Get Updates
Get notified of breaking news, exclusive insights, and must-see stories!

'വനവാസം' പ്രഖ്യാപിച്ച് തൃത്താലയിലെ ബിജെപി സ്ഥാനാര്‍ത്ഥി: 2 പ്രമുഖര്‍ക്കിടയില്‍ പെട്ടുപോയ പുതുമുഖം

സംസ്ഥാന രാഷ്ട്രീയം അതീവ താല്‍പാര്യത്തോടെ വീക്ഷിച്ച തൃത്താലയില്‍ ശക്തമായ മത്സരത്തിനൊടുവില്‍ എംബി രാജേഷ് വിജയം കരസ്ഥമാക്കുകയായിരുന്നു. കഴിഞ്ഞ രണ്ട് തവണ മണ്ഡലത്തില്‍ വിജയിച്ച വിടി ബല്‍റാമിനെ മൂവായിരത്തിലേറെ വോട്ടുകള്‍ക്കാണ് എംബി രാജേഷ് പരാജയപ്പെടുത്തിയത്. അതേസമയം മണ്ഡലത്തില്‍ ബിജെപിക്ക് പ്രതീക്ഷിച്ച മുന്നേറ്റം കാഴ്ചവെക്കാന്‍ സാധിച്ചില്ലെന്ന് മാത്രമല്ല കഴിഞ്ഞ തവണത്തേതില്‍ നിന്നും വോട്ടുകള്‍ കുറയുകയും ചെയ്തു. തോല്‍വിക്ക് അംഗീരിച്ച ബിജെപി സ്ഥാനാര്‍ത്ഥി ശങ്കു ടി ദാസ് തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പുതിയൊരു പ്രഖ്യാനവും നടത്തിയിരിക്കുകയാണ്. ഒരു വ്യക്തിയെന്ന നിലയിൽ സ്വയം പരിഷ്കരിക്കാനുമായി പൊതുവിടത്തിൽ ഒരു ഇടവേള എടുക്കുകയാണെന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്. ശങ്കു ടി ദാസിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

ഇന്ത്യയ്ക്ക് കൈത്താങ്ങ്, ഫ്രാന്‍സില്‍ നിന്ന് വൈദ്യ സഹായമെത്തി: ചിത്രങ്ങള്‍ കാണാം

കിട്ടിയ വോട്ടുകള്‍

കിട്ടിയ വോട്ടുകള്‍

12878 വോട്ട് ആണ് കിട്ടിയത്. 2016 തിരഞ്ഞെടുപ്പിൽ കിട്ടിയ 14510 വോട്ടിനേക്കാൾ 1632 വോട്ട് ബിജെപിക്ക് കുറയുകയാണ് ഇത്രയും മാറിയ സാഹചര്യത്തിലും തൃത്താലയിൽ സംഭവിച്ചത് എന്നത് സ്ഥാനാർഥിയുടെ പോരായ്മയേയും വ്യക്തി പ്രഭാവമില്ലായ്മയേയും കൂടിയാണ് കാണിക്കുന്നത്

പ്രബല സ്ഥാനാർഥികൾ

പ്രബല സ്ഥാനാർഥികൾ

രണ്ട് പ്രബല സ്ഥാനാർഥികൾ തമ്മിലുള്ള അഭിമാന പോരാട്ടത്തിനിടയിൽ പെട്ടു പോയ പുതുമുഖം, അപരിചിതമായ മണ്ഡലത്തിൽ വെറും 20 ദിവസത്തെ പ്രചാരണ സമയം മാത്രം അനുവദിക്കപ്പെട്ട പുറമേക്കാരൻ, പ്രമുഖ മാധ്യമങ്ങളുടെയെല്ലാം ബോധപൂർവ്വമായ അവഗണന, സംഘടനാപരമായ പ്രശ്നങ്ങളും പരിമിതികളും എന്നിങ്ങനെ എന്ത് ന്യായം പറഞ്ഞാലും അതിനെയെല്ലാം സ്വന്തം മികവ് കൊണ്ട് മറികടക്കാൻ സാധിക്കാത്തത് എന്റെ പിഴവ് തന്നെയാണ്.

വ്യക്തിപരമായ പരാജയം

വ്യക്തിപരമായ പരാജയം

തിരഞ്ഞെടുപ്പ് തോൽവിയെ എന്റെ വ്യക്തിപരമായ പരാജയം ആയി തന്നെ സ്വീകരിക്കുന്നു. ആരെയും കുറ്റപ്പെടുത്താതെയും മറ്റൊന്നിലും പഴി ചാരാതെയും പൂർണ്ണ ബോധ്യത്തോടെ തോൽവിയുടെ മുഴുവൻ ഉത്തരവാദിത്വവും ഞാൻ ഏറ്റെടുക്കുന്നു. എന്റെ വിശ്വാസങ്ങളും രാഷ്ട്രീയ ബോധ്യങ്ങളും, ഞാൻ പ്രതിനിധാനം ചെയ്ത ആശയങ്ങളും ആദർശങ്ങളും, ഇതുവരെ സ്വീകരിച്ച നിലപാടുകളും കൂടിയാണ് തൃത്താലയിൽ പരാജയപ്പെട്ടിരിക്കുന്നത്.

വനവാസം

വനവാസം

അത് അംഗീകരിക്കുകയും അവ മുൻനിർത്തിയുള്ള ഇടപെടലുകൾ അവസാനിപ്പിക്കുകയും ചെയ്യുന്നു. സ്വയം വിലയിരുത്താനും, പിഴവുകളും പോരായ്മകളും തിരിച്ചറിഞ്ഞു പരിഹരിക്കാനും, ഒരു വ്യക്തിയെന്ന നിലയിൽ സ്വയം പരിഷ്കരിക്കാനുമായി പൊതുവിടത്തിൽ നിന്ന് ഞാനൊരു ഇടവേള എടുക്കുകയാണ്. ഇപ്പോൾ തോന്നുന്ന ഈ സംശയങ്ങൾ തീർത്ത്, കൈവിട്ടു പോയ കൺവിക്ഷൻ വീണ്ടെടുത്ത്, വീക്ഷണങ്ങൾക്ക് കൂടുതൽ വ്യക്തത നേടിയ ശേഷം മാത്രം ഞാനിനി നിങ്ങൾക്കിടയിലേക്ക് മടങ്ങി വരാം.

വിജയിച്ചവർക്ക് ആശംസകൾ.

വിജയിച്ചവർക്ക് ആശംസകൾ.

അതുവരെ, ഞാനെനിക്ക് വനവാസം വിധിക്കുകയാണ്.വോട്ട് ചെയ്തവർക്കെല്ലാം നന്ദി. കൂടെ നിന്നവർക്കും വിജയമാശംസിച്ചവർക്കും പ്രാർത്ഥിച്ചവർക്കും പ്രവർത്തിച്ചവർക്കുമെല്ലാം സ്നേഹം. എതിരെ നിന്നവർക്കും പരിഹസിച്ചവർക്കും അധിക്ഷേപിച്ചവർക്കുമെല്ലാം അഭിനന്ദനങ്ങൾ. വിജയിച്ചവർക്ക് ആശംസകൾ.

ഹോട്ട് ലുക്കിൽ നടി ഓവിയ ഹെലൻ, പുതിയ ചിത്രങ്ങൾ

Recommended Video

cmsvideo
    Kummanam Rajashekharan interview | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+