നു മണ്ഡലത്തില്‍ കോണ്‍ഗ്രസിന് വിജയിക്കാന്‍ സാധിച്ചിരുന്നത്. സിപിഐയും സോഷ്യലിസ്റ്റ് പാര്‍ട്ടികളുമായിരുന്നു മണ്ഡലത്തില്‍ കൂടുതല്‍ തവണയും വിജയിച്ചു പോന്നിരുന്നത്. ഇപ്പോഴത്തെ കെപിസിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരിച്ച് പരാജയപ്പെട്ട മണ്ഡലം എന്ന സവിശേഷത കൂടിയുണ്ട് ചിറ്റൂരിന്. 1982 ലായിരുന്നു നിലവിലെ എംഎല്‍എ കെ കൃഷ്ണന്‍കുട്ടിയോട് മുല്ലപ്പള്ളി രാമചന്ദ്രന്‍ പരാജയപ്പെട്ടത്.

രാഹുല്‍ഗാന്ധിയുടെ പുതുച്ചേരി സന്ദര്‍ശനം, ചിത്രങ്ങള്‍ കാണാം

ചിറ്റൂര്‍ മണ്ഡല ചരിത്രം

ചിറ്റൂര്‍ മണ്ഡല ചരിത്രം


1991 ലെ തിരഞ്ഞെടുപ്പില്‍ കെ കൃഷ്ണന്‍ കുട്ടി വീണ്ടും വിജയിച്ചെങ്കിലും 1996 ലെ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തെ പരാജയപ്പെടുത്തി കെ അച്യുതനിലൂടെ കോണ്‍ഗ്രസ് സീറ്റ് പിടിച്ചെടുത്തു. പിന്നീടുള്ള മൂന്ന് തിരഞ്ഞെടുപ്പുകളിലും മണ്ഡലത്തില്‍ കോണ്‍ഗ്രസിന് തിരിഞ്ഞ് നോക്കോണ്ടി വന്നില്ല. 2001, 2016, 2011 വര്‍ഷങ്ങളില്‍ അച്യൂതന്‍ തന്നെ വിജയിച്ചു പോന്നു.

കെ കൃഷ്ണന്‍കുട്ടി വിജയിക്കുന്നു

കെ കൃഷ്ണന്‍കുട്ടി വിജയിക്കുന്നു

എന്നാല്‍ 2016 ലെ തിരഞ്ഞെടുപ്പിലും അച്യുതനെ പരാജയപ്പെടുത്തി കെ കൃഷ്ണന്‍കുട്ടി സീറ്റ് തിരികെ പിടിച്ചു. 7285 വോട്ടുകള്‍ക്കായിരുന്നു ഇടതുമുന്നണിയുടെ വിജയം. കൃഷ്ണന്‍കുട്ടിക്ക് 69270 വോട്ടുകള്‍ ലഭിച്ചപ്പോള്‍ അച്യൂതന് നേടാന്‍ കഴിഞ്ഞത് 61985 വോട്ട് മാത്രമായിരുന്നു. 2011 ലെ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ സുഭാഷ് ചന്ദ്രബോസിനെതിരെ 12330 വോട്ടുകള്‍ക്കായിരുന്നു അച്യുതന്‍ വിജയിച്ചത്.

തിരിച്ച് പിടിക്കുമെന്ന് നേതാക്കള്‍

തിരിച്ച് പിടിക്കുമെന്ന് നേതാക്കള്‍


നഷ്ടപ്പെട്ട മണ്ഡലം ഇത്തവണ എന്ത് വിലകൊടുത്തും തിരിച്ച് പിടിക്കുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെടുന്നത്. മുന്‍ എംഎല്‍എ കെ അച്യുതനും ഇത് ആവര്‍ത്തിക്കുന്നു. ഇനി മത്സര രംഗത്തേക്ക് ഇല്ലെന്ന് വ്യക്തമാക്കുന്ന അച്യുതന്‍ പക്ഷെ സജീവമായ പ്രവര്‍ത്തന രംഗത്ത് തുടരുമെന്നും അടിവരയിടുന്നു.

 സുമേഷ് അച്യുതന്‍ വരുമോ

സുമേഷ് അച്യുതന്‍ വരുമോ

മികച്ച സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ മണ്ഡലം തിരികെ പിടിക്കാന‍് കഴിയുമെന്നാണ് കെ അച്യുതന്‍ അഭിപ്രായപ്പെടുന്നത്. സ്ഥാനാര്‍ത്ഥികളായി പരിഗണിക്കുന്നവരുടെ പട്ടികയില്‍ ആദ്യമുള്ളത് ഡിസിസി വൈസ് പ്രസിഡന്‍റും കെ അച്യുതന്‍റെ മകനുമായി സുമേഷ് അച്യുതനാണ്. മകനല്ല ആര് സ്ഥാനാര്‍ത്ഥിയായാലും തന്‍റെ കഴിവിന് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നാണ് അച്യുതന്‍റെ പ്രതികരണം.

