പാലക്കാട് ജില്ലയില്‍ കാല് കുത്തരുത്; പീഡന പരാതിയില്‍ കണ്ണന്‍ പട്ടാമ്പിക്ക് ഹൈക്കോടതി വിലക്ക്
പാലക്കാട്: നടനും സംവിധായകന്‍ മേജര്‍ രവിയുടെ സഹോദരനുമായ കണ്ണന്‍ പട്ടാമ്പിക്കെതിരെ പീഡന പരാതിയുമായി വനിത ഡോക്ടര്‍ രംഗത്തെത്തിയിരുന്നു. പീഡനത്തിനും ദേഹോദ്രവത്തിനും ഒന്നര വര്‍ഷങ്ങള്‍ക്ക് മുമ്പ് കണ്ണന്‍ പട്ടാമ്പിക്കെതിരെ പരാതി നല്‍കിയെങ്കിലും അന്ന് നടപടി ഒന്നും തന്നെ സ്വീകരിച്ചിരുന്നില്ല.
Recommended Video
എന്നാല്‍ രണ്ടാമത് നല്‍കിയ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. എന്നാല്‍ ഇപ്പോഴിതാ പിഡന പരാതിയുടെ പശ്ചാത്തലത്തില്‍ കണ്ണന്‍ പട്ടാമ്പിക്ക് പാലക്കാട് ജില്ലയിലേക്ക് പ്രവേശിക്കാന്‍ ഹൈക്കോടതി വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്.

കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചപ്പോഴാണ് വിലക്ക് ഏര്‍പ്പെടുത്തി ഹൈക്കോടതി ഉത്തരവിട്ടത്. ജാമ്യാപേക്ഷയില്‍ നാളെയാണ് വിധി പറയുക. അതുവരെ കണ്ണന്‍ പട്ടാമ്പിയെ അറസ്റ്റ് ചെയ്യചരുതെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. പീഡന പരാതി നല്‍കിയ ശേഷം തന്നെ സോഷ്യല്‍മീഡിയയിലൂടെയും നേരിട്ടും കണ്ണന്‍ പട്ടാമ്പി തന്നെ നിരന്തരമായി ഉപദ്രവിക്കുകയാണെന്ന് ആരോപിച്ച് ജൂലൈയില്‍ ഡോക്ടര്‍ രംഗത്തെത്തിയിരുന്നു. വിശദാംശങ്ങളിലേക്ക്...
മലയാള സിനിമയിലെ അഴകിന്‍ റാണി; മഡോണയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

2019 നംവബര്‍ മാസത്തിലായിരുന്നു വനിതാ ഡോക്ടര്‍ ആദ്യമായി കണ്ണന്‍ പട്ടാമ്പിക്കെതിരെ പരാതി നല്‍കിയത്. ആശുപത്രിയില്‍ എത്തി തന്നെ ബലമായി കടന്ന് പിടിക്കുകയും ജീവിക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് അന്ന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയത്. ഇതിന് ശേഷവും ഇയാളുടെ ഭാഗത്ത് നിന്ന് അപവാദ പ്രചാരണവും ഭീഷണിയും ഉണ്ടായതായി ഡോക്ടര്‍ പറയുന്നു.

ഇതിന് പിന്നാലെയാണ് രണ്ടാമത് പരാതിയുമായി പൊലീസിനെ സമീപിച്ചത്. പട്ടാമ്പി പൊലീസില്‍ തന്നെയാണ് വീണ്ടു പരാതി നല്‍കിയത്. ആദ്യ പരാതിയില്‍ പോലീസ് നടപടി എടുത്തിരുന്നെങ്കില്‍ ഈ അവസ്ഥ ഒഴിവാക്കാമായിരുന്നു. രണ്ടാമത് പരാതി നല്‍കിയിട്ടും നവമാധ്യങ്ങളിലൂടെ തനിക്കെതിരെ അപവാദപ്രചാരണം തുടരുകയാണ്. നീതി കിട്ടുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും കഴിയുന്നതെന്നും പരാതിക്കാരി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

നേരത്തെ വാട്ടര്‍ അതോറിറ്റി ജീവനക്കാരെനെയും ദമ്പതികളെയും മര്‍ദ്ദിച്ച സംഭവത്തില്‍ കണ്ണന്‍ പട്ടാമ്പിയെയും സുഹൃത്തുക്കളെയും ഇതിന് മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. വാഹനം തടഞ്ഞു നിര്‍ത്തിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പിന്നീട് മര്‍ദ്ദനത്തിലേക്ക് കടന്നത്. സംവിധായകന്‍ മേജര്‍ രവിയുടെ സഹോദരന്‍ ആണ് കണ്ണന്‍ പട്ടാമ്പി. നിരവധി സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തിരുന്നു.

മേജര്‍ രവിയുടെ ചില ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് കണ്ണന്‍ പട്ടാമ്പി. ചില സിനിമകളുടെ പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് ആയും ജോലി ചെയ്തിട്ടുണ്ട്. അതേസമയം, കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചപ്പോഴാണ് വിലക്ക് ഏര്‍പ്പെടുത്തി ഹൈക്കോടതി ഉത്തരവിട്ടത്. ജാമ്യാപേക്ഷയില്‍ നാളെയാണ് വിധി പറയുക.












Click it and Unblock the Notifications