കോണ്‍ഗ്രസ് ആവശ്യപ്പെട്ടാല്‍ പട്ടാമ്പിയില്‍ മത്സരിക്കും, ആഗ്രഹം പറഞ്ഞ് മുന്‍ എംഎല്‍എ സിപി മുഹമ്മദ്
പാലക്കാട്: കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ച തുടങ്ങിയതിന് പിന്നാലെ മത്സരിക്കാന്‍ ആഗ്രഹമുള്ള എണ്ണം വര്‍ധിക്കുകയാണ്. ഇപ്പോഴിതാ പട്ടാമ്പിയില്‍ മത്സരിക്കാനുള്ള ആഗ്രഹം തുറന്ന് പറഞ്ഞിരിക്കുകയാണ് സിപി മുഹമ്മദ്. പട്ടാമ്പിയിലെ മുന്‍ എംഎല്‍എ കൂടിയാണ് മുഹമ്മദ്. കോണ്‍ഗ്രസ് പറഞ്ഞാല്‍ താന്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് സിപി മുഹമ്മദ് പറയുന്നു. പാര്‍ട്ടിക്ക് ജയിക്കാനായി പട്ടാമ്പിയില്‍ മത്സരിക്കാമെന്നും മുഹമ്മദ് വ്യക്തമാക്കി.
മുഹമ്മദിന്റെ സ്ഥാനാര്‍ത്ഥി മോഹം പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയാവുമെന്ന് ഉറപ്പാണ്. മൂന്നില്‍ കൂടുതല്‍ തവണ മത്സരിച്ചവര്‍ ഇനി മത്സരിക്കേണ്ടതില്ലെന്ന വ്യവസ്ഥയുഡിഎഫ് വെച്ചിട്ടുണ്ട്. ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും പുറമേ ആര്‍ക്കെങ്കിലും വ്യവസ്ഥ ലംഘിച്ച് സീറ്റ് നല്കിയാല് താന്‍ പരസ്യമായി ചോദ്യം ചെയ്യും. അതേസമയം പട്ടാമ്പി സീറ്റ് ചോദിക്കാന്‍ മുസ്ലീം ലീഗിന് അര്‍ഹതയുണ്ടെന്നും സിപി മുഹമ്മദ് പറഞ്ഞു. നേരത്തെ തന്നെ പട്ടാമ്പി സീറ്റില്‍ ലീഗ് മത്സരിക്കാന്‍ താല്പര്യപ്പെടുന്നുണ്ടെന്ന് പറഞ്ഞിരുന്നു.
അതേസമയം പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ താന്‍ മത്സരിക്കും. സ്ഥാനാര്‍ത്ഥിത്വം കിട്ടണമെന്ന് പറഞ്ഞ് ആരുടെയും പിന്നാലെ നടക്കുന്ന രീതി തനിക്കില്ല. പട്ടാമ്പി സീറ്റ് ലീഗ് യുഡിഎഫിനോട് ആവശ്യപ്പെടാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് സിപിഎം മുഹമ്മദ് മത്സരിക്കാനുള്ള താല്പര്യം വ്യക്തമാക്കിയത്. മുസ്ലീം ലീഗിന് സ്വാധീനമുള്ള മണ്ഡലങ്ങള്‍ ചോദിക്കുന്നതില്‍ തെറ്റില്ല. ഇക്കാര്യങ്ങള്‍ നേതാക്കള്‍ തമ്മില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുന്നതാണ് നല്ലതെന്നും സിപി മുഹമ്മദ് വ്യക്തമാക്കി.
സിപി മുഹമ്മദ് നേരത്തെ മത്സരിച്ച നാല് തവണയില്‍ മൂന്ന് തവണയും വിജയിച്ചിരുന്നു. യുവാക്കള്‍ക്ക് പ്രാധാന്യം നല്കിയ തിരഞ്ഞെടുപ്പിനെ സമീപിക്കുന്ന രീതിയോട് തനിക്ക് അനുകൂല നിലപാട് തന്നെയാണുള്ളത്. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും പോലെ പ്രാധാന്യമുള്ള നേതാക്കള്‍ക്ക് ഈ നിയമത്തില്‍ ഇളവ് നല്‍കണം. സിപിഎം രണ്ട് തവണ മത്സരിച്ചവര്‍ക്ക് സീറ്റ് നല്‍കില്ല. അത് പക്ഷേ കോണ്‍ഗ്രസില്‍ നടക്കില്ല. മൂന്നോ നാലോ തവണ മത്സരിച്ചവരെ പക്ഷേ മാറ്റിനിര്‍ത്താമെന്നും മുഹമ്മദ് പറഞ്ഞു.