ചിറ്റൂരും ജലവും

ചിറ്റൂരും ജലവും

ജലവിഷയങ്ങലാണ് ചിറ്റൂരിന്‍റെ രാഷ്ട്രീയ ഗതിവിഗതികളെ പലപ്പോഴും നിയന്തിച്ച് പോന്നിട്ടുള്ളത്. മണ്ഡലത്തിലെ ഭൂരിഭാഗം കാര്‍ഷിക മേഖലകളില്‍ ഇപ്പോഴും ജലവിഷയങ്ങള്‍ തന്നെയാണ് പ്രധാന ചര്‍ച്ച. 2016 അച്യുതന്‍റെ പരാജയത്തിന് ഇടയാക്കിയതിലെ പ്രധാന കാരണങ്ങളിലൊന്നും ജല വിഷയത്തെ തുടര്‍ന്നുണ്ടായിരുന്നു രാഷ്ട്രീയ ധ്രുവീകരണം ആയിരുന്നു.

വലതുകര കനാല്‍ മുന്നണി

വലതുകര കനാല്‍ മുന്നണി


ജലവിഷയത്തിന്‍റെ പേരില്‍ ഇരുമുന്നണികള്‍ക്കുമെതിരായി തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിച്ച വടകരപ്പതി പഞ്ചായത്തിലെ വലതുകര കനാല്‍ മുന്നണിക്ക് മികച്ച വിജയം സ്വന്തമാക്കാന്‍ സാധിച്ചിരുന്നു. ആകെ 17 വാര്‍ഡുകള്‍ ഉള്ള പഞ്ചായത്തില്‍ കനാല്‍ മുന്നണി 5 സീറ്റുകള്‍ നേടിയപ്പോള്‍ ജനതാദള്‍ 4, സിപിഎം 3 കോണ്‍ഗ്രസ് 4, സ്വതന്ത്രന്‍ 1 എന്നിങ്ങനെയാണ് കക്ഷി നില.

സീറ്റ് കൃഷ്ണന്‍കുട്ടിക്ക്

സീറ്റ് കൃഷ്ണന്‍കുട്ടിക്ക്

ഇടതുമുന്നണിയില്‍ ഇത്തവണയും സീറ്റ് കൃഷ്ണന്‍കുട്ടിക്കായിരിക്കും. ജലവിഭവ വകുപ്പ് എന്ന നിലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളും മണ്ഡലത്തിലെ വികസന നേട്ടങ്ങളും വോട്ടായി മാറുമെന്നാണ് ഇടത് പ്രതീക്ഷ. തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ യുഡിഎഫിനേക്കാള്‍ 12956 വോട്ടിന്‍റെ മേല്‍ക്കൈ നേടാന്‍ ഇടതുമുന്നണിക്ക് സാധിച്ചിരുന്നു.

കോണ്‍ഗ്രസിന് തിരിച്ചടി

കോണ്‍ഗ്രസിന് തിരിച്ചടി

തദ്ദേശ പോരാട്ടത്തില്‍ മണ്ഡലത്തില്‍ യുഡിഎഫിന് വലിയ നഷ്ടം ഉണ്ടായ മണ്ഡലം കൂടിയാണ് ചിറ്റൂര്‍. ചരിത്രത്തിലാദ്യമായി ചിറ്റൂര്‍-തത്തമംഗലം നഗരസഭ ഭരണം കോണ്‍ഗ്രസിന് നഷ്ടമായി. ആകെ 29 സീറ്റുകള്‍ ഉള്ള നഗരസഭയില്‍ 16 സീറ്റുകള്‍ നേടിയായിരുന്നു സിപിഎം ഭരണം പിടിച്ചത്. കോണ്‍ഗ്രസിന് 12 സീറ്റുകള്‍ ലഭിച്ചപ്പോള്‍ എസ്ഡിപിഐക്ക് ഒരു സീറ്റും ലഭിച്ചു.

എല്‍ഡിഎഫിന് ഭരണം

എല്‍ഡിഎഫിന് ഭരണം

ചിറ്റൂര്‍-തത്തമംഗലം നഗരസഭയ്ക്ക് പുറമെ പെരുമാട്ടി, പട്ടഞ്ചേരി, പെരുവെമ്പ്, പൊല്‍പ്പുള്ളി, നല്ലേപ്പിള്ളി, വടകരപ്പതി, എരുത്തേമ്പതി, കൊഴിഞ്ഞമ്പാറ പഞ്ചായത്തുകളാണ് ചിറ്റൂര്‍ മണ്ഡലത്തിലുള്ളത്. ഇതില്‍ പട്ടഞ്ചേരി മാത്രമാണ് യുഡിഎഫിന്‍രെ കൈകളില്‍ ഉള്ളത്. ബാക്കിയുള്ള മുഴുവന്‍ പഞ്ചായത്തുകളിലും എല്‍ഡിഎഫിനാണ് ഭരണം.

കയ്യകലത്തുണ്ട് ഭാഗ്യം; ഇന്ത്യയിലിരുന്ന് ജയിക്കാം 202 മില്യൺ യൂറോ

Recommended Video

cmsvideo
പ്രതിപക്ഷ ആരോപണങ്ങൾ ഉണ്ടയില്ലാ വെടിയെന്നും കെ ആൻസലൻ MLA| Oneindia Malayalam

English summary
kerala assembly election 2021; UDF may contest Sumesh Achuthan to win back the Chittur constituency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X