പാലക്കാട് 63 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു, 79 പേര്‍ക്ക് രോഗമുക്തി
പാലക്കാട്: ജില്ലയില്‍ ഇന്ന് (മാര്‍ച്ച് 28)63 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 28 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 28 പേര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന 7 പേര്‍ എന്നിവര്‍ ഉള്‍പ്പെടും. 79 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍
പാലക്കാട് നഗരസഭ സ്വദേശികള്‍-13 പേര്‍
കൊല്ലങ്കോട് സ്വദേശികള്‍ -4 പേര്‍
കണ്ണാടി സ്വദേശികള്‍-3 പേര്‍
അമ്പലപ്പാറ, ഷൊര്‍ണ്ണൂര്‍, കുത്തനൂര്‍, തിരുവേഗപ്പുര, വാണിയംകുളം, കടമ്പഴിപ്പുറം, എരിമയൂര്‍, അയിലൂര്‍, നെല്ലായ, നാഗലശ്ശേരി, അകത്തേത്തറ
- 2 പേര്‍ വീതം
ചിറ്റൂര്‍-തത്തമംഗലം, കാഞ്ഞിരപ്പുഴ,പുതുശ്ശേരി, മുതുതല, എരുത്തേമ്പതി, അലനല്ലൂര്‍, നല്ലേപ്പിള്ളി, കുഴല്‍മന്ദം, പട്ടിത്തറ, പുതുപ്പരിയാരം, തച്ചമ്പാറ, കൊഴിഞ്ഞാമ്പാറ, ഓങ്ങല്ലൂര്‍, പുതുനഗരം, വണ്ടാഴി, കാവശ്ശേരി, ആലത്തൂര്‍, കാരാകുറിശ്ശി, കണ്ണമ്പ്ര, മരുതറോഡ്, മലമ്പുഴ-ഒരാള്‍ വീതം ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 1204 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കൊല്ലം, ഇടുക്കി, കണ്ണൂര്‍, വയനാട്, ജില്ലകളിലും, 2 പേര്‍ കാസര്‍ഗോഡ് ജില്ലയിലും 3 പേര്‍ കോഴിക്കോട് ജില്ല ജില്ലയിലും 9 പേര്‍ തിരുവനന്തപുരം ജില്ലയിലും 8 പേര്‍ എറണാകുളം ജില്ലയിലും 19 പേര്‍ തൃശ്ശൂര്‍ ജില്ലയിലും 28 പേര്‍ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.












Click it and Unblock the Notifications