തദ്ദേശ തിരഞ്ഞെടുപ്പ്; പാലക്കാട് ജില്ലയിൽ കനത്ത പോളിംഗ്,നെഞ്ചിടിപ്പോടെ മുന്നണികൾ
പാലക്കാട്; തദ്ദേശ തെരഞ്ഞെടുപ്പ് ജില്ലയിൽ നിലവിൽ 1779407 പേർ വോട്ട് രേഖപ്പെടുത്തി. ആകെ 2337412 വോട്ടർമാരാണ് ജില്ലയിലുള്ളത്.പുരുഷ വോട്ടർമാർ - 76.25%. 1120871 പുരുഷ വോട്ടർമാരിൽ 854705 പേർ വോട്ട് രേഖപ്പെടുത്തി.സ്ത്രീ വോട്ടർമാർ - 76.01%. 1216521 സ്ത്രീ വോട്ടർമാരിൽ 924698 പേർ വോട്ട് രേഖപ്പെടുത്തി.20 ട്രാൻസ്ജെൻഡർ വോട്ടർമാരിൽ ഇതുവരെ 4 പേർ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റ് കണക്കുകൾ ഇങ്ങനെ

നഗരസഭ
ഷൊർണൂർ -72.9 %
ഒറ്റപ്പാലം -70.38 %
പാലക്കാട് -64.72 %
ചിറ്റൂർ -തത്തമംഗലം-80.91 %
പട്ടാമ്പി -77.28 %
ചെർപ്പുളശ്ശേരി-78.37%
മണ്ണാർക്കാട്-73.28 %
ബ്ലോക്ക് പഞ്ചായത്തുകൾ
കുഴൽമന്ദം-77.93 %
ചിറ്റൂർ-80.31 %
കൊല്ലംകോട്- 78.5 %
തൃത്താല-74.52 %
മലമ്പുഴ-73.76 %
ആലത്തൂർ-77.55 %
നെന്മാറ-80.03 %
പട്ടാമ്പി-75.9 %
ഒറ്റപ്പാലം-75.09 %
ശ്രീകൃഷ്ണപുരം-77.96%
മണ്ണാർക്കാട്-76.41 %
അട്ടപ്പാടി-74.15%
പാലക്കാട് -75.67 %
Recommended Video

ജില്ലയിലെ രാഷ്ട്രീയ ചിത്രം
പാലക്കാട് ജില്ലയിൽ ജില്ലാ പഞ്ചായത്ത് ഭരണം എൽഡിഎഫിനാണ്. ആകെയുള്ള 30 സീറ്റുകളിൽ എൽഡിഎഫിന് 27 ഉം യുഡിഎഫിന് 3 സീറ്റുകളുമാണ് ഉള്ളത്. 7 നഗരസഭകളിൽ 4 എണ്ണത്തിൽ യുഡിഎഫും രണ്ടിടത്ത് എൽഡിഎഫും 1 ഇടത്ത് ബിജെപിയുമാണ്.88 ഗ്രാമപഞ്ചായത്തുകളിൽ 71 ഇടത്തും എൽഡിഎഫിനാണ് ഭരണം.യുഡിഎഫ് 17 ഇടത്താണ് ഭരിക്കുന്നത്.












Click it and Unblock the Notifications