Get Updates
Get notified of breaking news, exclusive insights, and must-see stories!

അഴിമതിക്കെതിരെ ജനം വിധിയെഴുതും: ഉമ്മൻചാണ്ടി, അധികാരമുറപ്പിക്കാൻ യുഡിഎഫ്

പാലക്കാട്: രാജ്യത്തിന്റെ മതേതരത്വം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ സന്ധിയില്ലാ പോരാട്ടം നടത്തണമെന്ന് കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി. പാലക്കാട് കൽമണ്ഡപത്ത് സംഘടിപ്പിച്ച യുഡിഎഫ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിക്കെതിരെ ജനം വിധിയെഴുതുമെന്നും പാലക്കാട് നഗരസഭയിൽ ഉൾപ്പെടെ യുഡിഎഫ് മികച്ച വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു. ഡിസിസി പ്രസിഡന്റ് വികെ ശ്രീകണ്ഠൻ എംപി എംഎൽഎ ഷാഫി പറമ്പിൽ യുഡിഎഫ് ജില്ലാ ചെയർമാൻ കളത്തിൽ അബ്ദുള്ള തുടങ്ങിയവരും പാലക്കാട് ജില്ലയിൽ വിളിച്ച് ചേർത്ത കുടുംബ സംഗമത്തിൽ സംസാരിച്ചു.

oommen-chandy-

തദ്ദേശ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ എൽഡിഎഫും യുഡിഎഫും അധികാരമുറപ്പിക്കാനുള്ള തിരക്കിട്ട നീങ്ങളിലാണ്. കേരളത്തിൽ അധികാരം പിടിക്കാനുള്ള നീങ്ങളുമായി ബിജെപിയും ഒപ്പത്തിനൊപ്പം രംഗത്തുണ്ട്. ദക്ഷിണേന്ത്യയിൽ വേറുറപ്പിക്കാനുള്ള ബിജെപിയുടെ തന്ത്രങ്ങളുടെ ഭാഗമായിട്ടാണ് കേരളത്തിലും തിരഞ്ഞെടുപ്പ് പ്രചാരണം ഊർജ്ജിതമാക്കിക്കൊണ്ട് ബിജെപി മുന്നോട്ടുപോകുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+